2014 ഡിസംബർ 17, ബുധനാഴ്‌ച

66-പെഷവാർ

പെഷവാർ 



പെഷവാറിലിന്നലെ  പിഞ്ചു കുഞ്ഞുങ്ങളെ 
ക്രൂരമായ്‌ വേട്ടയാടിയോർ, നായാട്ടു നായ്ക്കൾ 
മാനവകുലത്തിന്നപമാനം നിങ്ങൾ, കാട്ടു നായ്ക്കൾ 
അവർക്കുമുണ്ടാം നിങ്ങളെക്കാൾ മാനവസ്നേഹം 

കുഞ്ഞുങ്ങളെന്തറിഞ്ഞൂ  പാവം നിഷ്കളങ്കർ
നാളത്തെ ഭാവിയെക്കാത്തിടേണ്ടവർ
അവരെയിങ്ങനെ നിഷ്കരുണം വേട്ടയാടിയതെന്തേ
നിങ്ങളെന്തു നേടി, ഇനിയെന്ത് നേടാൻ ചെന്നായ്ക്കളേ

കാത്തിരിക്കുന്നുണ്ടെന്റെ കുഞ്ഞുങ്ങളെ അങ്ങ്
ദേവലോകത്തിൽ മാലാഖമാർ അമ്മമാരായ്‌
ദൈവത്തിൻ ലോകത്തിലവർ സ്നേഹവായ്പ്പാൽ
മുത്തമിട്ടാലോലമാട്ടാൻ താരാട്ടുപാടാൻ

നിങ്ങൾ ചെന്നായ്ക്കൾ കാത്തിരുന്നോ ഊഴം വരും
വേഗം കണ്ടുവച്ചോ നിങ്ങൾ തൻ ചെയ്തികൾക്കുത്തരം
കാത്തുകാത്തധികം ഇരിക്കേണ്ടിവരില്ലാ എഴുതിവച്ചു
നിങ്ങൾതൻ നാമത്തിൽ ശവപ്പെട്ടികൾ നൂറെണ്ണം 



വിനോദ് കുമാർ ടി.വി 
vinodkumartv@gmail.com

2014 ഡിസംബർ 13, ശനിയാഴ്‌ച

Only for you............


I don't know how to tell you .......
But I know how to open and show my heart.......
You became the rose in my garden
Which you may never knew..........

Nothing in mind other than you ,
Whenever I sit  alone..
And even  my prayers, are only
for your good health.

If you are there with me forever,
I will wait for years
Not one but thousands of years
I will wait for your love

I don't know how to tell you .......
But I know how to open and show my heart

You are there in every moment of my life
You are filled in my every breath
You became the deep breath of my life
You became the  rhythm of my life.

Do you know my mind will dance like a  peacock
Whenever I meets you
Why you were not mine already  ?
Why you are not mine now ?


Days can be passed without talking to you
Months can be passed without seeing you
But there won't be a single moment
In my life that I don't remember you......

Sometimes, my lever will get burned
With the heat of my worries on you
Will wait for thousands of years
That there is no life without you

Let me dissolve in your eternal love
Let the whole world revolve,
Fall, break and spread by breaking in to pieces.........

If the waves of the strong Arabian sea
Receives me in to her
How much I wish to die
By sinking in your deep and broader heart

If you are comfortable with my death,
Then I would end my life in to the deep sea......
If you break my chest with a hammer..
You can see my palace made of my love.........

I don't know how to tell you .......
But I know how to open and show my heart.......



vinodkumartv@gmail.com                     

2014 നവംബർ 30, ഞായറാഴ്‌ച

65-കവിമണ്ഡലം





വടുകുന്ദപ്പുഴയുടെ തീരത്തു നിങ്ങൾ തൻ
കവിതകൾ മാറ്റൊലി കൊണ്ടുവല്ലോ 

ഉച്ചവെയിലിന്നുച്ചിയിൽ  മെച്ചമായ് 
കവിതകൾ ചൊല്ലി രസിച്ചുവല്ലോ 

എന്നുടെ നാടിന്റെ സൌന്ദര്യം കണ്ടു 
ഈണത്തിൽ കവിതകൾ  ചൊല്ലിയല്ലോ  

നിങ്ങൾ കവിക്കൂട്ടം മാടായി പ്പാറയിൽ 
നാടിന്റെ സൌരഭ്യം നുകർന്നുവല്ലോ 

നന്ദി കവികളേ നാടിന്റെ സ്വത്വം 
നിങ്ങൾ മനസ്സിൽ സൂക്ഷിച്ചുവല്ലോ  

ഓർമ്മയാവുന്നുണ്ട് മാടായിപ്പാറയിൽ
സായന്തനങ്ങൾ  ചെലവിട്ടതും 

മാടായിക്കാവും വടുകുന്ദ ക്ഷേത്രവും
പുഴയും, പുഴയിലെ വേലിയിറക്കവും
പൂരവും,  പൂരംകുളിയും ഉച്ച വെയിലിൽ
പൂരപ്പറമ്പിൽ  ഞാൻ  ഓടി  നടന്നതും 

ജൂതക്കുളവും ചൈനാക്ലെയും പിന്നെ 
ദാരികൻ കോട്ടയും പൂരം കളികളും 

കാലത്തെഴുന്നെള്ളിപ്പും  തിടമ്പും 
നാന്തകം വാളും മൂത്ത പിടാരരും 

അസുരവാദ്യങ്ങൾ മാനത്തുയർന്നൊരാ 
മീന മാസത്തിലെയുൽസവ ദിനങ്ങളും  

നന്ദി കവികളേ നാടിന്റെ സ്വത്വം 
നിങ്ങൾ മനസ്സിൽ സൂക്ഷിച്ചുവല്ലോ  




65-30.11.2014
വിനോദ് കുമാർ ടി.വി
vinodkumartv@gmail.com

2014 ഒക്‌ടോബർ 23, വ്യാഴാഴ്‌ച

മോഹം





ഇന്നലെ ഞാനറിഞ്ഞു നിന്നകതാരിലും

ഉണ്ടൊരു മോഹം എന്നെക്കാണാൻ

ചൊന്നു നിൻ അയൽവാസി എല്ലാ വിവരങ്ങളും

നിന്നുടെ ചോദ്യങ്ങളും എല്ലാമെല്ലാം

എന്തിനു ചോദിച്ചു നീ എന്റെ വിവരങ്ങൾ

നിന്നന്തരംഗത്തിൽ അനുരാഗമൊ

ഉണ്ട് നിന്നോടെനിക്ക്ദിവ്യമാം അനുരാഗം

ഒന്നുമേ ചൊന്നതില്ല നിന്നോട് ഞാൻ

ഉണ്ട് ചോല്ലുന്നതുണ്ട്ഞാൻ

എന്മനതാരിൽ ഒരായിരം സ്വപ്‌നങ്ങൾ പൂക്കും കാര്യം

അന്ന് നിൻ പൂങ്കവിളിൽ നല്കിടും ഉമ്മ ഞാനും

എന്നോമൽ കാമിനീ നീ ഒന്ന് നില്ക്കൂ

നീയറിയാതെ നിന്നെ എന്മന കോവിലിതിൽ

പൂജിക്കുന്നുണ്ട് ഞാൻ പൂജാരിയായ്

എന്നും കൊതിക്കുന്നു ഞാൻ നിൻ വാക്കുകൾ കേൾക്കുവാനും

എന്നുടെ അനുരാഗം ചൊല്ലുവാനും

കേൾക്കൂ പെണ്‍കൊടീ നീയീ

കാമുകന്റെ പ്രേമസൂക്തം

കേൾക്കുമോ നീയെന്റെ പ്രേമഗാനം

കണ്മണീ നിന്നെയെന്നും ഞാനെൻ മനതാരിൽ

സൂക്ഷിച്ചു വെക്കുന്നു ദിവ്യമായി

ചൊന്നിടട്ടെ പെണ്‍കൊടി ഞാൻ എന്നുടെ പ്രേമമിന്നു

മറുപടി അറിയിക്കൂ സ്നേഹം ആണെന്നോതൂ

ജീവിതകാലമൊന്നയ്നമുക്കൊന്നാകാം   

2014 ഒക്‌ടോബർ 4, ശനിയാഴ്‌ച

എന്റെ ബാപ്പു






എന്നും മരിക്കാത്തോരോർമ്മകൾ പേറുന്നു 
എന്റെ മനസിലെൻ ബാപ്പുവിൻ ചിന്തകൾ 
എത്രയോ നാളത്തെ നിസ്വാർത്ഥ സേവനം 
നമ്മുടെ ഭാരത ഭൂവിന്റെ നന്മക്കായ് 

ത്യാഗമയമെന്റെ ബാപ്പുവിൻ ജീവിതം 
ത്യാഗോജ്വലമെന്റെ ബാപ്പുവിൻ ജീവിതം 
തിക്താനുഭവങ്ങളെത്രയോ ബാപ്പുവിൻ 
ധീരമാം വാക്കുകളെത്രയോ സമ്പുഷ്ടം 
സത്യവും നീതിയും സ്നേഹാദരങ്ങളും 
സകലരും എന്നെന്നും പിന്തുടർന്നീടുക 
ധീരനാം ബാപ്പുവിൻ ധീരമാം പാതകൾ 
ധീര യോദ്ധാക്കളേ പിന്തുടർന്നീടുക 


ഭാരത ഭൂവിനെ സ്നേഹിച്ചു നിങ്ങളെൻ 
ഭാരത ഭൂവിന്റെ മാനമുയർത്തുക 
ഭാരത ഭൂവിന്റെ പേരുയർത്തീടുക 
ഭാരത ഭൂവിന്റെ ഭാവിയെക്കാക്കുക 




61-04.10.2014 
വിനോദ് കുമാർ ടി.വി

2014 സെപ്റ്റംബർ 24, ബുധനാഴ്‌ച

മംഗൾയാൻ




ഭാരതത്തിൻ മണ്ണിൽ നിന്നും 
ഭാരതത്തിൻ മക്കൾ തന്റെ 
ഭാരതത്തിൻ അഭിമാനം 
ഭാരതത്തിൻ മംഗൾയാൻ 

ഭൌമ ശാസ്ത്ര മേഘലയിൽ 
ഭാഗവാക്കായിക്കഴിഞ്ഞു 
ഭാവിതൻ അഹങ്കാരം 
ഭാരതത്തിൻ മംഗൾയാൻ 

ഭാരതത്തെ മാറ്റിനിർത്താൻ 
ഭാണ്ഡം കെട്ടി ലോകരാജ്യം 
ഭാരതത്തിൻ മുൻപിലിന്നു 
ഭാണ്ടക്കെട്ടഴിച്ചുവെച്ചു 
ഭാരതത്തിൻ അഭിമാനം 
ഭാരതത്തിൻ മംഗൾയാൻ 


ഭാരതത്തിൻ ഭാഗ്യമായ 
ഭാരതത്തിൻ ശാസ്ത്രജ്ഞമാർ 
ഭാരതത്തിൻ പേരങ്ങനെ 
ഭാസുരമാക്കി ലോകമെങ്ങും 
ഭാരതത്തിൻ അഭിമാനം 
ഭാരതത്തിൻ മംഗൾയാൻ 



60-25.09.2014 
വിനോദ് കുമാർ ടി.വി 

2014 സെപ്റ്റംബർ 18, വ്യാഴാഴ്‌ച

ഓ..ജീസസ്






പാപികളായുള്ലോർ തൻ 
പാപമകറ്റാനായ് 
പാവം മനുഷ്യനായ് 
പാരിൽ ജനിച്ചു ഞാൻ 

പാവം മേരി തനയനായ്‌ 
പുൽമേടയിലവതരിച്ചു 
പാപികൾ ചെയ്യുന്ന 
പാതകം മറന്നു ഞാൻ 

ഗാഗുൽത്താ  മലയിൽ  
വിലാപത്തിൻ നാദം 
പാവമാമെന്നെ 
ക്രൂശിൽ തറക്കുവാൻ 
അപരാധമെന്തു ഞാൻ  
ചെയ്തതുള്ളൂ

ഒരപ്പം കൊണ്ട് ഞാൻ 
അയ്യായിരം പേർക്കുള്ള 
ഭക്ഷണം നൽകിയാൽ 
അപരാധമാകുമോ 
ഈ പാതകം ചെയ്യുവാൻ 
തെറ്റെന്തു ചെയ്തു ഞാൻ 
പഠിപ്പിച്ചതോ സ്നേഹം 
നിന്നെ സ്നേഹിച്ചതോ ?

മുപ്പതു വെള്ളിക്കാശിനു വേണ്ടി നീ 
ഒറ്റിക്കൊടുത്തല്ലോയെന്നെയിന്നു 




57-18.09.2014 
വിനോദ് കുമാർ ടി.വി 

മലയാളം






മലയാളം എന്റെ മലയാളം 
മണ്ണിന്റെ മണമുള്ള മലയാളം 

മധുരോത്തരമെന്റെ മലയാളം 
മനതാരിലെന്നുമെന്റെ മലയാളം

മാലോകരൊന്നായ മലയാളം 
മാവേലിത്തമ്പുരാന്റെ മലയാളം 

മാമാങ്കം നടന്നോരെന്റെ മലയാളം 
മഞ്ചാടിക്കുരുവുള്ള മലയാളം 

മലകൾ നിറഞ്ഞോരെന്റെ മലയാളം 
മഴകൊണ്ട്‌ കുളിരുന്ന മലയാളം 

മനം നിറയെ മഹത്തായ മലയാളം 
മാതാവിൻ വാത്സല്യം മലയാളം 

മലയാളം എന്റെ മലയാളം
മണ്ണിന്റെ മണമുള്ള മലയാളം 



58-18.09.2014 
വിനോദ് കുമാർ ടി.വി 

2014 സെപ്റ്റംബർ 8, തിങ്കളാഴ്‌ച

ആയിരം പൂർണചന്ദ്രന്മാരെ
കണ്ടൊരെൻ അച്ചുണ്ണിച്ചേട്ടന്
നേരുന്നു ഞാനോരായിരം
സ്നേഹത്തിൻ പുഷ്പങ്ങൾ

എണ്‍പത്തിനാലിലെത്തിയൊരു
അച്ചുണ്ണിച്ചേട്ടന് നൽകുവാൻ
നേരുന്നു ഹൃദയത്തിൻ ഭാഷയിൽ
ആയിരമായിരം  ആശംസകൾ

ഇനിയും വസന്തം വിരിയട്ടെ
മക്കളും പേരക്കുട്ടികളും കൂടെ
കഴിയട്ടെ വത്സരങ്ങൾ ഇനിയും
ആയുരാരോഗ്യ സമൃദ്ധിയോടെ

ഇനിയും വിഷുവരും ഓണം വരും
എപ്പോഴും ആഘോഷമാകട്ടെ ജീവിതം
ആയുരാരോഗ്യം നൽകട്ടെയീശ്വരൻ
നേരട്ടെ പിറന്നാളിൻ ആശംസകൾ

56-08.09.2014
വിനോദ് കുമാർ ടി.വി
vinodkumartv@gmail.com

2014 സെപ്റ്റംബർ 1, തിങ്കളാഴ്‌ച

*വിഷൻ 20-20 - അബ്ദുൽ കലാം *




ദേശസ്നേഹി, എന്റെ ആരാധ്യ ദേവൻ

എന്നെന്നും എന്നുടെ കണ്‍കണ്ട മുത്ത്‌

ഭാരതം എന്താനെന്നറിയുന്ന ദേവൻ

ഭരതമാതവിന്നോമന പുത്രൻ



ദേശത്തെ സ്നേഹിച്ചു വളർന്നു പാവം

ദേശത്തെ സേവിച്ചു ജീവിച്ചു പാവം

ദേശത്തെ വളർത്താൻ യത്നിച്ചു പാവം

ദേശത്തെ ലോകത്തെ കാണിച്ചു പാവം



എളിമതൻ പര്യായമായൊരു പാവം

എപ്പോഴും എളിമയാൽ തിളങ്ങുന്ന ദേവ


എളിയോരാ പാവത്തെ സ്നേഹിച്ചെല്ലാരും


എന്നെന്നും ദേശത്തിൻ കണ്‍ കണ്ട മുത്ത്‌




41-01.08.2014
വിനോദ് കുമാർ ടി.വി

2014 ഓഗസ്റ്റ് 22, വെള്ളിയാഴ്‌ച

53 -ബാറുകൾ അടച്ചു

ബാറുകൾ അടച്ചു




നാനൂറ്റി പതിനെട്ടു ബാറുകൾ അംബൊ
നാണക്കേടിതു നാട്ടാർക്കെല്ലം

നാട്ടിൽ ബാറുകൾ പൂട്ടിയെങ്കിൽ
നാട്ടാരെല്ലാം നന്നാവില്ലേ

നാണം കെട്ടും റോഡിൽ കിടക്കും
നാട്ടാർക്കിനിയിതു നല്ലൊരു കാലം

നാടനടിച്ചും നാണം കെട്ടും
നാളുകളിനിമേൽ കളയില്ലല്ലോ


നാലാൾ കാണ്‍കെ നാട്ടാർക്കെല്ലാം
നാടാകെയിനി നടക്കാമല്ലോ


നാരീജനമിനി ചൊല്ലില്ലല്ലോ
നാണം കെട്ടൊരു നായ വരുന്നേ

നാളെ കാലേ നാടനടിക്കാൻ
നാലുമണിക്കേ എണീക്കണ്ടല്ലോ

നാലു നാൾ നന്നായ് പണി  ചെയ്തെന്നാൽ 
നാലു കാശു മിച്ചം വെക്കാം 

നാളെ നമ്മുടെ മക്കൾക്കെല്ലാം 
നന്നായ് നല്ലൊരു ഭാവി പടുക്കാം 

നന്നായ് നന്നായ് നാന്നായ് നന്നായ്
നന്ദി നന്ദി നന്ദി നന്ദി 





53 - 22.08.2014 - 9.25 a.m
വിനോദ് കുമാർ ടി.വി 

2014 ഓഗസ്റ്റ് 20, ബുധനാഴ്‌ച

52-ബന്ധങ്ങൾ

ബന്ധങ്ങൾ 




ബന്ധങ്ങളെല്ലാം അരനിമിഷം മാത്രം 
ബന്ധുവിനിഷ്ടമില്ലാത്തത് ചൊന്നാൽ 

സുഹൃദ് ബന്ധങ്ങൾ  മുറിയുന്നു വേഗം
സുഹൃത്തിനിഷ്ടമില്ലാത്തത് ചെയ്താൽ 

സ്നേഹബന്ധങ്ങൾ തടവിലാണിന്നു 
സ്നേഹിക്കുവാനും മടിയാണെല്ലാർക്കും 

നല്ലതു കണ്ടാലറിയില്ലിന്നാർക്കും 
നല്ലതു കിട്ടിയാൽ വേണ്ടയിന്നാർക്കും 

സ്നേഹം കൊതിച്ചു നിന്നരികിൽ ഞാൻ വന്നു 
സ്നേഹിച്ചു കൊതി തീർന്നില്ലെനിക്ക് 

ഇനിയും വരില്ല നിന്നരികിൽ ഞാനെപ്പോഴും 
ഇനിയും തരില്ല ഞാൻ ദു:ഖം നിനക്കു 

എന്നെയുപേക്ഷിച്ചു പോയോ നീയിന്നു 
എന്നെ വെറുത്തുവോയിന്നുനീയെന്നോ 

എന്നെന്നേക്കുമായെന്നെയുപെക്ഷിച്ചോ 
എന്നെങ്കിലുമെന്നെ കണ്ടാൽ ചിരിക്കുമോ 

അത്ര പാപം ഞാൻ ചെയ്തുവോ നിന്നോട് 
അത്രയും ദൂരേക്ക്‌ പോയി മറയണോ 

എത്രമാത്രം ഞാൻ സ്നേഹിച്ചു നിന്നെഞാൻ
എത്രയായാലും സ്നേഹം മരിക്കുമോ 

മരണത്തിനേയെന്നെ വേർപെടുത്താനാവൂ 
മരണം വരെയും ഞാൻ സ്നേഹിച്ചിടും നിന്നെ.


52 / 20.08.2014 - 12.10 p.m 
വിനോദ് കുമാറ ടി.വി 

2014 ഓഗസ്റ്റ് 18, തിങ്കളാഴ്‌ച

51-ഓണം

ഓണം 





ചിങ്ങം പിറന്നല്ലോ ഓണം വരുന്നല്ലോ 
പൂക്കാലം വരവായല്ലോ 

പൂക്കുട കെട്ടേണം പൂക്കൾ പറിക്കേണം 
പൂക്കളങ്ങളും തീർക്കേണം 
തുമ്പപ്പൂവും കൃഷ്ണപ്പൂവും 
പല പല പൂക്കൾ  പറിക്കേണം 

ചിങ്ങം പിറന്നല്ലോ ഓണം വരുന്നല്ലോ 
പൂക്കാലം വരവായല്ലോ 

ഓണത്തപ്പനും ഓണത്താറും 
ഓണക്കോടിയുമുണ്ടല്ലോ 
പായസം വെക്കേണം സദ്യയൊരുക്കേണം 
ആർത്തുല്ലസിച്ചു രസിക്കേണം 

ഓണത്തിനഞ്ചാറു  പേരെ വിളിച്ചിട്ടു 
ഓണസദ്യ കൊടുക്കേണം 
ചിങ്ങം പിറന്നല്ലോ ഓണം വരുന്നല്ലോ 
പൂക്കാലം വരവായല്ലോ 

ഊണു കഴിഞ്ഞിട്ടു വിശ്രമവേളയിൽ 
ഫലിതം പറഞ്ഞു രസിക്കേണം 
കുട്യോളും വീട്ടാരും കൂടെ നാട്ടാരും കൂടെ 
ആർത്തുല്ലസിച്ചു കളിക്കേണം 

ചിങ്ങം പിറന്നല്ലോ ഓണം വരുന്നല്ലോ 
പൂക്കാലം വരവായല്ലോ 


51 -  18.08.2014 
വിനോദ് കുമാർ ടി.വി

2014 ഓഗസ്റ്റ് 17, ഞായറാഴ്‌ച

54-അത്തം മുതൽ തിരുവോണം വരെ

കവിത: *അത്തം മുതൽ തിരുവോണം വരെ* *അത്തം* ഒന്നാം ദിനമൊരു തുമ്പപ്പൂ കൊണ്ടോരത്തപ്പൂക്കളമിട്ടല്ലോ ഓണത്തുംബീ വന്നെൻ തുമ്പതൻ തേൻ നുകർന്നു രസിച്ചാട്ടെ *ചിത്തിര* രണ്ടാം ദിനം രണ്ടു ചെണ്ടുമല്ലിതൻ തണ്ടുകൾ കൊണ്ടു ഞാൻ പൂവിട്ടു വണ്ടുകളെയെന്റെ പൂക്കളിൽ നിന്നും തേൻ കുടിച്ചു രസിച്ചാട്ടെ *ചോതി* മൂന്നാം ദിനം മൂന്നു ചെത്തിപ്പൂ ചേർത്തു ഞാൻ ചേലുള്ള പൂക്കളമിട്ടല്ലോ പൂക്കളം കണ്ടെന്റെ ചേച്ചി പറഞ്ഞൂ ചെത്തിപ്പൂ പൂക്കളം ചന്തമുണ്ടേ *വിശാഖം* നാലാം ദിനം നാലു പൂക്കളെ കൊണ്ടു ഞാൻ നല്ലൊരു പൂക്കളമിട്ടല്ലോ നാലു മണിപ്പൂവു കൊണ്ട് ഞാൻ ചതുരത്തിൽ ചേലുള്ള പൂക്കളമിട്ടല്ലോ *അനിഴം* അഞ്ചാം ദിനം അഞ്ചു പൂക്കളെ കൊണ്ട് ഞാൻ മൊഞ്ചുള്ള പൂക്കളമിട്ടല്ലോ പുഞ്ചനെൽ പാടത്തിൽ കാറ്റിലിളകുന്ന ആമ്പലിൻ പൂക്കളാൽ പൂക്കളിട്ടു *തൃക്കേട്ട* ആറാം ദിനം ഞാൻ പാറപ്പുറത്തുള്ള നറു നീല പൂക്കളാൽ പൂക്കളിട്ടു നൂറല്ലറുന്നൂറു പൂക്കളാൽ ഞാനെന്റെ മുറ്റത്ത്‌ പൂക്കളമിട്ടല്ലോ .. *മൂലം* ഏഴാം ദിനം ഞാൻ ഏഴു നിറത്തിലായ് മുറ്റത്തു വട്ടത്തിൽ പൂക്കളിട്ടു ഏറെ പണിപ്പെട്ടു നടന്നു തളർന്നിട്ടു കിട്ടിയെനിക്കിന്നീ പൂക്കളെല്ലാം *പൂരാടം* എട്ടാം ദിനമെട്ടു പൂക്കൾ പറിക്കാനായ് നെട്ടോട്ടമോടി ഞാൻ എട്ടിടത്ത് തൊട്ടടുത്തുള്ളോരു തോട്ടത്തിൽ കയറി ഞാൻ എത്തിപ്പറിച്ചല്ലോ പൂക്കളെല്ലാം തക്കാളി കാപ്സിക്കം ആപ്പിളു പൈനാപ്പിൾ കിട്ടിയതെല്ലാം ഞാൻ പാട്ടിലാക്കി വീട്ടിൽ വന്നിട്ടു ഞാൻ പൂക്കളമിട്ടല്ലോ വട്ടത്തിൽ അടിപൊളി പൂക്കളിട്ടു *ഉത്രാടം* ഒമ്പതാം ദിനമൊരു കൊമ്പൻ പൂക്കളം തീർക്കാനായ് മാർകറ്റിൽ പോയിവാങ്ങി അമ്പോ വിലകുറേ കൂടുതലെങ്കിലും വമ്പൻ പൂക്കളം തീർത്തു ഞാനും *തിരുവോണം* അത്തം പത്തിനു പൊന്നോണം എന്നല്ലോ ആർത്തു രസിക്കേണം പത്താം ദിനം വൃത്തം വലുതായി നന്നായ് വരച്ചിട്ടു വൃത്തത്തിനുള്ളിലും വൃത്തമിട്ടു വൃത്തത്തിൽ പൂക്കളെ നന്നായ് ഒരുക്കി ഞാൻ മൊത്തത്തിൽ പൂക്കളെക്കൊണ്ടു മൂടി ചിത്തത്തിൽ ആനന്ദപ്പൂത്തിരി കത്തുന്നു ചെഞ്ചുണ്ടിൽ തിരുവോണപ്പാട്ടുകളും വീട്ടുകാരും പിന്നെ നാട്ടുകാരും കൂടി ആഘോഷിച്ചാഹ്ലാദിച്ചാനന്ദിച്ചു .. വിനോദ് കുമാർ ടി.വി

2014 ഓഗസ്റ്റ് 14, വ്യാഴാഴ്‌ച

സ്വാതന്ത്ര്യം - freedom

ഭാരത വാസികൾ നാമെല്ലാരും
ആഘോഷിപ്പൂ സ്വാതന്ത്ര്യം
ഭാരത മാതാവിൻ ധീരർ മക്കൾ
നേടിത്തന്നൊരു സ്വാതന്ത്ര്യം

ഗാന്ധിജി, സർദാർ പട്ടേൽ പിന്നെ 
നെഹ്രു, ശാസ്ത്രി, നേതാജി..
ധീര യുവാക്കൾ ഭഗത് സിംഗ്
അങ്ങനെ ആയിരമായിരം യോദ്ധാക്കൾ

അഭിമാനിക്കാം ആഹ്ലാദിക്കാം 
ഭാരതഭൂവിൻ സ്വാതന്ത്ര്യം
ആഘോഷിക്കൂ...സന്തോഷിക്കൂ 
സ്വാതന്ത്ര്യം നാം ആഘോഷിക്കൂ

ഭാരത മണ്ണിൻ ഉയർചയ്ക്കായ് നാം
എന്നും ഒന്നായ് അണിചേരൂ
ഭാരത മാതാവിൻ സ്വാതന്ത്ര്യം നാം
എന്നെന്നേക്കും സംരക്ഷിക്കൂ

നമ്മുടെ മക്കൾ വളർന്നു വരുമ്പോൾ 
നാളെയവർക്കായ് കാക്കേണം 
ഭാരത മാതാവിൻ സ്വാതന്ത്ര്യം നാം 
കാത്തീടേണം എന്നെന്നും 


14.08.2014
വിനോദ് കുമാർ ടി വി.

2014 ഓഗസ്റ്റ് 7, വ്യാഴാഴ്‌ച

ഹിരോഷിമ




ഹിരോഷിമയിലും നാഗസാക്കിയിലും

ബോംബിന്റെ, ചോരപ്പുഴയുടെ രൂക്ഷമാം ഗന്ധം,

നഗ്നയായോടിയ പെണ്ണിന്റെ,

നാനാ തരത്തിലും പൊട്ടിയ കാലുകൾ,

പൊട്ടിയ കയ്യുകൾ, കണ്ണു കാണാത്തവർ

ഭീകര താണ്ടവമാടിയ വിശ്വവിപത്തായ

ആറ്റം ബോംബിന്റെ ഭീഭൽസമുഖം

പൈശാചികം ആ രാത്രികൾ ലോകത്തിൻ

ശാന്തി കളഞ്ഞോരാ കണ്ടുപിടുത്തം

ഇന്നും മരിച്ചു ജീവിക്കുന്നു ചിലർ

അന്നത്തെ ഭീകര ബോംബിന്റെ കാരണം

ഇന്നുമീ ലോകത്തെ പേടിപ്പിക്കുന്നോരാ

ബോംബിന്റെയുഗ്ര താണ്ഡവ വേളകൾ

പോർവിളിക്കുന്നു ചിലർ മറ്റുള്ളവരെ

പോരടിക്കാൻ വിളിക്കുന്നു മടിയാതെ

അറിയുന്നില്ലേയിവർ കണ്ണടക്കുന്നോ,

കണ്ണടച്ചിരുട്ടാക്കുന്നുവോ മന:പൂർവ്വം

ഇന്നേക്ക് വർഷങ്ങളെത്രയായ്

നിർവീര്യമാകാത്ത ബോംബിന്റെ,

ചോരപ്പുഴയുടെ രൂക്ഷമാം ഗന്ധം,



44 / 07.08.2014
വിനോദ് കുമാർ ടി.വി.

2014 ഓഗസ്റ്റ് 5, ചൊവ്വാഴ്ച

മുരളീരവം










മുരളീധരാ...മുകുന്ദാ ഹരേ...

കദനങ്ങളെല്ലാം അകറ്റീടണേ.....


തൃപ്പാദ പദ്മങ്ങൾ  കൊണ്ടെന്റെ

പാപങ്ങളെല്ലാം.... തീർത്തീടണേ.....


പുല്ലാങ്കുഴൽ പാട്ടിൽ ഞാനെന്നുടെ...

വേദനയെല്ലാം  മറന്നിടുന്നൂ .......


കണ്‍ കോണിലെ കള്ളക്കുസൃതിയിൽ...

ഞാനെന്റെ ദുഃഖം  മറന്നിടുന്നൂ ....


നാമ കീർത്തനം പാടുമ്പോഴെല്ലാം....

ഞാനെന്റെ ശോകം  മറന്നിടുന്നൂ  ...


വാർമുടിക്കെട്ടിൽ ഞാനെന്റെ  ദുഃഖങ്ങൾ

ഒന്നൊന്നായെന്നും ഒളിച്ചുവെക്കാം....


വദനാംബുജ ദർശനമുണ്ടെങ്കിൽ

എൻ മനമെന്നും തെളിഞ്ഞു നില്ക്കും....


സങ്കടമെല്ലാമകറ്റി നീയെന്നെയെന്നെന്നും

കാത്തീടനെയെന്റെ ഉണ്ണിക്കണ്ണാ ...


മുരളീധരാ...മുകുന്ദാ ഹരേ...

കദനങ്ങളെല്ലാം അകറ്റീടണേ......




44 / 05.08.2014

*വിനോദ് കുമാർ ടി.വി.*

മുരളീരവം

Displaying krishna.jpg

2014 ജൂലൈ 30, ബുധനാഴ്‌ച

കർക്കിടക ചിന്ത - 30.07.2014




കർക്കിടകം തുടങ്ങി മഴയും കനത്തു


തോടും പുഴകളും കുത്തിയൊഴുകി

നേരം പുലരുമ്പോൾ പെയ്തുതുടങ്ങി

നട്ടുച്ചനേരത്തും നിർത്താതെ പെയ്യുന്നു



ഇന്നു രാവോളമുണ്ടാകാം പെരുംമഴ

നാളെ പുലരുംബോഴെന്താവുമോ ആവോ

ഡാമുകൾ തുറക്കുമോ വെള്ളമൊഴുക്കുമോ

പുഴകളും നദികളും കുത്തിയൊഴുകുമോ



വെള്ളത്തിൽ കൃഷിയെല്ലാം ഇല്ലാതെയാവുമോ

റോഡും വഴികളുമില്ലാതെയാവുമോ

വീടും കുടിയും മലവെള്ളപ്പാച്ചലിൽ

കടലിലെ കപ്പൽ പോലോഴുകിനടക്കുമോ



31.07.2014
വിനോദ് കുമാർ ടി.വി

ഓ.എൻ.വി

കവിതതൻ സൗന്ദര്യംനുകർന്നു  സമരസന്തതികൾ ശാന്തരായ്. നിന്നെ സ്നേഹിക്കുംപോലെ ഞാൻ   പാനപാത്രം ചെരിച്ചു ദാഹം തീർത്തു. ദേവതയും ചക്രവർത്തിമാരും‍  ഗാന...