തന്ത്രികൾ പൊട്ടിയ വീണയായ് ഞാനിന്നു
ഗദ്ഗദ ഗീതം പാടിടുന്നൂ
ആരാരും കേൾക്കുവാനില്ലാതെയെൻ ഗാനം
മാനത്തു മാറ്റൊലി കൊണ്ടിടുന്നൂ
ജീവിത വീഥിയിൽ തളരാതിരിക്കുവാൻ
ജീവജലത്തിനായ് കേഴുമ്പോൾ
അൽപമോരാശ്വാസ വാക്കൊതുവാനാരുമേ
എൻ കൂട്ടിനായിട്ടു വന്നതില്ലാ
എന്നുമോരേകാകിയാകെണമെന്നാണോ
എൻ വിധിയെന്നു ഞാൻ സംശയിച്ചു
ആ സംശയമൊരു സത്യമല്ലെന്ന് ഞാൻ
അല്പം കഴിഞ്ഞു മനസിലാക്കി
എന്നെങ്കിലുമൊരു സന്തോഷ ജീവിതം
എനിക്കുണ്ടാകുമെന്നും മനസിലാക്കി
പിന്നെ സംവത്സരങ്ങൾക്കു ശേഷം
എന്നുടെ ജീവിത ഭാഗമായി
എന്നുടെ സർവ്വസ്വവുമായി
സുന്ദരി പെണ്‍കൊടി കൂടെ വന്നൂ
17-12-1985