അരങ്ങൊഴിഞ്ഞു നീ
പോവുന്ന നേരത്തുതിരഞ്ഞു നോക്കി ഞാൻ
നിശയിലെ വേളകൾ
എത്രയോ സന്ധ്യകൾ
ഭക്തി സാന്ദ്രങ്ങളായ്
എത്ര ദൈവങ്ങളെ
വിളിച്ചുണർത്തി നീ
എന്നിട്ടും എന്തേയീ
ദൈവങ്ങളൊക്കെയും
ഒത്തുചേർന്നങ്ങ്
നിന്നെയും കൊണ്ടു പോയ്
സ്വർഗ്ഗ കവാടത്തിൽ ദൈവങ്ങളൊക്കെയും
കാത്തു നിൽക്കയായ്
നിൻ വരവേൽപ്പിനായ്
എന്നും നിൻ സൗമ്യമാം
സംഭാഷണങ്ങളും
നിൻ്റെ ഗാനങ്ങൾ തൻ
മാധുര്യവും കണ്ട്
അസൂയ പൂണ്ടവർ
ദൈവങ്ങളൊന്നായി
കൊണ്ടു പോയവർ
സ്വർഗ്ഗലോകത്തേക്ക്..
ഇനി നിൻ്റെ പാട്ടുകൾ
സ്വർഗ്ഗലോകത്തിലും
ഭക്തിയോടങ്ങനേ...
ആലപിച്ചീടണം
പ്രണാമം പ്രണാമം
സംഗീത പുണ്യമേ
സംഗീത നിശയുടെ
പ്രണാമം പ്രണാമം
🌹🌹🌹🌹🌹🌹
വിനോദ് കുമാർ ടി.വി
22.01.2021-8.32/pm
22.01.2021-8.32/pm