2018 നവംബർ 13, ചൊവ്വാഴ്ച

130-ചാച്ചാ നെഹ്‌റു

*ചാച്ചാ നെഹ്‌റു* ജനിച്ച മണ്ണിന്നഭിമാനം ഭാരത ജനതക്കഭിമാനം നീയെൻ ചാച്ചാ നീയെൻ സ്നേഹം നീയാണെന്റെ ചാച്ചാജി.. കൈകൾ നിറയെ പനിനീർ പൂക്കൾ മനസ്സു നിറയെ സ്നേഹം നൽകി നീയെൻ ചാച്ചാ നീയെൻ ജീവൻ നീയാണെന്റെ ചാച്ചാജി.. നിറങ്ങൾ മാറും ഓർമ്മകൾ മറയും മാറില്ലല്ലോ നിൻ സ്നേഹം മറക്കില്ലല്ലോ നിൻ സ്നേഹം നീയെൻ ചാച്ചാ നീയെൻ ജീവൻ നീയാണെന്റെ ചാച്ചാജി.. നീയാണെന്റെ ചാച്ചാജി.. വിനോദ്‌ കുമാർ ടി വി രാമപുരം 130-14.11.2018

2018 ഒക്‌ടോബർ 7, ഞായറാഴ്‌ച

story-എന്റെ അനാമികേ

എന്റെ സ്വപ്നങ്ങളിലെ എന്റെ പ്രിയ നായികേ.... എന്റെ കിനാവിൽ വന്നു കൊഞ്ചുന്ന മൊഞ്ചത്തീ... നിന്നെ ഓർക്കാത്ത ഒരു നിമിഷമെങ്കിലും എന്റെ ജീവിതത്തിൽ ഉണ്ടാവില്ല എന്ന് നിനക്കറിയാലോ..നിന്നെ കണ്ടാൽ എന്റെ ഹൃദയം മയിലിനെപ്പോലെ നൃത്തം ചെയ്യുന്നത് പലപ്പോഴും നീ കണ്ടിട്ടില്ലേ ? പിന്നെന്തേ... എത്ര നാളായി ഒന്ന് കണ്ടിട്ട്.. എപ്പോഴാ... ? അതോ നിനക്ക് എന്നെ കാണണ്ടേ ? കാണാതിരിക്കാൻ പറ്റുമോ നിനക്ക്.. ? നീ പറയാറില്ലേ ... പുഴവക്കത്തു വയൽ വരമ്പിലിരുന്നു കളകളമൊഴുകന്ന വെള്ളത്തിലേക്ക് കണ്ണും നട്ട് എന്റെ മടിയിൽ ചാഞ്ഞുറങ്ങാൻ കൊതിക്കുന്നുണ്ടെന്ന് ? എന്നിട്ട് എന്തെ ഇത്ര ദിവസായിട്ടും..?? കാണാതിരിക്കാൻ നിനക്കാവുമോ ? എത്ര ദിവസം ? നീ ഓർക്കുന്നുവോ കഴിഞ്ഞ തവണ നമ്മൾ കുന്നിൽ മുകളിലെ അമ്പലത്തിൽ ഉത്സവത്തിനു പോയത് ? അന്ന് അറിയാതെയാണെങ്കിലും നീ എന്റെ കൈ പിടിച്ചു നടന്നത് ഓർമ്മയില്ലേ ? അന്ന് നിന്റെ നുണക്കുഴികളിൽ കണ്ട നാണം ഇപ്പോഴും എന്റെ മനസ്സിൽ തെളിയുന്നു. ഉത്സവത്തിനു കഥകളിക്കു കൃഷ്ണനും രാധയും പ്രണയപരവശരായി വേദിയിൽ നിറഞ്ഞാടുമ്പോൾ നിന്റെ കണ്ണിലെ പ്രണയത്തെ ഞാൻ അനുഭവിച്ചറിഞ്ഞതല്ലേ... നിന്റെ ഹൃദയം പിടക്കുന്നതും എന്റെ തോളിൽ തല ചായ്ച്ചു കഥകളിയിലെ പ്രണയ മുഹൂർത്തങ്ങളിൽ അലിഞ്ഞു ചേരുന്നതും ഞാൻ കണ്ടതല്ലേ...അന്നു നിന്റെ നേർത്ത മൃദു വിരലുകളിൽ ഞാൻ തെരുപ്പിടിച്ചതും പകരം നീ എന്റെ കവിളിൽ മൃദുവായി ചുംബിച്ചതും ? എന്റെ അനാമികെ ഒന്ന് എന്റെ അടുത്തേക്ക് വരൂ.. വീണ്ടും വീണ്ടും നിന്റെ പ്രണയത്തിൽ അലിഞ്ഞലിഞ്ഞില്ലാതാവാൻ കൊതിപ്പിക്കുന്ന നിന്റെ ചുണ്ടിലെ ആ പുഞ്ചിരി. നിന്റെ ഉണ്ടക്കണ്ണുകളിൽ വിരിയുന്ന പ്രണയ വർണ്ണങ്ങൾ. ഞാനൊരു കവിതയെഴുതുന്ന തിരക്കിലാണ്. വായിക്കൂ.. "ഒരു മഴക്കാലം ഒരു കുടക്കീഴിൽ തമ്മിൽ തമ്മിൽ തട്ടിമുട്ടാതെ നമ്മൾ... സ്നേഹം... കാമമില്ലാത്ത... പ്രണയം.. നഷ്ടം..നമുക്കുമാത്രം. അറിയാതെ... അറിയാതെ...കാലം.. പറയാനറിയാതെ... ഞാനും നീയും നമ്മുടെ പ്രണയവും.."❤ ലവ് യൂ

2018 ഒക്‌ടോബർ 2, ചൊവ്വാഴ്ച

128-ഉദയ സൂര്യൻ

*ഉദയ സൂര്യൻ*

തന്ത്രിയിൽ നാദങ്ങൾ
വിരിയിച്ച സൂര്യാ..
ഞാനേറെയായ്
കാത്തിരിക്കുന്നു നിന്നെ.

വയലിന്റെ നാദത്താൽ
കോൾമയിർ കൊള്ളിച്ചു
മാനുഷരാനന്ദമാടിയില്ലേ

ഇനിയെന്റെ ദേവ-
സഭാതലത്തിൽ നിൻ
വിരൽത്തുമ്പിനാൽ
നാദം നീ തീർക്കവേണം

അതിനായി നേരത്തെ
എടുത്തു നിന്റെ
തേജസ്സെഴുമക്കിടാവിനെ ഞാൻ

അറിയാമെനിക്കു നീ
പ്രാണന്റെ പ്രാണനാം
അരുമയെത്തേടിയിങ്ങോട്ടു വരും..

ഇവിടെ നീയാടി-
ത്തിമർക്കവേണം
നിൻ വിരൽ
മീട്ടാത്ത നാദങ്ങളും
പിന്നെ ഇതുവരെ
പാടാത്ത പാട്ടുകളും

വിരലിനാൽ പ്രണയം
വിരിയിച്ച സൂര്യാ…….
ഞാനേറെയായ്
കാത്തിരിക്കുന്നു നിന്നെ…

ഇനിയെന്റെ ലോകവും
പ്രണയത്തിലലിയട്ടെ...
വിരൽ മീട്ടിപ്പാടൂ നീ
സ്നേഹഗീതം....

വിനോദ് കുമാർ ടി വി.
രാമപുരം, കണ്ണൂർ


128-02.10.2018

2018 ഓഗസ്റ്റ് 31, വെള്ളിയാഴ്‌ച

*കേരളവും പ്രളയവും പിന്നെ മുംബൈയും*

Part - 1 *കേരളവും പ്രളയവും പിന്നെ മുംബൈയും* കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനത്തിന് ആദ്യം മുന്നിട്ടിറങ്ങിയത് *കേരളീയ കേന്ദ്ര സംഘടന (കെ കെ എസ്)* ആയിരുന്നു.. ഇതിന്റെ ആദ്യ പ്രവർത്തണമെന്നോണം സംഘടനാ സെക്രട്ടറി ശ്രി. മാത്യു തോമസ്, സാമൂഹ്യ പ്രവർത്തകരും കെ.കെ.എസ് ന്റെ സജീവ പ്രവർത്തകരുമായ ശ്രീ. ശ്രീകാന്ത് നായർ, ശ്രി. അശോകൻ പി.പി. എന്നിവർ അന്നത്തെ സാഹചര്യത്തിൽ ഏറ്റവും കൂടുതൽ വെള്ളക്കെടുതികൾ ഉണ്ടായ പ്രദേശമായ ആലപ്പുഴ ജില്ലയിലെ ജില്ലാ കളക്ടർ മുഖേന, കുട്ടനാട്ടിൽ, അവിടത്തെ പ്രാദേശിക ഭരണ കൂടത്തിന്റെ അറിവോടും സമ്മതത്തോടും കൂടി ദുരിത ബാധിത പ്രദേശങ്ങൾ ( കൈനക്കരി, കാവാലം എന്നീ പഞ്ചായത്തുകൾ ) സന്ദർശിക്കുകയും അവിടത്തെ ക്യാമ്പുകൾ നേരിട്ട് കണ്ടു വിവരങ്ങൾ മനസിലാക്കുകയും ജനങ്ങളോട് സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ കൈനക്കരി പഞ്ചായത്തിലെ ദുരിത ബാധിതരെ സഹായിക്കാമെന്നും അതിനായി മുംബൈയിൽ നിന്നും താൽക്കാലിക ആശ്വാസമായി രണ്ടായിരം ഫാമിലി കിറ്റുകൾ ( ഒരു കിറ്റിൽ പതിനഞ്ചോളം സാധനങ്ങൾ-ലുങ്കി,ബർമുഡ,സാനിറ്ററി നാപ്കിൻ, ലേഡീസ് അണ്ടർവെയർ, മാക്സി, ടവ്വൽ, ക്ലീനിങ് ലിക്വിഡ് etc ) നല്കാൻ ശ്രമിക്കാം എന്നും അതിനു വേണ്ട പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു എന്നും അധികാരികളെ അറിയിച്ചു. കിറ്റിന്റെ സാമ്പിളുകൾ ജില്ലാ കലക്ടർക്കും സ്ഥലം MLA യും മന്ത്രിയുമായ ശ്രീ. തോമസ് ഐസക്കിനും നൽകി പ്രവർത്തനത്തിന് തുടക്കം കുറിച്ചു. തിരിച്ചു മുംബയിൽ എത്തിയത്തിനു ശേഷം ഉടൻ തന്നെ മലയാളി സമാജങ്ങളുടെയും സാമൂഹ്യ പ്രവർത്തകരുടെയും ഒരു അടിയന്തിര യോഗം വിളിച്ചു ചേർക്കുകയും കുട്ടനാട്ടിലെ ജനങ്ങളെ സഹായിക്കാനുള്ള പ്രവർത്തനങ്ങൾ നടത്താനും നേരത്തെ പറഞ്ഞ പോലെ ഫാമിലി കിറ്റുകൾ എത്തിച്ചു സഹായിക്കാനായി സന്നദ്ധ പ്രവർത്തകരുടെ ഒരു ഗ്രൂപ്പ് ഉണ്ടാക്കുകയും സാധനങ്ങൾ കഴിയുന്നതും സ്പോൺസർമാരുടെ സഹായത്തോടെ സംഘടിപ്പിക്കാനും തീരുമാനമായി. അതിനുള്ള പ്രവർത്തനവും ഉടൻ തുടങ്ങി. ശ്രി. മാത്യു തോമസ്, ശ്രീ, ശ്രീകാന്ത് നായർ, ശ്രി. അശോകൻ പി.പി., ശ്രി. സുരേന്ദ്ര ബാബു, ശ്രി. ദിനേശ് പൊതുവാൾ, ശ്രി. ഗോപാലകൃഷ്‍ണൻ, ശ്രീ. ശശി ആത്മ, അഡ്വ. പത്മ ദിവാകരൻ, ശ്രി. ശ്രീകുമാർ ടി, ഡോ. വിവേകാനന്ദൻ എം.വി., മുതലായവർ സ്വയം സന്നദ്ധരായി പ്രവർത്തനങ്ങൾക്ക് നേതൃത്വം ഏറ്റെടുത്തു. മറ്റു കെ.കെ.എസ്. പ്രവർത്തകർ, സാമുഹ്യ പ്രവർത്തകർ എന്നിവരുടെ സഹായത്തോടെ ഉടൻ തന്നെ സ്പോൺസേഴ്‌സിനെ കണ്ടെത്താനും ചില സാധനങ്ങൾ ഒരുക്കുവാനും കഴിഞ്ഞതിനാൽ സംഘടനാ പ്രവർത്തകർ ആഹ്ലാദത്തിലായി. അവരുടെ ഉന്മേഷം കൂടുകയും കൂടുതൽ ആളുകളിലേക്ക്‌ സ്പോണ്സർഷിപ്പിനായി ബന്ധപ്പെടുകയും ചെയ്തു. ഇതിന്റെ ഫലമായി, കേരളീയ കേന്ദ്ര സംഘടനയുടെ മാട്ടുംഗയിലുള്ള ഓഫീസിൽ സാധനങ്ങൾ എത്തിക്കുകയും പാക്കിങ്ങിനുള്ള ഒരുക്കങ്ങൾ നടത്തുകയും ചെയ്തു. അങ്ങനെ ഓഗസ്റ്റ് പന്ത്രണ്ടിന് ഉച്ചക്ക് ശേഷം ഏതാണ്ട് നാലു മണിയോടുകൂടി സാധനങ്ങൾ ഒരു ട്രക്കിൽ നിറച്ചു, വൈകുന്നേരത്തോടെ കുർള ടെർമിനസിൽ എത്തിച്ചു. പാർസൽ ബുക്ക് ചെയ്തു. പിറ്റേന്ന് ഉച്ചക്ക് നേത്രാവതി ട്രെയിനിൽ സാധനങ്ങളുമായി നാട്ടിലേക്കു പുറപ്പെട്ടു. കൂടെ ശ്രി. രാമകൃഷ്ണൻ എം.വി, ' ശ്രി. ശശികുമാർ, ആത്മ എന്നിവരും നാട്ടിലേക്കു പുറപ്പെട്ടു, റെയിൽവേയുടെ ജീവനക്കാരനും സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യവുമായ ശ്രീ. സുരേഷ് വർമ്മയുടെയും സഹായത്തോടെ സാധനങ്ങൾ ആലപ്പുഴ സ്റ്റേഷനിൽ എത്തിച്ചു. നാട്ടിലുണ്ടായിരുന്ന കെ.കെ.എസ് മെമ്പർ ശ്രീ. ശിവപ്രസാദ്, കൈനിക്കര പഞ്ചായത്ത് പ്രസിഡണ്ട്, മറ്റു അധികാരികൾ എന്നിവരുടെ സഹായത്തോടെ സാധനങ്ങൾ അവിടെ നിന്നും കൈനിക്കര പഞ്ചായത്തിൽ എത്തിച്ചു. പിറ്റേന്ന് ആഗസ്റ്റ് പതിനഞ്ചിനു സാധനങ്ങൾ അർഹതപ്പെട്ട ദുരിതമനുഭവിക്കുന്നവർക്ക് പഞ്ചായത്തു പ്രസിഡന്റിന്റെ സാന്നിധ്യത്തിൽ വിതരണം ചെയ്യുകയും ടീം കെ.കെ.എസ് മുംബൈയിലേക്ക്‌ മടങ്ങുകയും ചെയ്തു.. അപ്പോഴക്കും നാട്ടിൽ മഴകൂടി വരികയും, ഇതോടെ പുഴക്കരയിൽ താമസിച്ചിരുന്നവർക്കും മറ്റും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദ്ദേശം ഉണ്ടായിരുന്നു. കേരളത്തിലെ ഡാമുകളിൽ നാല്പത്തിനാലെണ്ണവും തുറന്നു വിടേണ്ട അവസ്ഥ വരികയും, കേരളത്തിൽ മൊത്തത്തിൽ അങ്ങോളമിങ്ങോളം വെള്ളത്തിന്റെ അളവ് കൂടുകയും, അതോടൊപ്പം വലിയതോതിൽ ഉണ്ടായ മണ്ണിടിച്ചിലും മറ്റും ജനജീവിതം താറുമാറാക്കി... കേരളത്തിന്റെ അവസ്ഥ തന്നെ മോശമാവുകയും ചെയ്തു. നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ പ്രളയം കേരളം കണ്ടു.. ആളപായങ്ങൾ ദുരന്തത്തിന്റെ കാഠിന്യമനുസരിച്ച് കുറവായിരുന്നെങ്കിലും കേരളത്തിനെ ഇരുപതു വർഷം പിറകോട്ട് വലിക്കുന്ന തരത്തിലുള്ള നാശ നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. ഏകദേശം അമ്പതി'നായിരം കോടിയിൽപരം രൂപയുടെ നാശ നഷ്ടങ്ങൾ ഉണ്ടായതായി എനിക്ക് തോന്നുന്നു, കണക്കുകൾ കൂട്ടിക്കഴിയുമ്പോഴേക്കും ഇത് കൂടാനും സാധ്യതയുണ്ട്. Part 2 (തുടർച്ച) ഓഗസ്റ്റ് പതിനഞ്ചിനായിരുന്നു കേരളത്തെ ആകമാനം പ്രളയത്തിലാഴ്ത്തിയ മഴയുണ്ടായതും ഡാമുകൾ തുറക്കുന്നതും. അപ്പോഴേയ്ക്കും കേരളത്തിലെ അവസ്ഥ വളരെ ഭീതിജനകമായിത്തീ ർന്നിരുന്നു. സർക്കാരും സന്നദ്ധ സംഘടനകളും നാട്ടുകാരും വളരെ കാര്യമായിത്തന്നെ പ്രളയ ദുരിതത്തിൽപ്പെട്ടവർക്ക് ആശ്വാസകരമായ പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞിരുന്നു മുംബൈയിലെ സമാജങ്ങളും സന്നദ്ധ പ്രവർത്തകരും നേരത്തെ തന്നെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു ആക്കം കൂട്ടിക്കൊണ്ടു കേരളത്തിലെ മറ്റു പ്രദേശങ്ങളിലേക്കും കൂടി തങ്ങളുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചു. എടുത്തു പറയാവുന്നതു മുംബൈയിലെ ലോക കേരള സഭാ അംഗങ്ങൾ ആഗസ്ത് പതിനേഴിന് വിളിച്ചു കൂട്ടിയ യോഗവും അതിന്റെ തീരുമാനങ്ങളും ആയിരുന്നു. അത് പ്രകാരം മുംബയിലെ എല്ലാ മലയാളീ സമാജങ്ങളും സന്നദ്ധ സംഘടനകളും അവരവരുടെ സംഘടനാ പ്രദേശങ്ങളിൽ നിന്നും സാധന സാമഗ്രികൾ പ്രത്യേകിച്ചും ഭക്ഷണത്തിനാവശ്യമായ വസ്തുക്കളും ( അരി, പരിപ്പ്, പയർ, മറ്റു ധാന്യ വർഗ്ഗങ്ങൾ തുടങ്ങിയവ ) പുതിയ വസ്ത്രങ്ങളും ശേഖരിച്ചു വാഷി കേരള ഹൌസ്, ആദർശ് വിദ്യാലയ തുടങ്ങിയ സ്ഥലങ്ങളിൽ എത്തിക്കുവാനും തുടർന്ന് അത്തരം സാധനങ്ങൾ ദുരിതമനുഭവിക്കുന്ന കേരളത്തിലെ ക്യാമ്പുകളിൽ നേരിട്ട് എത്തിക്കുവാനും ഉള്ള തീരുമാനവുമുണ്ടായി. അതിനുള്ള വാഹന സൗകര്യങ്ങളും സന്നദ്ധ സേവകരും കണ്ടെത്തുകയും തുടർന്ന് അടുത്ത ദിവസം തന്നെ കേരള ഹൗസിൽ നിന്നും അയച്ച സാധനങ്ങൾ അന്ന് കേരളത്തിലേക്ക് പോവുന്ന കോസ്റ്റ ഗാർഡിന്റെ ഒരു ഷിപ്പിൽ കേരളത്തിലേക്ക് അയക്കാനും സാധിച്ചു. ഇതോടു കൂടി കൂടുതൽ സമാജങ്ങളും മറ്റു സംഘടനകളും സന്നദ്ധ സേവകരും ഈ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചു സാധനങ്ങൾ എത്തിക്കാൻ തുടങ്ങി. തുടർന്ന് അങ്ങോട്ട് ആഴ്ചകളോളം സാധന സാമഗ്രികൾ പാക്ക് ചെയ്യാനും ലോഡ് ചെയ്യാനും പ്രായഭേദമന്യേ ആൾക്കാരുടെ നീണ്ട നിര തന്നെ ഉണ്ടായിരുന്നു. നിരവധി ട്രക്കുകളിൽ സാധനങ്ങൾ കേരളത്തിലേക്ക് കയറ്റി അയച്ചുകൊണ്ടിരുന്നു. ഇന്നലെയാണ് അവസാനത്തെ ട്രക്ക് സാധനങ്ങളും കേരളത്തിലേക്ക്ക യറ്റി അയച്ചത്. ആ ട്രക്കിൽ വിവിധ തരത്തിലുള്ള നിരവധി സാധനങ്ങൾ ഉണ്ടായിരുന്നു. കേരളത്തിൽ ഏറ്റവും കഷ്ടതയുണ്ടായിരുന്ന ചെങ്ങന്നൂരിലേക്കാണ് ആ ട്രക്ക് പോവുന്നത്. ആദ്യം ഇടുക്കിയിൽ കുറച്ചു സാധനങ്ങൾ വിതരണം ചെയ്യും. പിന്നീട് പെരുമ്പാവൂരിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ കുറച്ചു സാധനങ്ങൾ ഇറക്കും. അവസാനം ചെങ്ങന്നൂരിൽ എത്തി അവിടെ നിന്നും ചെറു വാഹനങ്ങളിൽ സാധനങ്ങൾ വ്യത്യസ്ത സ്ഥാനങ്ങളിലേക്ക് എത്തിക്കാനും പരിപാടിയുണ്ട്. ഇത്രയൊക്കെ ചെയ്താലും കേരളത്തിലെ നില സാധാരണ നിലയിലേക്കെത്താൻ ഒരു പാട് ബുദ്ധിമുട്ടുകൾ തരണം ചെയ്യാനുണ്ട്. *അതിനുള്ള പ്രവർത്തനങ്ങൾക്ക് മുംബൈ മലയാളികൾ ഒന്നിച്ചു നിന്ന് പ്രവർത്തിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.* കോസ്റ്റ് ഗാർഡിന്റെ ഒരു ഷിപ്പ് നാട്ടിലേക്കു പോകുന്നുണ്ടെന്നും അതിൽ 90 ടൺ വരെ സാധനങ്ങൾ കൊണ്ടുപോകാൻ കഴിയുമെന്നും അതിലെ ക്യാപ്റ്റനുമായി സംസാരിച്ച ശേഷം ശ്രീ. പി.ഡി. ജയപ്രകാശിനെ വിളിച്ചറിയിച്ചത് മനോരമയിലെ ശ്രീ. ജെറിയാണ്. ആ 90 sൺ സംഭരിക്കാൻ വേണ്ടിയാണ് ആദർശിലും കേരള ഹൗസിലും വസായിലും കൂടി ആദ്യത്തെ കളക്ഷൻ സെന്ററുകൾ തുറന്നത്. അയയ്ക്കാൻ പറ്റുന്നതിലും ഇരട്ടി സാധനങ്ങൾ ലഭിച്ചതോടെ കളക്ഷൻ തുടരുകയായിരുന്നു' (മുകളിലുള്ള കാര്യങ്ങൾ ഇന്നലെ എഴുതിയതിൽ വിട്ടു പോയതിൽ ക്ഷമിക്കുക. ) വിനോദ് കുമാർ ടി.വി. Page 29 of 72vinodkumartv@gmail.com

2018 ഏപ്രിൽ 28, ശനിയാഴ്‌ച

*കേരള ഹൗസ് സ്തംഭന സമരം* strike- 28-04-2018

28-04-2018 നവ മാധ്യമ ചർച്ചകൾക്കൊടുവിൽ *ഗാന്ധിയൻ രീതിയിൽ നാല് ചെറുപ്പക്കാർ നടത്തിയ പ്രതിഷേധ ഉപവാസ സമരത്തിനു ശേഷം* മുംബൈയുടെ ചരിത്രത്തിൽ രണ്ടാമത്തെ നാഴികക്കല്ല് ഇന്ന് നടന്ന *കേരള ഹൗസ് സ്തംഭന സമരം* രാവിലെ പത്ത് മണിയോടെ കേരള ഹൗസിന് മുന്നിൽ കുറച്ച് ചെറുപ്പക്കാർ സ്തംഭന സമരത്തിന്റെ കൂറ്റൻ ബാനർ കെട്ടാനുള്ള സ്ഥലം അന്വേഷിക്കുകയായിരുന്നു. കുറച്ച് കഴിഞ്ഞ് അവർ ബാനർ കേരള ഹൗസിന്റെ ഇടത് ഭാഗത്തെ ചുമരിൽ ഉയർത്തി വലിച്ചുകെട്ടി. ആ സമയത്ത് ഏതാണ്ട് 25 ഓളം പേർ അവിടെയുണ്ടായിരുന്നു. സമരത്തിന് നേതൃത്വം നൽകുന്ന സാബു ഡാനിയേൽ, ശ്രീ. ജ്യോതീന്ദ്രൻ, ശ്രീ. ജോ ജോ തോമസ് എന്നിവർ ആ സമയത്ത് അവിടെ സന്നിഹിതരായിരുന്നു. അപ്പോഴേക്കും അവിടേക്ക് ജനങ്ങൾ വന്നു കൊണ്ടിരിക്കുന്നുണ്ടായിരുന്നു.. ശ്രീ. സാബു ഡാനിയേൽ ഉദ്ഘാടനം ചെയ്ത ശേഷം മുദ്രാവാക്യങ്ങൾ ഏറ്റുവിളിച്ചു കൊണ്ട് മറ്റുള്ളവരും സമരത്തിൽ പങ്കാളികളായി. ശ്രീ. ജോ ജോ തോമസ് സമരത്തിന്റെ ആവശ്യകതയെപ്പറ്റിയും മുംബൈ മലയാളികൾ ഒറ്റക്കെട്ടായി നിൽക്കേണ്ടതിനെപ്പറ്റിയും തന്റെ പ്രസംഗത്തിൽ ഊന്നിപ്പറയുകയുണ്ടായി. 12 മണിയായപ്പോഴേക്കും കേരള ഹൗസിൽ ഒരേ സമയത്ത് നൂറിലധികം പേർ ഉണ്ടായിരുന്നു ( ഞാൻ എണ്ണിയിരുന്നു) അതിനു ശേഷവും ആൾക്കാർ ഓരോന്നായി വന്നു കൊണ്ടിരുന്നു. ഈ സമയത്ത് അവിടെയെത്തിച്ചേർന്നവർക്കും തങ്ങളുടെ അഭിപ്രായങ്ങളും സമരത്തിനെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടുകളൂം പറയാൻ മൈക്ക് അനുവദിച്ചു. മീരാ റോഡിൽ നിന്നും 25 ഓളം പേർ വന്നതായി അറിഞ്ഞു. അവരെ പ്രതിനിധീകരിച്ച് ചിലർ സംസാരിച്ചു. വിരാർ, ഭയന്തർ, മലാഡ്, അംബർനാഥ്, താനെ, പനവേൽ, പൂന എന്നിവിടങ്ങളിൽ നിന്ന് പോലും സമരത്തിൽ പങ്കെടുക്കാൻ ആൾക്കാർ എത്തിയിരുന്നു. പക്ഷേ സമരക്കാർ പ്രചരിപ്പിച്ച സംഘാടക സമിതിയിലെ പലരും ആ ഭാഗത്ത് വന്നിട്ടില്ല. ഈ സമയത്ത് കേരള ഹൗസിലെ കാന്റീൻ, കരകൗശലങ്ങൾ വിൽക്കുന്ന കട, കോട്ടക്കൽ ആയുർവേദ ശാലയുടെ ക്ലിനിക് എന്നിവ അടഞ്ഞുതന്നെ കടന്നു. അതു പോലെ കാന്റീനിൽ ഭക്ഷണമില്ലെന്നു പറഞ്ഞ് ഭക്ഷണം തേടിവന്നവർ തിരിചു പോവുന്നുണ്ടായിരുന്നു. ഈ സമയത്ത് സമരക്കാർക്ക് ഭക്ഷണം നൽകുന്നുണ്ടായിരുന്നു. കേരള ഹൗസിൽ ഭക്ഷണം കിട്ടാത്തവർക്ക് സമരക്കാരുടെ ഭക്ഷണം കൊടുക്കുന്നതിന് ശ്രീ. ജോ ജോ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഉച്ചഭക്ഷണത്തിനു ശേഷം സമരത്തിനു വന്ന ചിലർ തങ്ങളുടെ കലാ വാസനകൾ പ്രകടിപ്പിച്ചു. പാട്ടുകളും മറ്റുമായി അവർ സമരത്തിന് പുതിയ മുഖം നൽകി. നല്ലൊരു മ്യൂറൽ കലാകാരനും മെക്കപ്പ് ആർട്ടിസ്റ്റുമായ ശ്രീജിത്ത് ചെറുവലത്ത് വരച്ച കാർട്ടൂൺ കേരള ഹൗസിന്റ വാടക വർദ്ദനവിനെ നന്നായി പരിഹസിക്കുന്നതായിരുന്നു. മുംബൈയിലെ പ്രശസ്ത കാർട്ടൂണിസ്റ്റ് ശ്രീ ജയിംസ് മണലോടി അവിടെ സന്നിഹിതരായ നിരവധി (ഏതാണ്ട് 20 ഓളം) പേരുടെ കാരിക്കേച്ചർ വരച്ചു കൊടുത്തത് സമരത്തിന്റെ വേറിട്ട കാഴ്ചയായി. ഏതാണ്ട് 3.35ന് ശേഷം സമരം പിരിച്ചുവിട്ടതായി പ്രഖ്യാപനമുണ്ടായി. തുടർന്ന് സമരത്തിനെത്തിച്ചേർന്നവർ ഒപ്പിട്ട കൂറ്റൻ ബാനർ കേരള ഹൗസ് മാനേജറിന് സമരത്തിന്റെ പ്രതീകാത്മകമായ പരാതിയായി നൽകി... പിരിഞ്ഞു... *ഒരു കാര്യം വ്യക്തമാണ്... മറ്റൊരു മണ്ണിൽ മലയാളി അവന്റെ അസ്ഥിത്വത്തിന് വേണ്ടി.. അഥവാ അവകാശങ്ങൾക്ക് വേണ്ടി പോ രാടേണ്ടി വരുന്നത് സർക്കാരിന് മാനക്കേടുണ്ടാക്കുന്ന കാര്യമാണ് എന്ന തിരിച്ചറിവ് ഭരണാധികാരികൾക്കു ണ്ടാവേണ്ടതാണ്...* വിനോദ് കുമാർ ടി.വി. ഒരു പ്രവാസി മലയാളി

2018 മാർച്ച് 31, ശനിയാഴ്‌ച

പുഴയൊഴുകും വഴികളിലെവിടെയോ...
കളഞ്ഞു പോയതാണെന്റെ ബാല്യം
അലയടിക്കുന്നുണ്ടെന്നിൽ നിത്യവും
കളകളമൊഴുകും പുഴയിരമ്പൽ






കുന്നിൻ ചെരിവിലായമ്പലത്തിൻ
ചാരെ മന്ദമൊഴുകുമെൻ കുഞ്ഞുപുഴ
കിഴക്കുനിന്നുത്ഭവിച്ചവിരാമമായ്...
മെല്ലെയറബിക്കടലിലലിയും പുഴ






ഇനിയെത്ര നാളിപ്പുഴയിതു പോലെ
കളകളമൊഴുകുമെന്നാർക്കറിയാം.
അതിനും മുമ്പേയെന്നൊഴുക്കു നിലക്കുമോ
എന്നുള്ളതാണിന്നെന്റെ ഭീതി






ഗ്രാമത്തിന്നലങ്കാരമാമെൻ പുഴ
മരിക്കാതിരിക്കട്ടെയൊഴുകിടട്ടെ ...
ഇനിയും സംവത്സരങ്ങളിൽ പുഴ
തഴുകട്ടെയെന്റെയീ ഗ്രാമഭംഗി






മധുരമാണെന്നോർമ്മകൾ
ഗൃഹാതുരനായ് ഞാനീ നഗര വീഥിയിൽ
പുഴയൊഴുകും വഴികളിലെവിടെയോ...
കളഞ്ഞു പോയതാണെന്റെ ബാല്യം







വിനോദ് കുമാർ ടി.വി
രാമപുരം, കണ്ണൂർ
31.03.2018

2018 ജനുവരി 28, ഞായറാഴ്‌ച

മഞ്ഞ ചുരിദാറിട്ട പെൺകുട്ടി-II

29.01.2018 12.45 pm കുറെ നാളുകൾക്കു ശേഷം അവളെ ഞാൻ കണ്ടു....മഞ്ഞ ചുരിദാറിട്ട പെൺകുട്ടിയെ.....ആകെ മെലിഞ്ഞു...ഒരു കോലമായിട്ടുണ്ട്...മുഖത്തെ ആ പഴയ പുഞ്ചിരിയൊക്കെ മാഞ്ഞുപോയിരിക്കുന്നു. ആ മുഖകാന്തി പാടെ മങ്ങിയിരിക്കുന്നു. അവളുടെ കണ്ണുകളുടെ തിളക്കം കുറഞ്ഞിരിക്കുന്നു. ആകെ ഒരു വല്ലായ്മ. എനിക്ക് അവളെ വീണ്ടും വീണ്ടും കാണണം എന്ന് തോന്നുന്നുണ്ട്. പക്ഷെ അവളെ ഒരു നോക്കു കണ്ടപ്പോഴേ എന്റെ മുഖം മങ്ങി. എന്തോ ഒരു വിഷമം എന്റെ മനസിലും.. അവളെ കാണും എന്ന് ഉറപ്പുള്ളത് കൊണ്ടാണ് ഞാൻ അവിടെ പോയത് തന്നെ. അടുത്ത് കുറച്ചുനേരം കാണാമല്ലോ എന്നാശിച്ചു. സംസാരിക്കാൻ ഇനിയൊന്നും ബാക്കിവച്ചിട്ടില്ലല്ലോ...പറയാനുള്ളതൊക്കെ നേരത്തെ പറഞ്ഞു തീർത്തതല്ലേ...അത് കൊണ്ട് സംസാരിക്കാനൊന്നും ആലോചിച്ചു വച്ചിരുന്നില്ല... അതുകൊണ്ടു തന്നെ ഞാൻ അവളുടെ അടുത്ത് പോവാനും സംസാരിക്കാനും മെനക്കെട്ടില്ല, കൂടാതെ അവളെ കണ്ടയുടനെയുണ്ടായ വിഷമവും.. ഇനി അവൾക്കു എന്നെ ഓർമ്മയില്ലാതായിക്കാണുമോ എന്തോ ? ആർക്കറിയാം.. അങ്ങനെ മറക്കാൻ സാധ്യതയില്ല...എന്നാലും ഓർമ്മിക്കാൻ...അതിനു എന്തെങ്കിലും ഞാൻ അവൾക്കു കൊടുത്തിട്ടുണ്ടോ.....മനസ് നിറയെ, ഹൃദയം നിറയെ സ്നേഹമല്ലാതെ . സ്നേഹം, അതൊക്കെ ആർക്കു വേണം. അല്ലെ ? അവിടെ അധികനേരം നില്ക്കാൻ എൻറെ മനസ് അനുവദിച്ചില്ല. ഞാൻ മെല്ലെ പുറത്തേക്കു നീങ്ങി. അവളുടെ മനസ് ഏതോ വിഷമ വൃത്തങ്ങളിലൂടെ കടന്നു പോവുന്നുവോ ? എന്താണ് പറ്റിയത് ? ഒന്ന് സംസാരിച്ചാലോ...ചിലപ്പോൾ മനസ് തുറന്നു സംസാരിച്ചാൽ എല്ലാം ശരിയാവില്ലേ ? ഒരു തീരുമാനമെടുക്കാൻ കഴിയാതെ ഞാൻ എന്റെ യാത്ര തുടർന്നു. (തുടരും)

2018 ജനുവരി 11, വ്യാഴാഴ്‌ച

story -*റേക്കും ട്രാക്കും*

*റേക്കും ട്രാക്കും* സ്ഥലം...പൻവേൽ സ്റ്റേഷൻ.. 16345 നേത്രാവതി ഇന്നും അരമണിക്കൂർ ലേറ്റ്. അതത്ര വലിയ വൈകലല്ല എന്നത് പല മലയാളി സംഘടനകളുടെയും പരിപാടികളിൽ പങ്കെടുക്കുന്ന എനിക്ക് നേരത്തേ ബോധ്യമായ കാര്യമാണ്. അങ്ങനെ ഒന്നരക്ക് വണ്ടിയെത്തുമ്പോൾ നല്ല തിരക്ക്.. ഇന്ന് കൂടുതലും മുസ്ലീം യാത്രക്കാരാണല്ലോ ഭാര്യയും കുട്ടികളും ഒപ്പം നീണ്ട വെള്ളത്താടിയും തൊപ്പിയുമുള്ള അപ്പൂപ്പന്മാരും ഉണ്ട് കൂട്ടത്തിൽ. എങ്ങോട്ടാണാവോ ഇവരുടെ സംഘം കൂടിയുള്ള യാത്ര ? ഉള്ളിൽ കയറി. എസ് 6 പതിനേഴാം നമ്പർ സീറ്റിലെത്തുമ്പോൾ 18 പോലും തികയാത്ത ഒരു പയ്യൻ മുന്നിൽ വന്നു കെഞ്ചി. അങ്കിൾ.. പ്ലീസ് 46 ൽ ഇരിക്കാമോ?. അതത്ര ഇഷ്ടപ്പെടാതെ ഞാനിവിടത്തന്നെയിരുന്നോളാം എന്ന് പറഞ്ഞ് കയ്യിലുണ്ടായിരുന്ന ബാഗ് മുകളിലത്തെ ബർത്തിലേക്ക് വച്ചു... സ്വന്തം സീറ്റിൽ ഇരുന്നു. വണ്ടി പ്രയാണം തുടർന്നു ... ഞാൻ പതുക്കെ ശ്രദ്ധ പുറം കാഴ്ചകളിലേക്ക് മാറ്റി... കുന്നുകളും കാടുകളും പുഴകളും മാറി മാറി എന്റെ കാഴ്ചക്ക് നിറം ചാർത്തിക്കൊണ്ടിരുന്നു...ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടിയിലെ അന്തരീക്ഷത്തിന് സമ്മിശ്ര ഗന്ധമാണ്.. ചിലപ്പോൾ അത് അസഹനീയമാവും. പ്രത്യേകിച്ച് ടണലുകളിലൂടെയുള്ള ട്രെയിൻ യാത്ര... ഇടയിൽ ട്രെയിൻ വഴിയിലെ ഏതോ ആളൊഴിഞ്ഞ സ്റ്റേഷനിൽ ഏതോ കാരണത്താൽ നിർത്തിയിട്ടു.നേരം ആറു മണി കഴിഞ്ഞു കാണും. യാത്രക്കാരിലെ രണ്ട് സുഹൃത്തുക്കൾ ട്രാക്കിനരികിലെ ആളൊഴിഞ്ഞ പ്ലാറ്റുഫോമിൽ തങ്ങളുടെ നിസ്കാരപ്പായ വിരിച്ച് നിസ്കരിക്കാൻ തുടങ്ങുമ്പോഴേക്കും ട്രെയിൻ ചലിച്ചു തുടങ്ങി... അത് കണ്ട് അവർ നിസ്കാരം അവസാനിപ്പിച്ച്ഓടി വന്ന് ട്രെയിനിൽ കയറി.. കമ്പാർട്ട്മെന്റിൽ ഒരു ക്യാബിൻ വിട്ട് അടുത്തതിൽ അപ്പോൾ അയ്യപ്പഭക്തരുടെ ഭജന തുടങ്ങി...*സ്വാമിയേ അയ്യപ്പാ..അയ്യപ്പാ സ്വാമിയേ*.. ഏതാണ്ട് ഇരുപതോളം വരുന്ന അയ്യപ്പഭക്തർ..... ശബരിമല തീർഥാടകർ... അവരുടെ പ്രാർത്ഥന പത്ത് മിനുട്ടിലധികം നീണ്ടു പോയി... ഭൂരിഭാഗം തമിഴ് സംസാരിക്കുന്ന മുംബൈ നഗരവാസികളായിരുന്നു... ഇപ്പോൾ സമയം രാത്രി 7.30... സ്ഥലം രത്നഗിരി... ട്രെയിൻ വെള്ളം നിറക്കാനായി നിർത്തിയിട്ടിരികുകയാണ്. ട്രെയിൻ വീണ്ടും പ്രയാണം ആരംഭിച്ചു. യാത്രക്കാർ കലപില ശബ്ദം ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. ചിലർ ഭക്ഷണം കഴിക്കുന്നു... . ദീർഘയാത്രകൾ അങ്ങനെയാണല്ലോ... ഭക്ഷണം കഴിഞ്ഞ് ഉറങ്ങുക.. നേരം പുലരും വരെ യാത്രയിലെ ബോറഡി മാറ്റാം... രാത്രിയുടെ ഏതോ യാമത്തിൽ ഞാൻ ഒന്ന് മയങ്ങി .എത്ര നേരം ഉറങ്ങിയെന്നറിയില്ല. രണ്ടു പേർ സംസാരിക്കുന്ന ശബ്ദം കേട്ടാണ് ഉറക്കമുണർന്നത്.. അവർ ഇപ്പോൾ വണ്ടിയിൽക്കയറിയവരാണ്.. അസമയത്ത് സിറ്റ് പരതുകയാണവർ.. അവസാനം സീറ്റ് കണ്ടു പിടിച്ച സന്തോഷം കൊണ്ടാവണം ഇരുന്ന ഉടനെത്തന്നെ ഉറക്കത്തിനുള്ള തയ്യാറെടുപ്പും തുടങ്ങി.ഏതാനും 'മിനുട്ടിനകം അവർ എല്ലാം മറന്ന് ഉറക്കം തുടങ്ങി. (Thudarum)

2018 ജനുവരി 9, ചൊവ്വാഴ്ച

La Belle Dame Sans Merci John Keats ( കടപ്പാട് )

La Belle Dame Sans Merci John Keats ( കടപ്പാട് ) എന്താണ് പറ്റിയത് ? എന്തിനാണവൻ ബുദ്ധിമുട്ടുന്നതു എന്തോ അലട്ടുന്നുണ്ടവനെ അതല്ലേ തടാകത്തിന്റെ കരയിൽ അവൻ ഉലാത്തുന്നത് തടാകക്കരയിൽ ഉണങ്ങിയ ഇലകളുള്ള ചെടികൾ പക്ഷികൾ പാടുന്നില്ല... അവന്റെ കവിളുകൾ വാടിയിട്ടുണ്ട് ഉണങ്ങിയ ലില്ലിപ്പൂക്കളെപ്പോലെ അവന്റെ നെറ്റിത്തടം കണ്ടാൽ പനിവന്നു വിറയ്ക്കുന്നവനെപ്പോലെ അവൻ പെട്ടെന്ന് പറഞ്ഞു... അകലെ പാടത്തുവച്ച് കണ്ടൊരു സ്ത്രീയെപ്പറ്റി നീണ്ട മുടിയുള്ള വിടർന്ന കണ്ണുകളുള്ള അഴകുള്ളവളെപ്പറ്റി അവൻ അവൾക്കു വേണ്ടി പൂക്കൾ കൊണ്ടൊരു മാലയുണ്ടാക്കി... കുറെ വളകളും പൂക്കളുടെ മണംഅവനിൽ കാമമുണർത്തി അവളിലും അവനവളെ അവന്റെ കുതിരപ്പുറത്തിരുത്തി യാത്രയായി ... അവളവന്റെ കാതിൽ..മെല്ലെ... ഒരു മൃദു ഗാനം ചൊല്ലി... സുന്ദരമായ ...പ്രണയഗാനം....

ഓ.എൻ.വി

കവിതതൻ സൗന്ദര്യംനുകർന്നു  സമരസന്തതികൾ ശാന്തരായ്. നിന്നെ സ്നേഹിക്കുംപോലെ ഞാൻ   പാനപാത്രം ചെരിച്ചു ദാഹം തീർത്തു. ദേവതയും ചക്രവർത്തിമാരും‍  ഗാന...