2021 ഡിസംബർ 6, തിങ്കളാഴ്‌ച
വാത്സല്യം - കഥ
കുറുംകവിതകൾ
മണിനാദം
2021 നവംബർ 13, ശനിയാഴ്‌ച
ചാച്ചാ നെഹ്രു
*ചാച്ചാ നെഹ്രു*
ജനിച്ച മണ്ണിന്നഭിമാനം
ഭാരത ജനതക്കഭിമാനം
നീയെൻ ചാച്ചാ നീയെൻ സ്നേഹം
നീയാണെന്റെ ചാച്ചാജി..
കൈകൾ നിറയെ
പനിനീർ പൂക്കൾ
മനസ്സു നിറയെ
സ്നേഹം നൽകി
നീയെൻ ചാച്ചാ നീയെൻ ജീവൻ
നീയാണെന്റെ ചാച്ചാജി..
നിറങ്ങൾ മാറും
ഓർമ്മകൾ മറയും
മാറില്ലല്ലോ നിൻ സ്നേഹം
മറക്കില്ലല്ലോ നിൻ സ്നേഹം
നീയെൻ ചാച്ചാ നീയെൻ ജീവൻ
നീയാണെന്റെ ചാച്ചാജി..
നീയാണെന്റെ ചാച്ചാജി..
വിനോദ് കുമാർ ടി വി
രാമപുരം
2021 ഒക്‌ടോബർ 31, ഞായറാഴ്‌ച
പ്രിയദർശ്ശിനി
2021 മേയ് 25, ചൊവ്വാഴ്ച
അല്ല പിന്നെ
ശശി: 150 എപ്പിസോഡ് കഴിഞ്ഞ നമ്മുടെ അല്ല പിന്നെ, ശുഭം എന്നെഴുതി അവസാനിപ്പിച്ചതായി കിണറ്റിങ്കര.
സുഹാസിനി: അങ്ങനെ നിർത്തണ്ട എന്ന് ഞാനും പറഞ്ഞിരുന്നു.
ശശി: അപ്പോ അത് ശരി. ഇന്ന് അഡ്മിനും പറഞ്ഞു ശുഭം ആവാൻ ആയിട്ടില്ല എന്ന്.
സുഹാസിനി: ഓഹോ അങ്ങനെ പറഞ്ഞുവോ?
ശശി: പറഞ്ഞു.
സുഹാസിനി: എന്നാ... നിർത്തണ്ട. ഏപ്രിൽ 6 വരെ ചാറ്റിലെ രാഷ്ട്രീയ ചർച്ചകൾ ബോറഡിക്കുമ്പോൾ ഒരു റിലാക്സേഷൻ ആവട്ടെ എന്ന് കരുതിയാവും അഡ്മിൻ അങ്ങനെ പറഞ്ഞത്.
*അല്ല പിന്നെ*
സ്ത്രീ
സ്ത്രീ
ഒരു കുട്ടി ജനിച്ചു
ഒരു പെൺകുട്ടിയായവൾ
കുമാരിയായ് യുവതിയായ്
അമ്മയായമ്മായിയമ്മയായ്
അമ്മൂമ്മയായ് ഇടയിലെപ്പോഴോ
പലപ്പോഴും പലരുടെയും
കൂട്ടുകാരിയും ചിലപ്പോൾ
കാമുകിയുമായിരുന്നിരിക്കാം
അവൾ കണ്ട സ്വപ്നങ്ങൾ
പലതും പൊലിഞ്ഞിരിക്കാം
അവൾ വരച്ച ജീവിത ചിത്രങ്ങൾ
പലപ്പോഴും മങ്ങിയിരുന്നിരിക്കാം
അവളുടെ ശബ്ദങ്ങൾ അടഞ്ഞിരിക്കാം
ശ്വാസനിശ്വാസങ്ങൾ കുറഞ്ഞിരിക്കാം
മനസ് മരവിച്ചിരിക്കാം
ഹൃദയ ധമനികളിൽ അടുപ്പിലെ
പുകച്ചുരുൾ നിറഞ്ഞിരിക്കാം
സ്നേഹം സ്നേഹം അതുമാത്രമാണ്
അവരെ അറിയാനുള്ള മാർഗ്ഗം
കറയില്ലാത്ത സ്നേഹം
അവൾ സർവ്വം സഹയാണ്
വിനോദ് കുമാർ ടി വി
അല്ല പിന്നെ
ശശി: അല്ല പിന്നെ നിർത്തരുതെന്നാണ് മലയാളി ചാറ്റിലെ പലരുടേയും ആവശ്യം.
സുഹാസിനി: നിർത്തണ്ട എന്ന് തന്നെയാണ് എൻ്റെയും അഭിപ്രായം.
ശശി: അതെന്താ നിനക്കും മലയാളി ചാറ്റിലെപ്പോലെ രസം പിടിച്ചോ?
സുഹാസിനി: അതല്ല... നിങ്ങൾ ഇടക്ക് പറയാറില്ലേ ചാറ്റിൽ അനക്കമല്ലെന്ന്.
ശശി: അപ്പോൾ നീ ചാറ്റിനെ അനക്കുന്നുന്നു എന്നാണോ പറയുന്നത്;?
സുഹാസിനി: നിങ്ങളെക്കണ്ടില്ലെങ്കിലും എന്നെ കണ്ടാൽ ചിലർ ഇളകും.. അല്ല പിന്നെ
അല്ല പിന്നെ
ശശി: കോവിഡ് കാലത്ത് ആനക്കും കുരങ്ങന്മാർക്കും തെരുവുപട്ടികൾക്കും ഭക്ഷണം കൊടുത്തത് മൃഗങ്ങൾ വോട്ട് ചെയ്യുമെന്ന് കരുതിയിട്ടല്ല .... മനസിലാക്കിക്കൊള്ളണം നിങ്ങൾ...... എന്ന് മന്ത്രി സുനിൽ കുമാർ പറഞ്ഞു പോലും.
സുഹാസിനി: ശരിയല്ലേ പറഞ്ഞത്.. ഒന്നുകൂടി ശ്രദ്ധിച്ച് വായിച്ചു നോക്കൂ.. അതിൽ മന്ത്രി മന:പൂർവ്വം കഴുതകൾക്ക് കൊടുത്ത കാര്യം പറഞ്ഞില്ല. അവർക്കറിയാം *കിറ്റുകിട്ടിയാലും ഇല്ലെങ്കിലും കഴുതകൾ വോട്ടു ചെയ്യുമെന്ന്*.
അല്ല പിന്നെ.
STORY: അവൾ..അവൾ എന്റെ എല്ലാം.
അവൾ..അവൾ എന്റെ എല്ലാം.
പതിവിനു വിപരീതമായി കടൽക്കരയിൽ ആളൊഴിഞ്ഞ ഭാഗം നോക്കിയാണ് അയാളിരുന്നിരുന്നത്. മനസ്സിൽ ഓളം തല്ലുന്ന ഓർമ്മകൾ അയാളെ വല്ലാതെ അസ്വസ്ഥനാക്കിയിരുന്നു. എന്നാൽ ഭാവിയിൽ മധുരമായേക്കാവുന്ന ഓർമ്മകളിൽ അദ്ദേഹം അലിഞ്ഞു ചേർന്നിരിക്കയായിരുന്നു. ഭാര്യയും മകനും അകന്നു നില്ക്കാൻ തീരുമാനിച്ചപ്പോൾ മുതൽ അദ്ദേഹം ഭാവിയെക്കുറിച്ചു ആലോചിച്ചു വിഷമിച്ചിരിന്നു.. എന്നാൽ ഇന്ന് ഏതാണ്ട് മൂന്നര വർഷത്തിന് ശേഷവും ഭാര്യ തന്നെ മനസിലാക്കുന്നില്ല അല്ലെങ്കിൽ മനസിലാക്കുവാൻ ശ്രമിക്കുന്നു പോലുമില്ല എന്ന് മനസിലാക്കിയതുകൊണ്ടു അദ്ദേഹം ഭാര്യയെ അവളുടെ പാട്ടിനു വിടാൻ മനസാ തയ്യാറായി. മകന്റെ ഭാവിയെക്കുറിച്ചെങ്കിലും ഭാര്യ ചിന്തിക്കുന്നില്ലല്ലോ എന്നതാണ് അദ്ധേഹത്തിന്റെ സങ്കടം. ഒന്നാലോചിച്ചാൽ...അത് തന്നെയല്ലേ നല്ലതു.. മനസിന് പൊരുത്തപ്പെടാൻ കഴിയാതെ വന്നാൽ..അല്ലെങ്കിൽ ഇഷ്ടമില്ലാത്തയാളിന്റെ കൂടെ കഴിയാൻ ആർക്കാണ് താല്പര്യമുണ്ടാവുക ? ഒരു കണക്കിന് ശരിയാണ്.. ഭാര്യയാണെങ്കിലും അവൾക്കും അവളുടേതായ താല്പര്യങ്ങളും ഇഷ്ടങ്ങളും ഉണ്ടാവില്ലേ ? അവളെ മനസിലാക്കാൻ എനിക്ക് പറ്റിയില്ല എന്നാണോ.. ഏയ്.. അല്ല.. അവൾ ?.. അവളെ കുറ്റം പറയാൻ പറ്റില്ല.. അവൾ മാനസികമായി അകലുകയായിരുന്നില്ലേ.. അവളുടെ വാക്കുകൾ..പ്രവൃത്തി..എല്ലാം അവൾ തന്നെ എന്നിൽ നിന്നും അകലുകയായിരുന്നില്ലേ.. അതെ.....
അന്നൊരു ദിവസം ചെറിയ ഒരു കാര്യത്തിന് വഴക്കടിച്ചപ്പോൾ അവളുടെ മുഖത്തെ ഭാവ മാറ്റം ഞാൻ ശ്രദ്ദിച്ചിരുന്നു.. മോനെ താഴെ കളിയ്ക്കാൻ വിടരുത് എന്ന് അവളും വിടണം എന്ന് ഞാനും പറഞ്ഞതാണ് പ്രശ്നം. മോനെയും കൂടി ഞാൻ താഴെ പോയി വരുമ്പോഴേക്കും കൈത്തണ്ട ബ്ലേഡ് കൊണ്ട് മുറിച്ചു പ്രതികരിച്ചതാണവൾ..ഭാഗ്യത്തിന് താഴെ പോയ ഉടനെ തിരിച്ചു വന്നിരുന്നതുകൊണ്ടു കാണാൻ പറ്റി. ഉടനെ ആശുപത്രിയിൽ കൊണ്ട് പോയത് കൊണ്ട് അവളുടെ ജീവൻ തിരിച്ചു കിട്ടി.. അല്ലെങ്കിൽ മകന് അമ്മയില്ലാതായേനെ...അപ്പോൾ അവൾക്കു വല്ല മാനസിക പ്രശ്നങ്ങളും ഉണ്ടോ ? അതോ...വെറും ദുർവാശി ?? എന്നെ തോൽപിക്കാൻ...വേറെ എത്ര മാർഗ്ഗങ്ങളുണ്ട് ?? ഒരാണിനെ തോൽപിക്കാൻ ഏറ്റവും എളുപ്പ മാർഗ്ഗം അവനെ നന്നായി സ്നേഹിക്കുക എന്നത് തന്നെയാണ്. ഏതു ആണാണ് പെണ്ണിന്റെ സ്നേഹത്തിൽ അലിയാത്തത് ? അപ്പോൾ അവൾ ചെയ്തത് വിഡ്ഢിത്തം അല്ലെ ?
പിന്നീട് കുറച്ചു കാലത്തിനു ശേഷമാണു ഈ നഗരത്തിലേക്ക് ചേക്കേറിയത്. റെയിൽവേ സ്റ്റേഷന് അടുത്ത ടവർ ബിൽഡിങ്ങിലേക്കു താമസം മാറിയിയത് അവളുടെ ഇഷ്ടത്തോട് കൂടിയായിരുന്നു. നല്ല വിശാലമായി ഫുട് പാത്തുകളുള്ള വലിയ റോഡുകളുള്ള നഗരം. നഗരത്തിന്റെ ഏറ്റവും കണ്ണായ സ്ഥലത്തു വീട്.. ഏതൊരാൾക്കും സന്തോഷിക്കാൻ പറ്റിയ പ്രകൃതി സൊന്ദര്യം വഴിഞ്ഞൊഴുകുന്ന നഗരം. ജനാലയിലൂടെ പുറത്തേക്കു നോക്കിയാൽ പച്ച പിടിച്ച മലയെ നോക്കിയിരുന്നാൽ കവിത വിരിയും. അന്നൊരു നിലാവുള്ള രാത്രിയിൽ തന്റെ മടിയിൽ തല വെച്ച് കിടന്നപ്പോൾ അവൾ പറഞ്ഞതു അയാളോർത്തു. "തൊട്ടുമുന്നിൽ പച്ചപ്പാർന്ന മല, തന്റെ ജനലിനപ്പുറം നല്ല മഴ പെയ്യുന്നു. എനിക്കു കൈനീട്ടി തൊടാവുന്ന അകലെ മഴ. ഞാനും മകനും കുടിക്കുന്ന ചൂടുള്ള ചായയ്ക്കൊപ്പം മഴ എന്നിൽ വിവിധ ഭാവങ്ങളോടെ പെയ്യുന്നു. എല്ലാ ഉഷ്ണതാപങ്ങൾക്കും മേലെ നഗരത്തിലെ ഓരോ മഴയും എന്നെ സന്തോഷവതിയാക്കുന്നു."
എന്നിട്ടാണ് ഇപ്പോൾ ഇങ്ങനെ. എന്താ പറയുക.. അവൾക്കു എന്നോട് വെറുപ്പാണെങ്കിൽ ആയിക്കോട്ടെ.. പക്ഷെ..അതിനു ഒരു കാരണം വേണ്ടേ ? ആ കാരണം തെളിച്ചു പറയണ്ടേ ? അതിനു തക്ക കാരണം ഒന്നും ഇല്ലെന്നറിയാം, അവൾക്കും എനിക്കും. എന്നിട്ടും എന്തെ ഇങ്ങനെ തോന്നാൻ ? അതിനെല്ലാം കാരണം എന്റെ ജോലിയോടുള്ള അമിതമായ സ്നേഹമാവുമോ ? പക്ഷെ അത് എനിക്കും അവൾക്കും മോനും സന്തോഷത്തോടെ ജീവിക്കാൻ വേണ്ടി തന്നെയല്ലേ. മാസങ്ങളോളം തണുത്തു മരവിക്കുന്ന കടലിനു നടുവിൽ തന്റെ യൗവന കാലം കഴിച്ചു കൂട്ടിയത്. മരവിച്ച ജീവിത സായന്തനങ്ങൾ ചെലവഴിച്ചത് അവർക്കു വേണ്ടി മാത്രമായിരുന്നില്ലേ …. അതോ..തന്റെ കണക്കു കൂട്ടലുകൾ തെറ്റായിരുന്നുവോ ?
കുറച്ചു നാൾ മുമ്പ് അവൾ തനിക്ക് വക്കീൽ നോട്ടീസ് അയച്ചതു അയാൾ ഓർത്തു.. വായിച്ചപ്പോൾ അമ്പരപ്പായിരുന്നു. അവൾ...അങ്ങനെ ചെയ്യുമോ...പക്ഷെ നോട്ടീസ് മുഴുവനും വായിച്ചപ്പോൾ അമ്പരപ്പ് മാറി..ഒരു തരം മൂകത അനുഭവപ്പെട്ടു.. ഞാൻ അവളെ ബുദ്ധിമുട്ടിക്കുന്നുണ്ടത്രേ...അവളെ ഉപദ്രവിക്കാറുണ്ടത്രെ... കടൽക്കാറ്റേറ്റു തളർന്നുറങ്ങുമ്പോൾ അവളെ സ്വപ്നം കാണാറുള്ള ഞാൻ അവളെ ബുദ്ധിമുട്ടിക്കുന്നുണ്ട് പോലും. വല്ലപ്പോഴും വീട്ടിൽ എത്തുമ്പോൾ സ്നേഹം കൊതിച്ചു അടുത്ത് ചെല്ലുന്ന ഞാൻ അവളെ സങ്കടപ്പെടുത്താറുണ്ടത്രെ !!! ഏതായാലും നോട്ടീസിന് മറുപടി കൊടുത്തു..അവളെ സ്നേഹിക്കാൻ മാത്രമേ ഇത്ര നാളും കൊണ്ട് തനിക്കു കഴിഞ്ഞുള്ളു എന്ന് നോട്ടീസിൽ വിശദീകരിച്ചു എഴുതി.. അവളെ തനിക്കു വേണമെന്നും.. അവളുടെ കൂടെ കഴിയാനാണ് ആഗ്രഹമെന്നും എഴുതി.. ദിവസങ്ങൾ പിന്നെയും നീങ്ങിക്കൊണ്ടിരുന്നു.
ഇടയ്ക്കിടയ്ക്ക് അവൾക്കും മോനും ഫോൺ ചെയ്യാറുണ്ടായിരുന്നു. അവൾ ഈയിടെയായി ഫോൺ അറ്റൻഡ് ചെയ്യുന്നില്ല.. അപ്പോൾ മോനെ വിളിച്ചു സംസാരിച്ചു വിവരങ്ങൾ അറിയുമായിരുന്നു. വാട്സ്ആപ്പിൽ ഇടയ്ക്കു അവർക്കു മെസ്സേജ് അയച്ചു കൊണ്ടിരുന്നു.. ഒരു ദിവസം വാട്സ്ആപ്പിൽ മകന് അയച്ച മെസ്സേജ് വായിച്ചില്ല എന്ന് കണ്ടു.. അത് പരിശോധിക്കാൻ വീണ്ടും വീണ്ടും മെസ്സേജ് അയച്ചു. പക്ഷെ അവൻ തന്നെ ബ്ലോക്ക് ചെയ്തതായി മനസിലായി.
അതിനിടയിലാണ് ഇന്ന് വീണ്ടും വക്കീൽ നോട്ടീസ് വരുന്നത്. അവൾക്കും മോനും ചെലവിന് കൊടുക്കണം എന്നും പറഞ്ഞാണ് ഇപ്പോഴത്തെ നോട്ടീസ്. അവൾക്കു മരുന്നിനും മറ്റുമായി ഇരുപത്തഞ്ചായിരവും മോന് പഠിക്കാൻ അമ്പതിനായിരവും ആണ് ആവശ്യം. ആകെ എഴുപത്തഞ്ചായിരം രൂപ മാസം അവർക്കു ചെലവിന് കൊടുക്കണം. ഇത്രയും മാത്രമാണ് ഡിമാൻഡ് !!! ഇക്കാര്യത്തെക്കുറിച്ചു സംസാരിക്കാൻ പലപ്പോഴായി അവളെ വിളിച്ചുവെങ്കിലും അവൾ ഫോൺ എടുക്കാതെയായി. മോനുമായി സംസാരിക്കാൻ ശ്രമിച്ചപ്പോൾ അതും പറ്റുന്നില്ല.. എന്താണ് ചെയ്യുക...കാര്യങ്ങളെങ്ങനെയാണ് സമാധാനമായി തീർക്കുക ? ഒന്ന് നേരിട്ടു ചെന്ന് കണ്ടാൽ ചിലപ്പോൾ...പക്ഷെ അവിടെയും പ്രശ്നമാണല്ലോ. അവൾ കാണാനേ സമ്മതിക്കില്ല...പോലീസിൽ എഴുതിക്കൊടുത്തിട്ടുണ്ട് ഞാൻ അവരെ ഉപദ്രവിക്കാൻ സാധ്യതയുണ്ട്..സംരക്ഷണം വേണം എന്ന്..
ആയിടക്കാണ് നാട്ടിൽ അച്ഛനെ അസുഖ ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്ന വിവരമറിഞ്ഞത്. മംഗലാപുരത്തു ഒരാഴ്ച ചികിത്സ കഴിഞ്ഞു വീട്ടിൽ വന്നു. നാലു ദിവസങ്ങൾക്കു ശേഷം വീണ്ടും അസുഖം തോന്നിയതിനാൽ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടാം നാൾ അച്ഛൻ ഈ ലോകത്തോട് വിട പറഞ്ഞു. ഭാര്യയും മോനും നഷ്ടപ്പെടുന്ന ദു:ഖത്തിന്റെ കൂടെ ഇടിത്തീ പോലെ അച്ഛന്റെ വിയോഗവും. സഹിക്കാൻ പറ്റുന്നില്ല. ഈ വിവരം പറയാൻ ഭാര്യക്ക് മെസ്സേജ് അയച്ചുവെങ്കിലും അവൾ ഒന്നു വിളിക്കുകയോ വരികയോ ചെയ്തില്ല. ഇനിയും ആർക്കു വേണ്ടിയാണ് കാത്തിരിക്കേണ്ടത് ? ഇനിയും എന്തിനാണ് എന്റെ ജീവിതം തുലച്ചു കളയുന്നത്.
അയാൾ ചിന്താമഗ്നനായി മണപ്പുറത്തു കൂടി അങ്ങോട്ടും ഇങ്ങോട്ടും നടന്നു. എന്തെന്നില്ലാത്ത ഏകാന്തത അദ്ദേഹത്തെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു. അദ്ദേഹം തന്റെ കഴിഞ്ഞ കാലത്തേ ക്കുറിച്ചു ഓരോന്ന് ഓർത്തുകൊണ്ട് അടുത്തുള്ള കരിങ്കൽ കല്ലിന്റെ മേലെ കയറി ഇരുന്നു. അസ്തമയ സൂര്യന്റെ കിരണങ്ങൾ അദ്ധേഹത്തിന്റെ മുഖത്തെ കൂടുതൽ ചുവപ്പിച്ചു.
നേരം ഇരുട്ടി തുടങ്ങി പറവകൾ ഓരോന്നായി പടിഞ്ഞാറോട്ടു തങ്ങളുടെ കൂടും തേടി മടക്ക യാത്രയായി. കിളികളുടെ കലപില ശബ്ദം അദ്ദേഹത്തിൽ ഏറെ നൊമ്പരമുണ്ടാക്കി. ഒടുവിൽ രാത്രിയുടെ അന്ത്യ യാമങ്ങളിലെപ്പോഴോ അദ്ദേഹേം തന്റെ ഓർമ്മകളെല്ലാം വെറും നൊമ്പരമാണെന്നോർത്തു, ഉറച്ച ഒരു തീരുമാനം എടുത്തുകൊണ്ടു അങ്ങകലെ നോക്കെത്താ ദൂരത്തേക്ക് കണ്ണും പായിച്ചു വേഗം നടന്നു. തന്നെ വേണ്ടാത്ത തന്നെ ഇഷ്ട്ടമല്ലാത്ത തന്നെ സ്നേഹിക്കാത്ത ഭാര്യയെയും മകനെയും ഇനിയും വെറുപ്പിക്കാതിരിക്കാൻ ജീവിതത്തിന്റെ എല്ലാ ബന്ധനങ്ങളും അവസാനിപ്പിച്ചുകൊണ്ട് നിത്യമായ ആനന്ദത്തിലേക്കു ലയിച്ചു ചേരാൻ.
വിനോദ് കുമാർ ടി വി.
അല്ല പിന്നെ
സുഹാസിനി: ചാറ്റിലിന്ന് സഖാക്കളുടെ തൃശ്ശൂർ പൂരമായിരുന്നു എന്ന് കേട്ടല്ലോ.
ശശി: അത് പിന്നെ.കേരളം വീണ്ടെടുത്തില്ലേ... അതിൻ്റെ ആഘോഷമായിരുന്നു.
സുഹാസിനി : നിങ്ങൾ രാവിലെ മുതലേ മൊബൈലും കുത്തി നോക്കിയിരിക്കുന്നതല്ലാതെ, ചിരിയും വർത്തമാനയുമൊന്നും ഇല്ലല്ലോ ? അതെന്തേ ?
ശശി: അതിന്, ഇന്ന് തൃശ്ശൂർ അവന്മാര് അങ്ങെടുത്തില്ലേ?
സുഹാസിനി: അവർ ഇനി തൃശ്ശൂർ പൂരം നടത്തിക്കോളും... അല്ലേ?
ശശി: അവർ നടത്തുമായിരുന്നു. പക്ഷേ പറ്റിയില്ല.
സുഹാസിനി: ഓഹോ ..അത് നമ്മൾ സമ്മതിക്കില്ലല്ലോ അല്ലേ ? അതല്ലേ, ഇന്ന് ചാറ്റിൽ കയറാതെ ഇവിടെത്തന്നെ അടച്ചിരുന്നത്.? അല്ല പിന്നെ.
ഈദ് മുബാറക്ക്
🌙 *ഈദ് മുബാറക്ക്*
*" അള്ളാഹു അക്ബർ അല്ലാഹു അക്ബർ "*
ഈദുദിനം വന്നു ഇസ്ലാം സുഹൃത്തുക്കൾ
ഈടുള്ള വസ്ത്രം അണിഞ്ഞു വരവായി
മുഹമ്മദു നബി തന്റെ ഓർമ്മ പുതുക്കുവാൻ
മത സൌഹാർദ്ദ ശീലം വളർത്തുവാൻ
പള്ളിയിൽ പോകേണം നിസ്കാരം ചെയ്യേണം
പാവനമായുള്ള കർമ്മങ്ങൾ ചെയ്യേണം
പാവങ്ങൾ തന്നുടെ കണീർ തുടക്കേണം
ദു:ഖം മറക്കേണം മോഹം അടക്കേണം
ത്യാഗം നടത്തേണം സ്നേഹം വളർത്തേണം
നല്ലതു ചെയ്യേണം സക്കാത്തു ചെയ്യേണം
വിനോദ് കുമാർ ടി.വി
2021 മേയ് 10, തിങ്കളാഴ്‌ച
നോക്കുകുത്തി
ഒരു നോക്കുകുത്തിയായിരിക്കുന്നതിലും
ഭേദം നീണ്ടു നിവർന്നു നിൽക്കുന്നതാണ്.
നട്ടെല്ല് വളക്കാതെ ആരുടെ മുമ്പിലും
നിവർന്നങ്ങു നിൽക്കണം.
കാണുന്നവർ ഗജരാജനെ ഓർക്കണം,
ഗുരുവായൂർ കേശവനെപ്പോലെ.
കണ്ണുകളിൽ തീ പാറണം.
ആരേയും ആകർഷിക്കുന്നതാവണം
ആ കണ്ണുകൾ.
ചുമലുകൾ ഉയർന്നു നിൽക്കണം,
ഒരു ഫയൽവാനേപ്പോലെ,
സ്വാമി വിവേകാനന്ദനെപ്പോലെ.
വാക്കുകൾ മിതമാവണം,
പക്ഷേ ശക്തവും വ്യക്തവും.
സംശയം ബാക്കിയാവരുത്,
ചോദ്യങ്ങങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കണം
വിനോദ് കുമാർ ടി വി
11.05.2021-611pm
2021 ഏപ്രിൽ 22, വ്യാഴാഴ്‌ച
വിഷുവും മഞ്ഞയും
*വിഷുവും മഞ്ഞയും*
കണിക്കൊന്നയുടെ മൃദുല ദളം
പിഞ്ചു കുഞ്ഞിന്റെ നിഷ്ക്കളങ്കത
കൈനീട്ടത്തിന്റെ മിന്നുന്ന തിളക്കം
ഭാവി ഭദ്രമാവുമെന്ന അടയാളം
വിഷുക്കോടിയുടെ കസവു ഭംഗി
നിറം ചാർത്തുന്ന ജീവിത വിജയം
വിഷു വിളക്കിന്റെ തിരി നാളം
പ്രതീക്ഷയുണർത്തുന്നു ജീവിതം
കണി വെള്ളരിയുടെ പുറം വരകൾ
പച്ചപിടിക്കുന്ന ജീവിതത്തിന്റെ ഭാവം
മനസ്സിൽ വിരിയും മാരിവില്ലിന്നഴക്
ലോകത്തിന്റെ ഭാസുരമായ ഭാവി
തൂങ്ങിക്കിടക്കുന്ന പച്ച മാങ്ങാക്കുല,
പകുത്തു വെച്ച വരിക്കച്ചക്കയും
ഒരു പടന്ന ചെറു പഴവും പുകഞ്ഞു
കത്തുന്ന ചന്ദനത്തിരികളും സുന്ദരം
കാഴ്ചകൾ മനസിന് കുളിർമ്മയേകട്ടെ
മനസ്സ് ശാന്തമാവട്ടെ, ധന്യമാവട്ടെ
ഈ ജന്മവും ഇനി വരും ദിവസങ്ങളും
ശുഭമംഗളമാവട്ടെ ഭാവി ജീവിതം
വിനോദ് കുമാർ ടി.വി
രാമപുരം, കണ്ണൂർ
23.04.2021 - 15.23 p.m
2021 ഏപ്രിൽ 18, ഞായറാഴ്‌ച
Go Go വാക്സിനേഷൻ
*Go Go വാക്സിനേഷൻ*
വർഷമൊന്നു കഴിഞ്ഞിട്ടും
തുടരുന്ന മഹാമാരി
ഇത് രണ്ടാം വരവ്
തിരിച്ചു പോക്കെന്നാണാവോ
വീട്ടിലിരുന്നു മടുത്ത
ദരിദ്രജന്മങ്ങൾക്ക്
ഇനിയെന്നാണാവോ
മുക്തി ലഭിക്കുക ?
വാക്സിൻ സ്വീകരിച്ചവർ
വീണ്ടും സ്വീകരിച്ചുതുടങ്ങി
റേഷൻ കിട്ടാത്ത പാവങ്ങൾക്ക്
ഇനിയെന്നാണാവോ രണ്ടാം ഗഡു ?
ഞാനും വരിയിൽ
കാത്തിരിപ്പാണ്
ഒന്നാം ഗഡു കോവാക്സിന്
പരിശോധനാ മുറികളും
ഇടനാഴികളും കോണിപ്പടികളും
ഊഴം കാത്തുകിടക്കുന്നവരാൽ
നിറഞ്ഞു കവിഞ്ഞു തുടങ്ങി
ഇടയിൽ രണ്ടാമതൊരു
രജിസ്റ്റർ കൂടി തുറക്കേണ്ടി വന്നു
അതിനാൽ വേഗം നമ്പർ കിട്ടി
ആദ്യ നൂറിൻ്റെ പകുതിക്ക് മേലെ
കാത്തിരിപ്പാണ് കോണിപ്പടിയിൽ
സമയം കളയാനൊരു കവിത..
ഇവിടെയിരിപ്പാണ് ഊഴം കാത്ത്
ഇനിയും പത്തു പേരുണ്ട് മുന്നിൽ
നമ്പർ വിളിച്ചു രക്തസമ്മർദ്ദം
നോക്കി തൃപ്തരായി
നേരെ സൂചി കുത്തുവാൻ
മുറിയിൽ കയറിയിരിപ്പായി
മാലാഖ മധുരമായി മൊഴിഞ്ഞു
വരൂ, നോക്കൂ, കോവാക്സിനാണ്
അര മില്ലി, പനി തോന്നിയാൽ
കരുതിക്കോളു ഡോളോ
അല്ലെങ്കിൽ ക്രോസിൻ
അര മണിക്കൂർ വിശ്രമമുറിയിൽ
പിന്നീട് നേരെ വീട്ടിലേക്ക്
കുറച്ച് സമാധാനമായി
ഇനി പേടിക്കാനില്ല, അകലം പാലിച്ചിരിക്കാം
ഞാൻ ഹാളിൽ, ഭാര്യ അടുക്കളയിൽ
മകൾ ഓൺലൈൻ ക്ലാസ്സിൽ
എന്താ ചെയ്ക, ഈ കൊറോണയെ ?
വിനോദ് കുമാർ ടി വി
19.04.2021-11.33 a.m
2021 മാർച്ച് 25, വ്യാഴാഴ്‌ച
നീ
നീ
പ്രണയിക്കുന്തോറും
തെന്നി മാറുന്ന
കാറ്റാണ് നീ.
പ്രണയം മൂർച്ചിച്ചിടുമ്പോൾ
എൻ്റെ ഹൃദയം നീ കത്തിക്കും.
നെഞ്ചിലെ വിങ്ങൽ
ഹൃദയമിടിപ്പ് കൂട്ടും.
പ്രണയം വറ്റി മടങ്ങും വഴിയിൽ
എന്നെത്തേടിയെത്തിയ
നിൻ്റെ പ്രണയം,
അതിൻ്റെ സുഖശീതളിമയിൽ
തല ചായ്ച്ചുറങ്ങണം.
ഉടലാകെ
പ്രണയ വർണ്ണങ്ങൾ കൊണ്ട്
ചിത്രം വരക്കണം.
വേദന മറന്ന് പ്രണയത്തിലലിഞ്ഞില്ലാതാവണം.
വിനോദ് കുമാർ ടി വി
25.03.2021
2021 ഫെബ്രുവരി 15, തിങ്കളാഴ്‌ച
155-പ്രണയദിനത്തിൽ
പ്രണയദിനത്തിൽ
വിശാലമായ എന്റെചുവന്ന തുടിക്കുന്ന
ഹൃദയം ഇമോജി
ആയി ഇട്ടപ്പോൾ
അവൾ കണ്ടതേ ഇല്ല.
പണ്ട് പ്രണയം
പറഞ്ഞപ്പോൾ
അവളിൽ കണ്ട
അതേ നിസ്സംഗ ഭാവം !
ഇന്ന് കാലത്ത്
എന്റെ ഹൃദയം
തുടിക്കുന്നത് കണ്ടതും
കണ്ടിട്ടും ഒന്നും
മിണ്ടാതിരുന്നതും
ചോദിച്ചപ്പോഴും കണ്ടു
പണ്ട് അവളിൽ കണ്ട
അതേ നിസ്സംഗഭാവം !
155-15.02.2021
ഓ.എൻ.വി
കവിതതൻ സൗന്ദര്യംനുകർന്നു സമരസന്തതികൾ ശാന്തരായ്. നിന്നെ സ്നേഹിക്കുംപോലെ ഞാൻ പാനപാത്രം ചെരിച്ചു ദാഹം തീർത്തു. ദേവതയും ചക്രവർത്തിമാരും ഗാന...
-
Only for you............ I don't know how to tell you ....... But I know how to open and show my heart....... You became the...
-
കവിതതൻ സൗന്ദര്യംനുകർന്നു സമരസന്തതികൾ ശാന്തരായ്. നിന്നെ സ്നേഹിക്കുംപോലെ ഞാൻ പാനപാത്രം ചെരിച്ചു ദാഹം തീർത്തു. ദേവതയും ചക്രവർത്തിമാരും ഗാന...