2024 ഓഗസ്റ്റ് 9, വെള്ളിയാഴ്‌ച
വഞ്ചന
അവൾ
വഞ്ചിക്കുകയായിരുന്നു
എന്നെ മാത്രമല്ല
ഒരുപാടുപേരെ
അവളുടെ സ്നേഹം
തിരിച്ചറിയാൻ പറ്റാത്ത വിധം
പ്രണയം നിറഞ്ഞതായിരുന്നു
അവളുടെ സ്നേഹം
ലോകത്തൊരാൾക്കും കിട്ടാത്തത്രയും
കൂടുതലായിരുന്നു
അവളുടെ സ്നേഹം
കാശുള്ളവരോടായിരുന്നു
അവളുടെ സ്നേഹം
കാശിനു വേണ്ടി മാത്രമായിരുന്നു
അതിന് അവൾ, അവളുടെ എല്ലാം,
അവളുടെ വിലപ്പെട്ടതെല്ലാം
തിരിച്ചു കൊടുത്തു
അവസാനം അവൻ വന്നു.
അവളുടേത് മാത്രമായൊരാൾ.
അവൾ പോയി,
അവളുടെതാണെന്ന്
നമ്മൾ പലർക്കും
തോന്നിയതെല്ലാം
ആരുടെയുമല്ലാതാക്കി
അവളവൻ്റെ
കൂടെയിറങ്ങിപ്പോയി
വിനോദ് കുമാർ ടിവി, രാമപുരം
16.05.2023-11.33 aam
ഹെൻ്റെ കേരളം
കവിത: ഹെൻ്റെ കേരളം
രചന: വിനോദ് കുമാർ ടിവി
രാമപുരം
അങ്ങ് വടക്കേക്കരയിൽ നിന്നും
തമ്പുരാനെഴുന്നള്ളുന്നു
കൂട്ടിനായ് കിങ്കരരനവധി
വഴിനീളെ അന്തക രക്ഷകർ
രഥമുരുളും നേരമങ്ങനെ
തമ്പുരാനാർത്തു ചിരിക്കുന്നു
സാമ്രാജ്യങ്ങൾ വെട്ടിപ്പിടിച്ചെ
ന്നഹംബോധമുള്ളിൽ
ഓരോ നോക്കും വാക്കും
ചിരിയും മ്ലേച്ഛം
ദൈവത്തിൻ സ്വന്തം നാടവൻ
വിഷ ലിപ്തമാക്കി, ..
രഥമുരുളുന്നു തെക്കോട്ട്;
പിന്നെയും പിന്നെയും
തെക്കോട്ടു പോകുന്നവൻ
ഊരു ചുറ്റി ഊരു തെണ്ടി ഊരു തുക്കി
ദൈവങ്ങളുടെ സ്വന്തം നാട്ടിൽ
താണ്ഡവ നൃത്തമാടുന്നു
രുധിരപ്പുഴകൾ തീർത്തവൻ
പിന്നെയും രഥവുമായുരുളുന്നു
സാമൂതിരിക്കോവിലിൻ
നിലപാടു തറയിൽ ആർത്ത്
വിളിച്ചവൻ തല തല്ലിച്ചിരിക്കുന്നു
രഥമുരുരുളുന്നുണ്ട് പിന്നെയും
വഴിനീളെ ഭാഷണമലങ്കാരമാക്കുന്നവൻ
അഹങ്കാരം ഭൂഷണമാക്കുന്നവൻ
ലഹള നടത്തിയാഗ്രാമഭംഗിയിൽ
അവൻ രഥമുരുട്ടുന്നു, ഭീതി പരത്തുവാൻ
കള്ളത്തരങ്ങളുടെ കൊള്ളത്തരങ്ങളുടെ
വീമ്പ് പറച്ചിലിന്റെ
അഹങ്കാരത്തിന്റെ രഥം
നീണ്ടുകിടക്കുമാ പാതയോരത്ത്
ചിലർ പ്രതിഷേധിക്കാൻ കറുപ്പെടുത്തു
കിങ്കരന്മാരും കാവൽക്കാരും
ചേർന്നാ പാവം പ്രതിഷേധി തൻ
തലയിൽ ചട്ടിയുടച്ചു
ഭാഷണം പിന്നെയും
പോഴന്റെഭാഷണം
അവൻ്റെ ജീവൻ രക്ഷിക്കാനാണത്രെ
തല തട്ടിപ്പൊളിച്ചത്
രാജാവ് നഗ്നനാണെന്നാർത്തു
വിളിച്ചു പറയുന്ന പ്രജകൾ
ബധിരനായന്ധനായ് വീണ്ടും
രഥമുരുട്ടുന്നു തമ്പുരാനിനിയൊരു
രാജ യോഗമില്ലെന്നറിയാതെ.
ജീവൻറെയാധാരം
നിന്നെ കുറിച്ചുള്ള ഓർമ്മകളാണെൻ്റെ
ജീവൻറെയാധാരം
എന്നറിഞീടു നീ
അന്ന് ഞാൻ ആദ്യമായി
കണ്ടനാളിൽ
നിന്നുടെ കൺകളിൽ മലരമ്പുകൾ
ആദ്യനോട്ടത്തിൽ തന്നെ നീയെൻ
ഹൃത്തിലെ പ്രണയമായി മാറിയല്ലോ
ഈ കാലമത്രയും നിന്നെ
എന്നുള്ളിൽ
ഞാൻ അണയാതെ
സൂക്ഷിച്ചു
വച്ചിരുന്നു
ദൈവമായി നീ എൻ മനസ്സിൻറെ ഉള്ളിൽ
എരിഞ്ഞു തുടങ്ങുമ്പോൾ
അറിയാതെ നീ
എന്നെ വിട്ടു
അകലുമ്പോൾ
ഹൃദയവേദന നീ
അറിയുന്നില്ലെന്ന്
എത്രയോ കാലമായി
സൂക്ഷിച്ചുവച്ച് ഞാൻ
ഹൃദയ കോവിലിൽ ദേവിയായി
എത്രയോ രാത്രികൾ സ്വപ്നങ്ങൾ
കണ്ടു
ഹൃദയം kothichuച്ത്തിനായി
ആദ്യമായി
കണ്ട നാൾ നീയെന്നരികത്ത്
പിടയുന്ന മാനിന്റെ കണ്ണുമായി
നിൻ മുഖസൗന്ദര്യം കണ്ണൻ
മനസ്സിൽ
ആയിരം കവിതകൾ
നാം എടുത്തു
അന്നു തുടങ്ങിയ
വാക്കുകൾ
പ്രണയമായി
ഹൃദയത്തിൽ പ്രണയമായി
ജീവിതം പ്രണയമായി
നീ എൻറെ
ലഹരിയായി
അറിയാതെ നിന്നെ
ഞാൻ
പ്രണയിച്ചു പ്രണയിച്ചു
draft
സംഗീതനിശ
സംഗീതനിശ
സ്വാ....ഗതം... സുസ്വാ...ഗതം......
സംഗീതനിശയിതിൽ സുസ്വാ....ഗതം...
രാവുകളേറെയായ് സംഗീതനിശയിൽ നാം
സുന്ദരഗാനങ്ങളാലപിപ്പൂ..
കവിതകളും...നാടൻ...പാട്ടുകളും
ചേർന്നോരായിരം പാട്ടുകൾ പാടി നമ്മൾ...
മറക്കാനാവാത്തൊരാർദ്രമാം രാഗങ്ങൾ
മാധുര്യമേറുന്നൊരോർമ്മകളായ്...
ഇന്നീ സംഗമ വേളയിലായ്
വന്നു ചേർന്നൂ...നമ്മൾ...ഒത്തു ചേർന്നൂ..
ചൊല്ലിടാം...പാടിടാം...നമ്മളൊന്നിച്ചീ...
സംഗമം സംഗീത സാന്ദ്രമാ...ക്കാം...
സ്വാ....ഗതം... സുസ്വാ...ഗതം......
സു സ്വാഗതമേകുന്നു...സാദരം.....
വിനോദ് കുമാർ ടി വി;.
ഓണനിലാവ്
ഒന്നാം ദിനമിതത്തം നാളിൽ
മുറ്റം നന്നായ് മെഴുകേണംതുമ്പപ്പൂക്കളാൽ പൂക്കളം വേണം
ചേലൊത്ത പൂക്കളം തീർക്കേണം
രണ്ടാം നാളിൽ ചിത്തിരപ്പൂവാൽ
ചന്തത്തിൽ പൂക്കളമാവാലോ
ബന്ധു ജനങ്ങളും
കൂട്ടുകാരോക്കെയും
ചേർന്ന് കളിച്ചു രസിക്കാലോ
മൂന്നാം ദിവസം ചോതി നാളിലായ്
നല്ലൊരു പൂക്കളം തന്നെ വേണം
ഓണക്കോടിയെടുക്കേണം പിന്നെ
ഓടിച്ചാടിക്കളിക്കേണം
മൂത്തവർ നൽകും കോടിയുടുത്തു
കൊണ്ടുല്ലാസമോടെ രസിക്കേണം
നാലാം ദിവസം വിശാഖം നാളത്
ശ്രേഷ്ഠമായുള്ള ദിനവുമല്ലോ
സദ്യയുണ്ടാക്കേണം
പായസം വെക്കേണം
ഓണം വീട്ടിലേക്കെത്തിയല്ലോ
അനിഴം നാളിൽ ആറന്മുളയിലെ
വള്ളം കളിയത് കാണേണം
തൃക്കേട്ട നാളിലായ് പൂക്കളം തീർത്തിട്ടാഘോഷമായാടിപ്പാടിടേണം
മൂലം നാളിൽ സദ്യയൊരുക്കേണം
അലങ്കരിച്ചങ്ങനെ നൃത്തമാടാം
തൊടിയിൽ വിരിയുന്ന പൂക്കളെക്കൊണ്ടൊരു
വലിയൊരു പൂക്കളം തീർക്കേണം
എട്ടാം ദിനമോ പൂരാടം നാളല്ലോ
മണ്ണിന്റെ മാവേലിയുണ്ടാക്കണം
പൂജ നടത്തണം ഐശ്വര്യമായിട്ട്
ആഘോഷമോടെക്കളിച്ചിടെണം
ഒമ്പതാം നാളിലെ ഉത്രാടപ്പാച്ചിലും
ആഘോഷങ്ങളും കേമമാക്കാൻ
കൂട്ടുകാരെല്ലാരും ഒത്തൊരുമിക്കുന്നു
നല്ലൊരു പൂക്കളം തീർത്തിടുന്നു
പത്താം നാളിൽ കെങ്കേമമായിട്ട്
ഉഗ്രനാം പൂക്കളം തീർക്കേണം
തിരുവോണ നാളിലെ
നന്മയെയോർത്ത് നാം
നല്ലൊരു സദ്യകഴിക്കേണം
കൂട്ടുകാരും പിന്നെ വീട്ടുകാരും
ചേർന്ന് ആഘോഷ്മായിക്കഴിഞ്ഞിടേണം
വിനോദ് കുമാർ ടിവി, രാമപുരം
2024 ഓഗസ്റ്റ് 3, ശനിയാഴ്‌ച
വാനമ്പാടി
വാനമ്പാടി നീ പാടിയ
പാട്ടുകളെങ്ങനെ
ഞങ്ങൾ മറക്കും
വാനമ്പാടി നീ പാടിയ
പാട്ടുകളെങ്ങനെ
ഞങ്ങൾ മറക്കും
കൃഷ്ണനെപ്പറ്റി നീ
പാടിയ പാട്ടുകൾ
കേൾക്കുമ്പോൾ
ഇമ്പമേറെയെന്നറിയുക
കണ്ണിലെൻ കൃഷ്ണൻ്റെ
രൂപം തെളിയുന്നു
മനസിൽ മയൂരങ്ങൾ
നൃത്തമാടീടുന്നു
നിൻ്റെ ശബ്ദം കേട്ടു
എല്ലാം മറക്കുന്നു നാം
എത്രയോ മധുരമാം
ഗാനങ്ങൾ നമുക്കേകി നീ
നേരുന്നു ഞാനായിരം
ആശംസകൾ നിൻ്റെ
ജന്മന്നാളിൽ ദൈവം
കനിയട്ടെ;
ആയുരാരോഗ്യമേകട്ടെ
നാൾക്കുനാൾ...
വിനോദ് കുമാർ ടിവി
രാമപുരം,കണ്ണൂർ
04.10.2024- 10pm
2024 ഓഗസ്റ്റ് 2, വെള്ളിയാഴ്‌ച
കവിതയെഴുത്ത്
നിൻ്റെ നെറ്റിത്തടത്തിൽ
എൻ്റെ മൂക്ക് കൊണ്ട് ഞാൻ
ആദ്യകവിതയെഴുതും
കവിളുകളിൽ
കവിളുകളാണ്
സ്നേഹക്കവിതയെഴുതുക
കഴുത്തിൽ
മുഖമമർത്തി
ഞാൻ വേറൊരു
കവിതകുറിക്കും
മാറിടത്തിൽ
ചുണ്ടുകളാൽ
പ്രണയകവിതയെഴുതും
ആലില വയറിൽ
വലതുകൈകൊണ്ട്
സാന്ത്വനകവിതയെഴുതും
തുടയിടയിൽ
കൈവിരലുകൾ കൊണ്ട്
ഞരമ്പുകൾ വലിച്ചു മുറുക്കി
സിരകളെ ഉണർത്തുന്ന
മാദകകവിതയെഴുതും
മാദകലഹരിയിൽ
ആസ്വാദനത്തിൻ്റെ
രതിമൂർച്ഛയിൽ
വിജ്രംബിക്കുന്ന മേനിയിൽ
കവിതമഴ പെയ്യിക്കും
ഒടുവിൽ മേനി
തളർന്നവശയായി
ആകാശം നോക്കി
മയങ്ങിക്കിടക്കും
നിന്നെപ്പുണർന്നു
തളർന്നു മയങ്ങികിടന്നു
ഞാനായിരമായിരം
കവിതകൾ കിനാവ് കാണും
03.08.2024
2.pm
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള് (Atom)
ഓ.എൻ.വി
കവിതതൻ സൗന്ദര്യംനുകർന്നു സമരസന്തതികൾ ശാന്തരായ്. നിന്നെ സ്നേഹിക്കുംപോലെ ഞാൻ പാനപാത്രം ചെരിച്ചു ദാഹം തീർത്തു. ദേവതയും ചക്രവർത്തിമാരും ഗാന...
-
Only for you............ I don't know how to tell you ....... But I know how to open and show my heart....... You became the...
-
കവിതതൻ സൗന്ദര്യംനുകർന്നു സമരസന്തതികൾ ശാന്തരായ്. നിന്നെ സ്നേഹിക്കുംപോലെ ഞാൻ പാനപാത്രം ചെരിച്ചു ദാഹം തീർത്തു. ദേവതയും ചക്രവർത്തിമാരും ഗാന...