1987 ഒക്‌ടോബർ 20, ചൊവ്വാഴ്ച

വീണ






രാഗാർദ്ര ഗാനങ്ങൾ പാടിയോരെൻ വീണ

ഇന്നു പാടീടുന്ന മൂകരാഗം


തന്ത്രികൾ പൊട്ടിച്ചിതറിയോരെൻ വീണ

ഇന്നു പാടീടുന്ന  ദു:ഖ ഗാനം


പൊട്ടിയ തന്ത്രി വലിച്ചു മുറുക്കി ഞാൻ

രാഗാർദ്ര ഗാനങ്ങൾ പാടുവാനായ്


ഇല്ല കഴിഞ്ഞില്ല വലിച്ചു മുറുക്കുവാൻ

എന്നുടെ വീണതൻ തന്ത്രിയൊന്നും


നട്ടെല്ലു പൊട്ടിയ മാനവ ദേഹം പോൽ

നിഷ്ക്രിയമാണിന്നെൻ മണിവീണ


ഇല്ല ഇനിയെന്നും മീട്ടാൻ കഴിയില്ല

രാഗാർദ്ര ഗാനങ്ങൾ വീണയിതിൽ


ഒരു ദു:ഖ ഗാനം ഞാൻ മീട്ടിടാം ഓമനെ

തന്ത്രിയില്ലത്തൊരു വീണയിതിൽ






1987 ജനുവരി 11, ഞായറാഴ്‌ച

ദു:സ്വപ്നം








നിലാവുള്ള തണുത്ത രാത്രിയിൽ

നിശയുടെ അന്ത്യയാമങ്ങളിൽ

നിശാഗന്ധിപ്പൂക്കളുടെ നിശ്ശബ്ദമായ

നിസ്തൂല സംഗീതം അയാളറിഞ്ഞപ്പോൾ



അതുവരെയില്ലാത്ത അജ്ഞാതമായ

ഏതോ ഒരു അനർഗള സംഗീതം

മനസിൻ മണിച്ചെപ്പിൽ പ്രതിധ്വനിച്ചു 

ഇന്നലെ രാത്രിയിൽ അയാൾ

 ഉറങ്ങുകയായിരുന്നില്ല



നഷ്ടവസന്തത്തിന്നോർമ്മകളുമായ്

നശിപ്പിക്കപ്പെട്ട  നിമിഷത്തെ

മനസാ ശപിച്ചുകൊണ്ട്

ഇന്നുവരെയില്ലാത്ത

ആത്മനൊമ്പരം എറ്റുവാങ്ങി

തന്നത്താൻ പഴിക്കുകയായിരുന്നു



നിശ്ശബ്ദത കോരിച്ചൊരിയുന്ന

രാത്രിയിൽ അദ്ദേഹം  എല്ലാം

മറന്നു പാടി മംഗളം ......ഭവതി തൻ

ആത്മവിനായിരം മംഗളം .....






3-11.01.1987 - Sunday

ഓ.എൻ.വി

കവിതതൻ സൗന്ദര്യംനുകർന്നു  സമരസന്തതികൾ ശാന്തരായ്. നിന്നെ സ്നേഹിക്കുംപോലെ ഞാൻ   പാനപാത്രം ചെരിച്ചു ദാഹം തീർത്തു. ദേവതയും ചക്രവർത്തിമാരും‍  ഗാന...