2021 ഒക്‌ടോബർ 31, ഞായറാഴ്‌ച

പ്രിയദർശ്ശിനി

ഇന്നീ ദിനത്തിലായ് നമുക്കോർത്തിടാം 
ഇന്ദിരാ പ്രിയദർശ്ശിനിയെന്ന മഹതിയെ 
ഭാരതം കണ്ടതിലേറ്റവും ധീരയാം 
നേതാവും ലോകത്തിന്നാരാധ്യയും 

നാലു ദശാബ്ദങ്ങളാവാറായി, 
ഞാൻ ഇന്നുമോർക്കുന്നുവാ നിന്ദ്യ നിമിഷങ്ങൾ 
കോളേജ് കാമ്പസിലൂടെ നടന്നപ്പോൾ 
കേട്ടൊരാ ക്രൂര കൊലപാതകം 

കൂടെ നിൽക്കുന്നവർ ചെയ്യുന്ന പാതകം 
കാരണം കാണ്മീല ഇന്നും തിരയുന്നു 
ശത്രുക്കളനവധിയുണ്ടാം പ്രമുഖർക്ക് 
മിത്രഭാവേനയരികത്തു തന്നെയായ് 

ധീരയാമിന്ദിരാപ്രിയദർശ്ശിനീയെന്നും
ഓർക്കുന്നു നിന്നുടെ വാക്ശരങ്ങൾ 
രാജ്യത്തിനു വേണ്ടി ജീവിതം തന്നെയും 
മാറ്റിവെക്കുന്നെന്നയവസാന വാക്കുകൾ 
ഇന്നീ ദിനത്തിലായ് നമുക്കോർത്തിടാം
ഇന്ദിരാ പ്രിയദർശ്ശിനിയെന്ന മഹതിയെ 


വിനോദ് കുമാർ ടി.വി, 
രാമപുരം 
31.10.2021 10.pm

ഓ.എൻ.വി

കവിതതൻ സൗന്ദര്യംനുകർന്നു  സമരസന്തതികൾ ശാന്തരായ്. നിന്നെ സ്നേഹിക്കുംപോലെ ഞാൻ   പാനപാത്രം ചെരിച്ചു ദാഹം തീർത്തു. ദേവതയും ചക്രവർത്തിമാരും‍  ഗാന...