2023 സെപ്റ്റംബർ 3, ഞായറാഴ്‌ച

അച്ഛൻ

അച്ഛനില്ലാത്തൊരീ നേരമെന്നുള്ളിലായ് അക്ഷരമെല്ലാം തെളിഞ്ഞു നിൽപ്പൂ കുഞ്ഞായിരിക്കുമ്പോളച്ഛനെനിക്കേകി അറിവിന്റെ ചിന്തുകളാദ്യമായി ആദ്യാക്ഷരമെനിക്കേകിയോരെന്നച്ഛൻ താങ്ങും തണലുമായ് കൂടെനിന്നു മാറിലുറക്കിക്കിടത്തിയെന്നച്ഛൻ സുന്ദരമാക്കിയെൻ സ്വപ്നങ്ങളും തോളത്തെടുത്തെന്നെ പൂന്തോപ്പിലെന്നെന്നും പലപല പൂക്കളെക്കാട്ടിത്തന്നു തെക്കേ തൊടിയിലെ മാവിൻ്റെ ചോട്ടിലായ് പലകുറി ഞങ്ങൾ കളിച്ചിരുന്നു ആമ്പൽക്കുളത്തിലെയിത്തിരി വെള്ളത്തിൽ നീന്താൻ പഠിപ്പിച്ചതച്ഛൻ തന്നെ കാലം കടന്നൂ, വളർന്നു വലുതായി നാടും നഗരവും വിട്ടകന്നു ജീവിത ഭാരം കനത്തു പതുക്കെയീ നഗരത്തിരക്കിലലിഞ്ഞു ചേർന്നൂ മഹാനഗരത്തിലെ മത്സരയോട്ടത്തിൽ ഏറെ പിറകിലല്ലായിരുന്നു ജീവിത മോഹങ്ങളേറി വരുമ്പോഴും നിത്യമീ യാത്ര തുടർന്നു ഞാനും പ്രാരാബ്ധമേറെയില്ലാതെയെൻ ദൈവങ്ങൾ കാത്തുസൂക്ഷിച്ചുവെൻ സ്വപ്നങ്ങളും ഇന്നീ മഹാ നഗരത്തിലെൻ മോഹവും സ്വപ്നവും പ്രണയവും ഞാനും മാത്രം വിനോദ് കുമാർ ടി വി, രാമപുരം, കണ്ണൂർ

2023 ജൂലൈ 14, വെള്ളിയാഴ്‌ച

മൗനം

മൗനം മാത്രമാണ് അവളുടെ ആയുധം... കുറേ നാളുകളായി ഈയൊരു മൗനം അവൾക്ക്. അവസാനം മൗനം മാറ്റാൻ അവിടെ മഴ പെയ്യുന്നുണ്ടോ എന്ന് ഞാൻ മൗനം ഭഞ്ജിച്ച് ഇവിടെ വെയിലാണ് എന്നവൾ 🤭 വിനോദ് കുമാർ ടി വി, രാമപുരം 14.07.2023-10.20p.m

2023 ജൂലൈ 13, വ്യാഴാഴ്‌ച

പാടുന്ന പാട്ടിലും ഞാൻ നിന്നെ തിരയുന്നു കാണുന്ന കാഴ്ചകൾ എന്തിനായി അറിയില്ല ഞാനെത്രകാലമായ് നിന്നെ തിരയുന്നു നിൻ പ്രണയം കൊതിച്ചിടുന്നു വിനോദ് കുമാർ ടിവി രാമപുരം 14.7.2023 10.45 p.m

2023 ജൂൺ 11, ഞായറാഴ്‌ച

അമ്മ

അമ്മയെന്നും അമ്മ അമ്മയാണ് ദൈവം സ്നേഹ മന്ത്രം ചൊല്ലിത്തന്നയമ്മ സ്നേഹമൂർത്തിയമ്മ ആദ്യാക്ഷരങ്ങൾ പകർന്നുതന്ന ഗുരുനാഥ തന്നെയമ്മ 12.06.2023

2023 മേയ് 2, ചൊവ്വാഴ്ച

യാത്രകൾ

ഒരുവേള ജീവനിൽ സന്തോഷമേകുന്ന യാത്രകളിങ്ങനെ പോയിടേണം ജീവിത യാത്രയിൽ ഓർമ്മിക്കുവാനായി എത്രയോ യാത്ര നാം ചെയ്തിടേണം നന്നായറിയണം നമ്മൾ പ്രകൃതിയെ മരങ്ങളും പൂക്കളും പുഴകളും മലകളും മാമരം കോച്ചും തണുപ്പുള്ള രാത്രിയും കാർമേഘക്കൂട്ടങ്ങൾ ഒന്നായണയുന്ന പകലിൻ്റെ തീരാത്ത ഉന്മേഷഭാവവും പൂക്കൾ വിരിയുന്ന കൊച്ചു ചെടികളും മലകളിൽ തെളിയുന്ന സൂര്യൻ്റെ കിരണവും പുഴകളിൽ പുളയുന്ന മീനിൻ്റെ പ്രണയവും പച്ചപ്പിൽ വിടരുന്ന ചെടികളിൽ പൂക്കുന്ന മനസ്സിൽ നിറയുന്ന കാഴ്ചകളേകുന്ന വർണ്ണപ്രപഞ്ചവും പ്രകൃതിതൻ മായകൾ കാണുവാനായതും ഈ സുന്ദരഭൂമിയിൽ ജീവിച്ചിടുന്നതും ഭാഗ്യം തന്നെയത് ചൊല്ലീടണോ വിനോദ് കുമാർ ടിവി, രാമപുരം 03-05-2023-7.a.m on IndiGo air to Bangalore

2023 മാർച്ച് 20, തിങ്കളാഴ്‌ച

ഹരിശ്രീ

ഹരിശ്രീയെഴുതിപ്പഠിച്ചു നാം മെല്ലെ അക്ഷരമാല മന:പ്പാഠമാക്കി സ്വരാക്ഷരങ്ങളാൽ വാക്കുകളുണ്ടാക്കി വ്യഞ്ജനം ചേർത്തത് വരികളുമാക്കി കാണുന്ന കാര്യങ്ങൾ പകർത്തിയെഴുതി ഹൃദയത്തിൻ പ്രണയങ്ങൾ കവിതകളാക്കി കാണുന്ന കാഴ്ചകൾ വിഷയങ്ങളായി ആത്മാവിൻ നൊമ്പരക്കഥകളെഴുതി കാണാത്തതൊക്കെയും മനസ്സിൻ്റെ കണ്ണാടി, പകർത്തിയെടുത്ത നേർ ചിത്രങ്ങളായി വിനോദ് കുമാർ ടി.വി രാമപുരം 21.03.2023-11.55.p.m

2023 ഫെബ്രുവരി 5, ഞായറാഴ്‌ച

 മണ്ണിൽ മരം നട്ടു

മണ്ണിനെക്കാക്കു നീ

മണ്ണു നനച്ചു 

മരുപ്പച്ചയാക്കു നീ


മണ്ണ് മറക്കല്ലേ

മരം മുറിക്കല്ലേ നീ

മർത്യാ മരണത്തേ

മാടി വിളിക്കല്ലേ


മറയാതിരിക്കുവാൻ

മണ്ണ് വരളാതിരിക്കുവാൻ

മനുഷ്യ ജന്മങ്ങളേ

മരം മുറിച്ചീടല്ലേ


വിനോദ് കുമാർ ടി.വി


 ശുഭദിനം❤️



കതിരോനുണരുന്ന 

നേരമീയവനിയിൽ 

ജീവിതം മെല്ലെത്തുടങ്ങുകയായ്

കുഞ്ഞുകിളികളും 

കലപില ശബ്ദവും 

കണ്ണിനു കുളിരേകും കാഴ്ചകളും

പുലർകാലമിങ്ങനെ സുന്ദരമാണെങ്കിൽ

പുഞ്ചിരി ചുണ്ടിലും 

തത്തിക്കളിച്ചിടും


വിനോദ് കുമാർ ടി വി, രാമപുരം


അവൾ..അവൾ എന്റെ എല്ലാം

 അവൾ..അവൾ എന്റെ എല്ലാം


പതിവിനു  വിപരീതമായി കടൽക്കരയിൽ ആളൊഴിഞ്ഞ ഭാഗം നോക്കിയാണ് അയാളിരുന്നിരുന്നത്.  മനസ്സിൽ ഓളം തല്ലുന്ന ഓർമ്മകൾ അയാളെ വല്ലാതെ അസ്വസ്ഥനാക്കിയിരുന്നു. എന്നാൽ ഭാവിയിൽ മധുരമായേക്കാവുന്ന  ഓർമ്മകളിൽ അദ്ദേഹം അലിഞ്ഞു ചേർന്നിരിക്കയായിരുന്നു. ഭാര്യയും മകനും അകന്നു നില്ക്കാൻ തീരുമാനിച്ചപ്പോൾ മുതൽ അദ്ദേഹം ഭാവിയെക്കുറിച്ചു ആലോചിച്ചു വിഷമിച്ചിരിന്നു.. എന്നാൽ ഇന്ന് ഏതാണ്ട് മൂന്നര വർഷത്തിന് ശേഷവും ഭാര്യ തന്നെ മനസിലാക്കുന്നില്ല അല്ലെങ്കിൽ മനസിലാക്കുവാൻ ശ്രമിക്കുന്നു പോലുമില്ല  എന്ന് മനസിലാക്കിയതുകൊണ്ടു അദ്ദേഹം ഭാര്യയെ അവളുടെ പാട്ടിനു വിടാൻ മനസാ തയ്യാറായി.  മകന്റെ ഭാവിയെക്കുറിച്ചെങ്കിലും ഭാര്യ ചിന്തിക്കുന്നില്ലല്ലോ എന്നതാണ്

അദ്ദേഹത്തിന്റെ സങ്കടം. ഒന്നാലോചിച്ചാൽ...അത് തന്നെയല്ലേ നല്ലതു.. മനസിന് പൊരുത്തപ്പെടാൻ കഴിയാതെ വന്നാൽ..അല്ലെങ്കിൽ ഇഷ്ടമില്ലാത്തയാളിന്റെ കൂടെ കഴിയാൻ ആർക്കാണ് താല്പര്യമുണ്ടാവുക ? ഒരു കണക്കിന് ശരിയാണ്.. ഭാര്യയാണെങ്കിലും അവൾക്കും അവളുടേതായ താല്പര്യങ്ങളും ഇഷ്ടങ്ങളും ഉണ്ടാവില്ലേ ? അവളെ മനസിലാക്കാൻ എനിക്ക് പറ്റിയില്ല എന്നാണോ.. ഏയ്.. അല്ല.. അവൾ ?.. അവളെ കുറ്റം പറയാൻ പറ്റില്ല.. അവൾ മാനസികമായി അകലുകയായിരുന്നില്ലേ.. അവളുടെ വാക്കുകൾ..പ്രവൃത്തി..എല്ലാം അവൾ തന്നെ എന്നിൽ നിന്നും അകലുകയായിരുന്നില്ലേ.. അതെ.....


 

അന്നൊരു ദിവസം ചെറിയ ഒരു കാര്യത്തിന് വഴക്കടിച്ചപ്പോൾ അവളുടെ മുഖത്തെ ഭാവ മാറ്റം ഞാൻ ശ്രദ്ധി ച്ചിരുന്നു.. മോനെ താഴെ കളിയ്ക്കാൻ വിടരുത് എന്ന് അവളും വിടണമെ ന്ന് ഞാനും പറഞ്ഞതാണ് പ്രശ്നം. മോനെയും കൂടി ഞാൻ താഴെ പോയി  വരുമ്പോഴേക്കും കൈത്തണ്ട ബ്ലേഡ് കൊണ്ട് മുറിച്ചു പ്രതികരിച്ചതാണവൾ..ഭാഗ്യത്തിന് താഴെ പോയ ഉടനെ തിരിച്ചു വന്നിരുന്നതുകൊണ്ടു കാണാൻ പറ്റി. ഉടനെ ആശുപത്രിയിൽ കൊണ്ട് പോയത് കൊണ്ട് അവളുടെ ജീവൻ തിരിച്ചു കിട്ടി.. അല്ലെങ്കിൽ മകന് അമ്മയില്ലാതായേനെ...അപ്പോൾ അവൾക്കു വല്ല മാനസിക പ്രശ്നങ്ങളും ഉണ്ടോ ?  അതോ...വെറും ദുർവാശി ?? എന്നെ തോൽപിക്കാൻ...വേറെ എത്ര മാർഗ്ഗങ്ങളുണ്ട് ?? ഒരാണിനെ

തോൽപ്പിക്കാൻ ഏറ്റവും എളുപ്പമാർഗ്ഗം അവനെ നന്നായി സ്നേഹിക്കുക എന്നത് തന്നെയാണ്.  ഏതു ആണാണ് പെണ്ണിന്റെ സ്നേഹത്തിൽ അലിയാത്തത് ? അപ്പോൾ അവൾ ചെയ്തത് വിഡ്ഢിത്തം അല്ലെ ?

 


പിന്നീട് കുറച്ചു കാലത്തിനു ശേഷമാണു ഈ നഗരത്തിലേക്ക് ചേക്കേറിയത്. റെയിൽവേ സ്റ്റേഷന് അടുത്ത ടവർ ബിൽഡിങ്ങിലേക്കു താമസം മാറിയിയത് അവളുടെ ഇഷ്ടത്തോട് കൂടിയായിരുന്നു. നല്ല വിശാലമായി ഫുട് പാത്തുകളുള്ള വലിയ റോഡുകളുള്ള നഗരം. നഗരത്തിന്റെ ഏറ്റവും കണ്ണായ സ്ഥലത്തു വീട്.. ഏതൊരാൾക്കും സന്തോഷിക്കാൻ പറ്റിയ പ്രകൃതി സൗന്ദര്യം വഴിഞ്ഞൊഴുകുന്ന നഗരം.  ജനാലയിലൂടെ പുറത്തേക്കു നോക്കിയാൽ പച്ച പിടിച്ച മലയെ നോക്കിയിരുന്നാൽ കവിത വിരിയും.  അന്നൊരു നിലാവുള്ള രാത്രിയിൽ തന്റെ മടിയിൽ തല വെച്ച് കിടന്നപ്പോൾ അവൾ പറഞ്ഞതു അയാളോർത്തു.  "തൊട്ടുമുന്നിൽ പച്ചപ്പാർന്ന മല, തന്റെ ജനലിനപ്പുറം നല്ല മഴ പെയ്യുന്നു. എനിക്കു കൈനീട്ടി തൊടാവുന്ന അകലെ മഴ. ഞാനും മകനും കുടിക്കുന്ന ചൂടുള്ള ചായയ്ക്കൊപ്പം മഴ എന്നിൽ വിവിധ ഭാവങ്ങളോടെ പെയ്യുന്നു. എല്ലാ ഉഷ്ണതാപങ്ങൾക്കും മേലെ നഗരത്തിലെ ഓരോ മഴയും എന്നെ സന്തോഷവതിയാക്കുന്നു."


എന്നിട്ടാണ് ഇപ്പോൾ ഇങ്ങനെ. എന്താ പറയുക.. അവൾക്കു എന്നോട് വെറുപ്പാണെങ്കിൽ ആയിക്കോട്ടെ.. പക്ഷെ..അതിനു ഒരു കാരണം വേണ്ടേ ? ആ കാരണം തെളിച്ചു പറയണ്ടേ ? അതിനു തക്ക കാരണം ഒന്നും ഇല്ലെന്നറിയാം, അവൾക്കും എനിക്കും.  എന്നിട്ടും എന്തെ ഇങ്ങനെ തോന്നാൻ ? അതിനെല്ലാം കാരണം എന്റെ ജോലിയോടുള്ള അമിതമായ സ്നേഹമാവുമോ ? പക്ഷെ അത് എനിക്കും അവൾക്കും മോനും സന്തോഷത്തോടെ ജീവിക്കാൻ വേണ്ടി തന്നെയല്ലേ..മാസങ്ങളോളം തണുത്തു മരവിക്കുന്ന കടലിനു നടുവിൽ തന്റെ യൗവന കാലം കഴിച്ചു കൂട്ടിയത്. മരവിച്ച ജീവിത സായന്തനങ്ങൾ ചെലവഴിച്ചത് അവർക്കു വേണ്ടി മാത്രമായിരുന്നില്ലേ …. അതോ..തന്റെ കണക്കു കൂട്ടലുകൾ തെറ്റായിരുന്നുവോ 


കുറച്ചു നാൾ  മുമ്പ് അവൾ തനിക്ക് വക്കീൽ നോട്ടീസ് അയച്ചതു അയാൾ ഓർത്തു.. വായിച്ചപ്പോൾ  അമ്പരപ്പായിരുന്നു. അവൾ...അങ്ങനെ ചെയ്യുമോ...പക്ഷെ നോട്ടീസ് മുഴുവനും വായിച്ചപ്പോൾ അമ്പരപ്പ് മാറി..ഒരു തരം  മൂകത അനുഭവപ്പെട്ടു.. ഞാൻ അവളെ ബുദ്ധിമുട്ടിക്കുന്നുണ്ടത്രേ...അവളെ ഉപദ്രവിക്കാറുണ്ടത്രെ... കടൽക്കാറ്റേറ്റു  തളർന്നുറങ്ങുമ്പോൾ അവളെ  സ്വപ്നം കാണാറുള്ള ഞാൻ അവളെ ബുദ്ധിമുട്ടിക്കുന്നുണ്ട് പോലും.  വല്ലപ്പോഴും വീട്ടിൽ എത്തുമ്പോൾ സ്നേഹം കൊതിച്ചു അടുത്ത് ചെല്ലുന്ന ഞാൻ അവളെ സങ്കടപ്പെടുത്താറുണ്ടത്രെ !!!  ഏതായാലും നോട്ടീസിന് മറുപടി കൊടുത്തു..അവളെ സ്നേഹിക്കാൻ മാത്രമേ ഇത്ര നാളും കൊണ്ട് തനിക്കു കഴിഞ്ഞുള്ളു എന്ന് നോട്ടീസിൽ വിശദീകരിച്ചു എഴുതി.. അവളെ തനിക്കു വേണമെന്നും.. അവളുടെ കൂടെ കഴിയാനാണ് ആഗ്രഹമെന്നും എഴുതി.. ദിവസങ്ങൾ പിന്നെയും നീങ്ങിക്കൊണ്ടിരുന്നു.

 

ഇടയ്ക്കിടയ്ക്ക് അവൾക്കും മോനും ഫോൺ ചെയ്യാറുണ്ടായിരുന്നു.  അവൾ ഈയിടെയായി ഫോൺ അറ്റൻഡ് ചെയ്യുന്നില്ല.. അപ്പോൾ മോനെ വിളിച്ചു സംസാരിച്ചു വിവരങ്ങൾ അറിയുമായിരുന്നു. വാട്സ്ആപ്പിൽ ഇടയ്ക്കു അവർക്കു മെസ്സേജ് അയച്ചു കൊണ്ടിരുന്നു.. ഒരു ദിവസം വാട്സ്ആപ്പിൽ മകന് അയച്ച മെസ്സേജ് വായിച്ചില്ല എന്ന് കണ്ടു.. അത് പരിശോധിക്കാൻ വീണ്ടും വീണ്ടും മെസ്സേജ് അയച്ചു. പക്ഷെ അവൻ തന്നെ ബ്ലോക്ക് ചെയ്തതായി മനസിലായി.


അതിനിടയിലാണ് ഇന്ന് വീണ്ടും വക്കീൽ നോട്ടീസ് വരുന്നത്. അവൾക്കും മോനും ചെലവിന് കൊടുക്കണം എന്നും പറഞ്ഞാണ് ഇപ്പോഴത്തെ നോട്ടീസ്. അവൾക്കു മരുന്നിനും മറ്റുമായി ഇരുപത്തഞ്ചായിരവും മോന് പഠിക്കാൻ അമ്പതിനായിരവും ആണ് ആവശ്യം. ആകെ എഴുപത്തഞ്ചായിരം രൂപ മാസം അവർക്കു ചെലവിന് കൊടുക്കണം.  അത്രയുമാണ് ഡിമാൻഡ് !!! ഇക്കാര്യത്തെക്കുറിച്ചു സംസാരിക്കാൻ പലപ്പോഴായി അവളെ വിളിച്ചുവെങ്കിലും അവൾ ഫോൺ എടുക്കാതെയായി. മോനുമായി സംസാരിക്കാൻ ശ്രമിച്ചപ്പോൾ അതും പറ്റുന്നില്ല.. എന്താണ് ചെയ്യുക...കാര്യങ്ങളെങ്ങനെയാണ് സമാധാനമായി തീർക്കുക ? ഒന്ന് നേരിട്ടു ചെന്ന് കണ്ടാൽ ചിലപ്പോൾ...പക്ഷെ അവിടെയും പ്രശ്നമാണല്ലോ. അവൾ കാണാനേ സമ്മതിക്കില്ല...പോലീസിൽ എഴുതിക്കൊടുത്തിട്ടുണ്ട് ഞാൻ അവരെ ഉപദ്രവിക്കാൻ സാധ്യതയുണ്ട്..സംരക്ഷണം വേണം എന്ന്..


ആയിടക്കാണ്  നാട്ടിൽ അച്ഛനെ  അസുഖ ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്ന വിവരമറിഞ്ഞത്. മംഗലാപുരത്തു ഒരാഴ്ച ചികിത്സ കഴിഞ്ഞു വീട്ടിൽ വന്നു. നാലു ദിവസങ്ങൾക്കു ശേഷം വീണ്ടും അസുഖം തോന്നിയതിനാൽ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടാം നാൾ അച്ഛൻ ഈ ലോകത്തോട് വിട പറഞ്ഞു. ഭാര്യയും മോനും നഷ്ടപ്പെടുന്ന ദു:ഖത്തിന്റെ കൂടെ ഇടിത്തീ പോലെ അച്ഛന്റെ വിയോഗവും. സഹിക്കാൻ പറ്റുന്നില്ല. ഈ വിവരം പറയാൻ ഭാര്യക്ക് മെസ്സേജ് അയച്ചുവെങ്കിലും അവൾ ഒന്നു വിളിക്കുകയോ വരികയോ ചെയ്തില്ല. ഇനിയും ആർക്കു വേണ്ടിയാണ് കാത്തിരിക്കേണ്ടത് ?  ഇനിയും എന്തിനാണ് എന്റെ ജീവിതം തുലച്ചു കളയുന്നത്.


അയാൾ ചിന്താമഗ്നനായി മണപ്പുറത്തു കൂടി അങ്ങോട്ടും ഇങ്ങോട്ടും നടന്നു. എന്തെന്നില്ലാത്ത ഏകാന്തത അദ്ദേഹത്തെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു. അദ്ദേഹം തന്റെ കഴിഞ്ഞ കാലത്തേ ക്കുറിച്ചു ഓരോന്ന് ഓർത്തുകൊണ്ട് അടുത്തുള്ള കരിങ്കൽ കല്ലിന്റെ മേലെ കയറി ഇരുന്നു. അസ്തമയ സൂര്യന്റെ കിരണങ്ങൾ അദ്ദേഹത്തിന്റെ മുഖത്തെ കൂടുതൽ ചുവപ്പിച്ചു.


നേരം ഇരുട്ടി തുടങ്ങി പറവകൾ ഓരോന്നായി പടിഞ്ഞാറോട്ടു തങ്ങളുടെ കൂടും തേടി മടക്ക യാത്രയായി. കിളികളുടെ കലപില ശബ്ദം അദ്ദേഹത്തിൽ ഏറെ നൊമ്പരമുണ്ടാക്കി.  ഒടുവിൽ രാത്രിയുടെ അന്ത്യ യാമങ്ങളിലെപ്പോഴോ അദ്ദേഹേം തന്റെ ഓർമ്മകളെല്ലാം വെറും നൊമ്പരമാണെന്നോർത്തു, ഉറച്ച ഒരു തീരുമാനം എടുത്തുകൊണ്ടു അങ്ങകലെ നോക്കെത്താ ദൂരത്തേക്ക് കണ്ണും പായിച്ചു വേഗം നടന്നു. തന്നെ വേണ്ടാത്ത തന്നെ ഇഷ്ട്ടമല്ലാത്ത തന്നെ സ്നേഹിക്കാത്ത ഭാര്യയെയും മകനെയും ഇനിയും വെറുപ്പിക്കാതിരിക്കാൻ ജീവിതത്തിന്റെ എല്ലാ ബന്ധനങ്ങളും അവസാനിപ്പിച്ചുകൊണ്ട് നിത്യമായ ആനന്ദത്തിലേക്കു ലയിച്ചു ചേരാൻ.

 

വിനോദ് കുമാർ ടി വി. രാമപുരം

തിരുവാതിര2022

 *തിരുവാതിര*



തിരുവാതിര


ധനുമാസത്തിൻ കുളിരായിന്ന്

വന്നല്ലോ തിരുവാതിരയും

മഹിളകളാമോദത്താലേയിന്ന്

വ്രതശുദ്ധരായ് നിലകൊണ്ടിടുന്നു


രാവിലെ, കാലത്തെഴുന്നേൽക്കുന്നു

തേവാരം നന്നായ് കഴിച്ചീടുന്നു

ചേലുള്ള വസ്ത്രമണിഞ്ഞിടുന്നു

ശ്രീ പരമേശനെ വന്ദിക്കുന്നു

ശ്രീ പരമേശനെ വന്ദിക്കുന്നു


ജീവിതമെപ്പോഴും ധന്യമാവാവാൻ

ഭക്തിയാൽ ദേവനെ കൈതൊഴുന്നു

നല്ലൊരു പാതിയെ കിട്ടീടുവാൻ

ഹൃദയത്താൽ പ്രാർത്ഥന ചെയ്തിടുന്നു

ഹൃദയത്താൽ പ്രാർത്ഥന ചെയ്തിടുന്നു


ചേമ്പും ചേനയും കാച്ചിലും ചേർത്തു പുഴുക്കുണ്ടാക്കി നിവേദിച്ചിടും

തിരുവാതിരയും പാട്ടുകളുമായി

നർത്തനമാടി രസിച്ചീടുന്നു

നർത്തനമാടി രസിച്ചീടുന്നു


വിനോദ് കുമാർ ടി വി, രാമപുരം

2023 ജനുവരി 24, ചൊവ്വാഴ്ച

*ബാ(ല/ലി)ക ദിനം*

*ബാ(ല/ലി)ക ദിനം* ബാലികാ ബാലന്മാരെ കുട്ടികൾ നിങ്ങളെല്ലാം നന്മയുള്ളവരായി വളർന്നു വരേണമേ മാതാപിതാക്കന്മാർക്കു മിടുക്കന്മാരായുള്ള നല്ല മക്കളായിത്തന്നെ വളർന്നു വന്നീടുക വളർന്നു വലുതായാൽ അച്ഛനമ്മമാരെ മറന്നു കളയാതെ സ്നേഹിച്ചു ജീവിക്കണം കൂട്ടത്തിൽ ആരെങ്കിലും ഒറ്റപ്പെടുന്ന നേരം കൂട്ടായി കൂടെത്തന്നെ എപ്പോഴും ഉണ്ടാവേണം എങ്കിലേ നിങ്ങൾക്കുമീ ജീവിത യാത്രയിലും കൂട്ടായി കൂടെത്തന്നെ മക്കളും ഉണ്ടാവുള്ളൂ വിനോദ് കുമാർ ടി വി രാമപുരം 24.01.2023-10.53 p.m

2023 ജനുവരി 23, തിങ്കളാഴ്‌ച

സുഗത ടീച്ചർക്ക്

സുഗത ടീച്ചർക്ക് മുത്തുച്ചിപ്പിയും, പാതിരാ പൂക്കളും, പാവം മാനവ ഹൃദയവും, തുലാവർഷ പച്ചയിൽ, മലമുകളിൽ, മേഘം വന്നു തൊട്ടപ്പോൾ, രാത്രിമഴ പെയ്യുന്ന നേരത്ത് വായാടിപ്പക്ഷിയുടെ, പെൺകുഞ്ഞിൻ്റെ കുറിഞ്ഞിപ്പൂക്കളുടെ അമ്മയായി മാറിയ സുഗതകുമാരി ടീച്ചർക്ക് പ്രണാമം കവിത: *സുഗത ടീച്ചർക്ക്* രചന: വിനോദ് കുമാർ ടി വി, രാമപുരം. സിംഹവാലനും കട്ടുറുമ്പിനും പിന്നെ, കൊച്ചു ചെടികൾക്കും നല്ലമ്മയായി നീ മലയാളത്തിൻ കാവ്യഭംഗിയിൽ നീയമ്മേ, പതിതർക്കും കനിവുള്ളോരമ്മയായ് വേദനിക്കും പെണ്ണിൻ്റെ കണ്ണുനീരൊപ്പി നീ, അമ്മയായമൂമ്മയായ് മാറീ ചിലനേരം ജാലകക്കാഴ്ചകൾ കാണുന്ന നീ നിൻ്റെ, മാതൃസ്നേഹം പകർന്നേകിയാവോളം നിൻ വിയോഗമീ മലയാള നാടിൻ്റെ തീരാത്ത നഷ്മാണെന്നുമറിയുക ദുഷ്ട ചെയ്തികൾ കാണുന്ന നേരത്ത് ഒന്നെതിർക്കുവാൻ ആരുമിനിയില്ല കൃഷ്ണാ നീയറിയുന്നില്ലെന്നമ്മതൻ വിയോഗമീ മലയാളനാടു സഹിക്കുവതെങ്ങനെ ഇനിയൊരു ജന്മമുണ്ടെങ്കിലീ മണ്ണിൽ സ്നേഹമുള്ളോരമ്മയായ് ജീവിച്ചു മരിക്കണം സിംഹവാലനും കട്ടുറുമ്പിനും പിന്നെ, കൊച്ചു ചെടികൾക്കും കുറിഞ്ഞിപ്പൂക്കൾക്കും നല്ലോരമ്മയായ്

2023 ജനുവരി 10, ചൊവ്വാഴ്ച

ഗന്ധർവ്വ ഗായകൻ*

 


*ഗന്ധർവ്വ ഗായകൻ*

ഗന്ധർവ്വ ഗായകാ
നമിച്ചിടുന്നു നിന്നെ
നിൻ സ്വരരാഗത്തിൽ
അലിഞ്ഞുപോയി

ദിവ്യമാം നിന്നുടെ
സുന്ദര ഗാനങ്ങൾ
മനസ്സിന്നു കുളിരായി
തീർന്നുവല്ലോ

വർഷങ്ങളെത്രയായ്
നിൻസ്വരം കേൾക്കുന്നു
മധുരമാം സംഗീതം
അസ്വദിച്ചീടുന്നു

ഗന്ധർവ്വ ഗായകാ
പ്രണയിച്ചിടുന്നു നാം
നിൻ പ്രണയാർദ്രമാം
ഗാനങ്ങളൊക്കെയും

ആയുരാരോഗ്യങ്ങൾ
നൽകട്ടേയീശ്വരൻ
മധുരമാം സംഗീതം
നമുക്ക് നൽകാൻ

ആശംസയേകുന്നു
ജന്മദിനത്തിൽ ഞാൻ
നൽകുന്നൊരായിരം
സ്നേഹപ്പൂക്കൾ

വിനോദ് കുമാർ ടി വി,
രാമപുരം, കണ്ണൂർ
10.01.2023-10.40 p.m

2023 ജനുവരി 4, ബുധനാഴ്‌ച

മഞ്ഞ ചുരീദാറിട്ട പെൺകുട്ടി - 3

അന്നും പതിവുപോലെ എൻ്റെ ഓഫീസിലേകുള്ള ഓട്ടപ്പാച്ചിലിൽ ഉത്സവ ചൗക്കിൽ നിന്നും road cross ചെയ്യുമ്പോഴാണ് ഒരു മിന്നായം പോലേ ഒരുഇളം മഞ്ഞ നിറത്തിലുള്ള കാറിൽ അവളെ വീണ്ടും കാണുന്നത്. എത്ര തിരക്കിനിടയിലും ഇത് ഇരുട്ടിലും അവളുടെ നിഴൽ പോലും കണ്ടാൽ എനിക്ക് തിരിച്ചറിയാം. അത്രമാത്രം അവളെൻ്റെ മനസിലുണ്ട്. എൻ്റെ മഞ്ഞ ചുരീദാറിട്ട പെൺകുട്ടി. അവളുടെ കണ്ണുകളിൽ തിളക്കം കൂടിയോ ?

ഓ.എൻ.വി

കവിതതൻ സൗന്ദര്യംനുകർന്നു  സമരസന്തതികൾ ശാന്തരായ്. നിന്നെ സ്നേഹിക്കുംപോലെ ഞാൻ   പാനപാത്രം ചെരിച്ചു ദാഹം തീർത്തു. ദേവതയും ചക്രവർത്തിമാരും‍  ഗാന...