2024 നവംബർ 18, തിങ്കളാഴ്‌ച

മൗനനൊമ്പര0

പ്രഭാത കിരണങ്ങൾ കൊണ്ട് താമര വിരിയും പോലെ അവളുടെ ഹൃദയം പൂത്തുലയുന്ന നേരം അവളറിയാതെയവനവളുടെ മൗനനൊമ്പരം കാണാൻ വെയിലേറ്റു വാടും മുൻപ് അധരമധുരം നുണയാനണയും അമരനായകനവൻ കാമുകൻ അവനിയിലുയരും നേരമവൻ തേടും അവളിലെ പ്രണയമൂറും സൗഭഗം 18.11.2024 - 14.00 pm

2024 നവംബർ 14, വ്യാഴാഴ്‌ച

പ്രണയം

അത്രയധികമുണ്ടിന്നെന്റെയോർമ്മയിൽ  

നീയെന്ന സുന്ദരകാവ്യം; വരികളായ് 


അറിയാത്ത കാവ്യവരികളിൽ നിന്നുടെ 

ആത്മാവിൻ  രാഗമലിഞ്ഞിരുന്നു 


അറിയില്ലാ പ്രണയം; പറയാത്ത രാഗം 

ആത്മാവിലത്രയും സ്വപ്നഗാനം 

നിന്റെയിളം ചുണ്ടിൻ മധുരം നുകരുവാൻ

എന്റെ മനസ്സിന്നിതേറെ കൊതിക്കുന്നു


അറിയാതെ ഹൃദയങ്ങൾ രണ്ടിലുമായ് 

അലമാലകളായി പ്രേമസാഗരം 

അവസാനയാമവും കഴിയുന്നനേരം 

അറിയാതെ നാം രണ്ടുമൊന്നുചേരും

അറിയാതെ നാം

രണ്ടുമൊന്നു ചേരും 


വിനോദ് കുമാർ ടിവി രാമപുരം കണ്ണൂർ 

15.11.2024

02.56 p.m

ഓ.എൻ.വി

കവിതതൻ സൗന്ദര്യംനുകർന്നു  സമരസന്തതികൾ ശാന്തരായ്. നിന്നെ സ്നേഹിക്കുംപോലെ ഞാൻ   പാനപാത്രം ചെരിച്ചു ദാഹം തീർത്തു. ദേവതയും ചക്രവർത്തിമാരും‍  ഗാന...