1992 ജൂലൈ 23, വ്യാഴാഴ്‌ച

കൂട്ടുകാരി







മങ്ങീ മുഖം നിന്നെയിന്നു ഞാൻ കണ്ടപ്പോൾ


തുടങ്ങീ വിതുംബിക്കരയുവാനെൻ മനം


മൂകമായ് വിങ്ങും മനവുമായ്


ഏകയായ് നീങ്ങുമെൻ കൂട്ടുകാരീ





കഴിഞ്ഞു പോയൊരാറേഴു മാസക്കാലം


കൊഴിഞ്ഞു വീണോരാ സൌഹ്രദക്കാലവും


ഓർക്കുമ്പോൾ ഒട്ടൊന്നു വിങ്ങുന്നിതെൻ മനം


ഏകയായ് മൂകമായ് തേങ്ങുന്നുവോ നീയും




തരിവള കിലുങ്ങും നിന്നിളം കയ്യിൽ


തരളിത ഹൃദയനായ്‌  തൊട്ടപ്പോൾ


പിന്നോക്കം വലിച്ചു  നീയോടിയില്ലേ


എന്റെ പുന്നരച്ചക്കര തേൻ കുടമേ




നിന്നധരങ്ങളിൽ ഞാൻ കൈ കൊണ്ടു തൊട്ടപ്പോൾ


നാണത്താൽ പുളകം നീ കൊണ്ടില്ലേ


നാളെ ഞാൻ കാണുമ്പോഴെൻ മുമ്പിലൊരു


നമ്ര മുഖിയായ് നവവധുയായ്‌ വരികയില്ലേ ?



ഓ.എൻ.വി

കവിതതൻ സൗന്ദര്യംനുകർന്നു  സമരസന്തതികൾ ശാന്തരായ്. നിന്നെ സ്നേഹിക്കുംപോലെ ഞാൻ   പാനപാത്രം ചെരിച്ചു ദാഹം തീർത്തു. ദേവതയും ചക്രവർത്തിമാരും‍  ഗാന...