2014 ഒക്‌ടോബർ 25, ശനിയാഴ്‌ച
2014 ഒക്‌ടോബർ 23, വ്യാഴാഴ്‌ച
മോഹം
ഇന്നലെ ഞാനറിഞ്ഞു നിന്നകതാരിലും
ഉണ്ടൊരു മോഹം എന്നെക്കാണാൻ
ചൊന്നു നിൻ അയൽവാസി എല്ലാ വിവരങ്ങളും
നിന്നുടെ ചോദ്യങ്ങളും എല്ലാമെല്ലാം
എന്തിനു ചോദിച്ചു നീ എന്റെ വിവരങ്ങൾ
നിന്നന്തരംഗത്തിൽ അനുരാഗമൊ
ഉണ്ട് നിന്നോടെനിക്ക്ദിവ്യമാം അനുരാഗം
ഒന്നുമേ ചൊന്നതില്ല നിന്നോട് ഞാൻ
ഉണ്ട് ചോല്ലുന്നതുണ്ട്ഞാൻ
എന്മനതാരിൽ ഒരായിരം സ്വപ്‌നങ്ങൾ പൂക്കും കാര്യം
അന്ന് നിൻ പൂങ്കവിളിൽ നല്കിടും ഉമ്മ ഞാനും
എന്നോമൽ കാമിനീ നീ ഒന്ന് നില്ക്കൂ
നീയറിയാതെ നിന്നെ എന്മന കോവിലിതിൽ
പൂജിക്കുന്നുണ്ട് ഞാൻ പൂജാരിയായ്
എന്നും കൊതിക്കുന്നു ഞാൻ നിൻ വാക്കുകൾ കേൾക്കുവാനും
എന്നുടെ അനുരാഗം ചൊല്ലുവാനും
കേൾക്കൂ പെണ്‍കൊടീ നീയീ
കാമുകന്റെ പ്രേമസൂക്തം
കേൾക്കുമോ നീയെന്റെ പ്രേമഗാനം
കണ്മണീ നിന്നെയെന്നും ഞാനെൻ മനതാരിൽ
സൂക്ഷിച്ചു വെക്കുന്നു ദിവ്യമായി
ചൊന്നിടട്ടെ പെണ്‍കൊടി ഞാൻ എന്നുടെ പ്രേമമിന്നു
മറുപടി അറിയിക്കൂ സ്നേഹം ആണെന്നോതൂ
ജീവിതകാലമൊന്നയ്നമുക്കൊന്നാകാം
2014 ഒക്‌ടോബർ 4, ശനിയാഴ്‌ച
എന്റെ ബാപ്പു
എന്നും മരിക്കാത്തോരോർമ്മകൾ പേറുന്നു
എന്റെ മനസിലെൻ ബാപ്പുവിൻ ചിന്തകൾ
എത്രയോ നാളത്തെ നിസ്വാർത്ഥ സേവനം
നമ്മുടെ ഭാരത ഭൂവിന്റെ നന്മക്കായ്
ത്യാഗമയമെന്റെ ബാപ്പുവിൻ ജീവിതം
ത്യാഗോജ്വലമെന്റെ ബാപ്പുവിൻ ജീവിതം
തിക്താനുഭവങ്ങളെത്രയോ ബാപ്പുവിൻ
ധീരമാം വാക്കുകളെത്രയോ സമ്പുഷ്ടം
സത്യവും നീതിയും സ്നേഹാദരങ്ങളും
സകലരും എന്നെന്നും പിന്തുടർന്നീടുക
ധീരനാം ബാപ്പുവിൻ ധീരമാം പാതകൾ
ധീര യോദ്ധാക്കളേ പിന്തുടർന്നീടുക
ഭാരത ഭൂവിനെ സ്നേഹിച്ചു നിങ്ങളെൻ
ഭാരത ഭൂവിന്റെ മാനമുയർത്തുക
ഭാരത ഭൂവിന്റെ പേരുയർത്തീടുക
ഭാരത ഭൂവിന്റെ ഭാവിയെക്കാക്കുക
61-04.10.2014
വിനോദ് കുമാർ ടി.വി
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)
ഓ.എൻ.വി
കവിതതൻ സൗന്ദര്യംനുകർന്നു സമരസന്തതികൾ ശാന്തരായ്. നിന്നെ സ്നേഹിക്കുംപോലെ ഞാൻ പാനപാത്രം ചെരിച്ചു ദാഹം തീർത്തു. ദേവതയും ചക്രവർത്തിമാരും ഗാന...
-
Only for you............ I don't know how to tell you ....... But I know how to open and show my heart....... You became the...
-
കവിതതൻ സൗന്ദര്യംനുകർന്നു സമരസന്തതികൾ ശാന്തരായ്. നിന്നെ സ്നേഹിക്കുംപോലെ ഞാൻ പാനപാത്രം ചെരിച്ചു ദാഹം തീർത്തു. ദേവതയും ചക്രവർത്തിമാരും ഗാന...
