102- പ്രണയ പർവ്വം
മലരണിക്കാടുകൾ തിങ്ങി വിങ്ങി
രാമപുരം പാലത്തിന്നടിയിൽ മുങ്ങി
മാനം മുഴുക്കെ തുറിച്ചു നോക്കി
അമ്പിളി മാമന്റെ ചേല് നോക്കി
പാടത്തും പുഴയിലും ചാടി ഞങ്ങൾ
മുങ്ങാങ്കുഴിയിട്ടു മദിച്ചു ഞങ്ങൾ
ആ കാലമോർമ്മയിൽ മിന്നി മിന്നി
ആ നല്ലയോർമ്മയിൽ വിങ്ങി വിങ്ങി
പ്രവാസ കാലത്തിൻ വേളയിൽ ഞാൻ
ആദ്യ പ്രണയത്തെയോർത്തിടുന്നു
പ്രേമത്താൽ കൊഞ്ചുന്നയെന്റെ പെണ്ണിൻ
ചുണ്ടിൽ വിരിയുമാ മന്ദഹാസം
ദാവണി ചുറ്റിയോടുന്ന പെണ്ണിൻ
നിരയൊത്ത പല്ലിൻ തൂവെള്ള നിറം
അവളുടെ കണ്ണിലെ പ്രേമ ഭാവം
പിന്നെയാ ചുണ്ടിൻ ചുവപ്പു നിറം
11.10.2017-09.59 AM
വിനോദ് കുമാർ ടി വി.
മലരണിക്കാടുകൾ തിങ്ങി വിങ്ങി
രാമപുരം പാലത്തിന്നടിയിൽ മുങ്ങി
മാനം മുഴുക്കെ തുറിച്ചു നോക്കി
അമ്പിളി മാമന്റെ ചേല് നോക്കി
പാടത്തും പുഴയിലും ചാടി ഞങ്ങൾ
മുങ്ങാങ്കുഴിയിട്ടു മദിച്ചു ഞങ്ങൾ
ആ കാലമോർമ്മയിൽ മിന്നി മിന്നി
ആ നല്ലയോർമ്മയിൽ വിങ്ങി വിങ്ങി
പ്രവാസ കാലത്തിൻ വേളയിൽ ഞാൻ
ആദ്യ പ്രണയത്തെയോർത്തിടുന്നു
പ്രേമത്താൽ കൊഞ്ചുന്നയെന്റെ പെണ്ണിൻ
ചുണ്ടിൽ വിരിയുമാ മന്ദഹാസം
ദാവണി ചുറ്റിയോടുന്ന പെണ്ണിൻ
നിരയൊത്ത പല്ലിൻ തൂവെള്ള നിറം
അവളുടെ കണ്ണിലെ പ്രേമ ഭാവം
പിന്നെയാ ചുണ്ടിൻ ചുവപ്പു നിറം
11.10.2017-09.59 AM
വിനോദ് കുമാർ ടി വി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ