ഗഹനമായ് ചിന്തിച്ചിരുന്നു
ഞാനിന്നലെ
ചെയ്തു പോയുള്ളോരാ
കർമ്മങ്ങളെപ്പറ്റി..
ഓർത്താലതെത്രയും
ബുദ്ധിശൂന്യം
ആവർത്തിക്കാതിരിക്കാൻ
നല്ല ശ്രദ്ധ വേണം.
2. *പൈതൽ*
പൈതൽ തൻ പാൽപുഞ്ചിരി
കണ്ടെൻ്റെയുള്ളം കുളിർത്തു
പാവങ്ങൾ എത്രയോ നിഷ്കളങ്കർ
അവർ വളരുന്ന നാളുകൾ
എത്ര മനോഹരം.
കള്ളങ്ങളില്ലാ മനസ്സിൽ, മരുന്നിന്,
കാപട്യമെന്തെന്നറിയാക്കുരുന്നുകൾ..
തിരിച്ചറിവു വരും വരേക്കും
എത്രയോ ദൈവീകമാണാ മനസ്സുകൾ
3. *ഗജം*
അമ്പലമുറ്റത്തെ
ഉത്സവനാളതിൽ
കിഴക്കേ നടയിലെ
അരയാൽത്തറ മുന്നിൽ
ഗജങ്ങൾ രണ്ടെണ്ണം
നിരന്നു നിന്നീടണം
വാദ്യഘോഷങ്ങൾ
പൊടി പൊടിച്ചീടണം
ചെവികൾ മുറം പോലെ
കാലുകൾ മരം പോലെ
കൊമ്പുകളുള്ള
കൊമ്പന്മാർ നിരക്കണം
3. *നാൽക്കവല*
ആൾക്കാർ കൂടിയ
നാൽക്കവലയിൽ
കാര്യമറിയാതെ
ഞാനുമെത്തിച്ചേർന്നു
ചിലരങ്ങോട്ടോടുന്നു
ചിലർ തിരിച്ചിങ്ങോട്ടും
കാര്യമറിയാതെ ചിലർ
അങ്ങാട്ടുമിങ്ങോട്ടും
നെട്ടോട്ടമോടുന്നു ഭ്രാന്തമായി
5. *വിരൽ*
വിരൽത്തുമ്പിനാൽ
ഞാനെഴുതും
വരികളിൽ
പ്രണയമാണെപ്പോഴും
കവിതയായി
എഴുതിയെഴുതിയെൻ
വിരലുകൾ
മെല്ലെയായ്
പ്രണയച്ചിടുന്നു ഞാനറിയാതെയെപ്പോഴും
6. *ധാത്രി*
ധാത്രിയവൾ മൗനിയായ്,
ഖിന്നയായ്, ശുഷ്കയായ്
മനുഷ്യർതൻ
പേക്കൂത്തുകൾ
കാൺകയാലൊട്ടു
സഹികെട്ടു
തൻ
താണ്ഡവം തുടങ്ങിയോ ?
പ്രളയമായ്, ദുരിതമായ്,
പ്രപഞ്ചം തപിക്കയായ്,
ധരയിതിൽ മാരിയായ്
മാനവർ മരിക്കയായ്.
വിനോദ് കുമാർ ടി വി, രാമപുരം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ