2017 ഒക്‌ടോബർ 17, ചൊവ്വാഴ്ച

103-കുടുംബ സംഗമം

കുടുംബ സംഗമം


ഇന്നെത്തി ഇങ്ങെത്തി
വന്നെത്തി ചങ്ങോത്തെ
കുഞ്ഞുങ്ങൾ ഒരു
കൂരക്കീഴിലായൊത്തുകൂടി

ഭാരത മണ്ണിന്റെ
എതെല്ലൊ കോണിലായ്‌
ഭാവിയെ കാക്കാനായ്
ബന്ധം പിരിഞ്ഞവർ

ഇന്ദ്രപ്രസ്ഥത്തിന്റെ വീഥികളിൽ ചിലർ
മഹാനഗരത്തിലെ യാത്രികരും
കേരള മണ്ണിന്റെ ഹൃദയത്തിലും മറ്റും
പറിച്ചെറിയപ്പെട്ട ജീവിതങ്ങൾ

കാലം പലവുരു ബന്ധങ്ങളിൽ നിന്നും
അടർത്തി മാറ്റപ്പെട്ട യൗവ്വനങ്ങൾ
നമ്മുടെയിന്നത്തെ സംഗമവേളയിൽ
കുഞ്ഞു കുസൃതികൾ എന്തറിവൂ

വീടും നാടും നഗരവും വിട്ടു നാം
വീട്ടാരും നാട്ടാരും ദൂരെയായി
അകലെ ജീവിത  പ്രാരാബ്ധം പേറുമ്പോൾ
ആത്മാവിൽ നൊമ്പരമേറ്റവർ നാം

മേടവിഷുവിലും തിരുവോണനാളിലും
നാടിന്റെ സൗന്ദര്യ നഷ്ടബോധം
ബന്ധങ്ങളിൽ നിന്നടർന്നവർ ദൂരെയായ്
ബന്ധുജനങ്ങളെ കാത്തിടുന്നു

എന്നും മനസിന്റെ നീറുന്ന കോണിലായ്
ബന്ധുവും ബന്ധവും വീട്ടുകാരും
ആരോട് ചൊല്ലേണ്ടു ഞാനീയുലകത്തിൽ
ഹൃത്തടം തന്നിലെ നൊമ്പരങ്ങൾ...




103-17.10.2017-01.50 P.M NOON
വിനോദ് കുമാർ ടി വി.

2017 ഒക്‌ടോബർ 11, ബുധനാഴ്‌ച

102- പ്രണയ പർവ്വം

102- പ്രണയ പർവ്വം



മലരണിക്കാടുകൾ തിങ്ങി വിങ്ങി
രാമപുരം പാലത്തിന്നടിയിൽ മുങ്ങി

മാനം മുഴുക്കെ തുറിച്ചു നോക്കി
അമ്പിളി മാമന്റെ  ചേല് നോക്കി

പാടത്തും പുഴയിലും ചാടി ഞങ്ങൾ
മുങ്ങാങ്കുഴിയിട്ടു  മദിച്ചു ഞങ്ങൾ

ആ കാലമോർമ്മയിൽ മിന്നി മിന്നി
ആ നല്ലയോർമ്മയിൽ വിങ്ങി വിങ്ങി

പ്രവാസ കാലത്തിൻ വേളയിൽ ഞാൻ
ആദ്യ പ്രണയത്തെയോർത്തിടുന്നു

പ്രേമത്താൽ കൊഞ്ചുന്നയെന്റെ പെണ്ണിൻ
ചുണ്ടിൽ വിരിയുമാ മന്ദഹാസം

ദാവണി ചുറ്റിയോടുന്ന പെണ്ണിൻ
നിരയൊത്ത പല്ലിൻ  തൂവെള്ള നിറം

അവളുടെ കണ്ണിലെ പ്രേമ ഭാവം
പിന്നെയാ ചുണ്ടിൻ ചുവപ്പു നിറം



11.10.2017-09.59 AM
വിനോദ് കുമാർ ടി വി.

2017 ഒക്‌ടോബർ 9, തിങ്കളാഴ്‌ച

101-रिश्ता

रिश्ता


आज कल
यही है...रिश्ता !

तोड़ देते है...दिल को
प्यार सही है तो भी...!

अगर कुछ बोले तो...
न बातें...न रिश्ते !
तोड़  देते है......
सह कुछ  !

मगर...हम कैसे रहें,
बिना प्यार करके...
हमें तो सिर्फ
प्यार करना आता है...!

न जाने...हम...ऐसा क्या किया
हमें..प्यार वापस नहीं  मिलता है !

रिश्ता जोड़ना हमें अच्छा लगते है
मगर...वोह समझते नहीं....

हमें  उनसे बातें करनी है...
बातों से...भले ...ठीक हो जायें...


१०१-रिश्ता-०९.१०.2017
विनोद कुमार टी.वी

ഓ.എൻ.വി

കവിതതൻ സൗന്ദര്യംനുകർന്നു  സമരസന്തതികൾ ശാന്തരായ്. നിന്നെ സ്നേഹിക്കുംപോലെ ഞാൻ   പാനപാത്രം ചെരിച്ചു ദാഹം തീർത്തു. ദേവതയും ചക്രവർത്തിമാരും‍  ഗാന...