2014 സെപ്റ്റംബർ 18, വ്യാഴാഴ്‌ച

ഓ..ജീസസ്






പാപികളായുള്ലോർ തൻ 
പാപമകറ്റാനായ് 
പാവം മനുഷ്യനായ് 
പാരിൽ ജനിച്ചു ഞാൻ 

പാവം മേരി തനയനായ്‌ 
പുൽമേടയിലവതരിച്ചു 
പാപികൾ ചെയ്യുന്ന 
പാതകം മറന്നു ഞാൻ 

ഗാഗുൽത്താ  മലയിൽ  
വിലാപത്തിൻ നാദം 
പാവമാമെന്നെ 
ക്രൂശിൽ തറക്കുവാൻ 
അപരാധമെന്തു ഞാൻ  
ചെയ്തതുള്ളൂ

ഒരപ്പം കൊണ്ട് ഞാൻ 
അയ്യായിരം പേർക്കുള്ള 
ഭക്ഷണം നൽകിയാൽ 
അപരാധമാകുമോ 
ഈ പാതകം ചെയ്യുവാൻ 
തെറ്റെന്തു ചെയ്തു ഞാൻ 
പഠിപ്പിച്ചതോ സ്നേഹം 
നിന്നെ സ്നേഹിച്ചതോ ?

മുപ്പതു വെള്ളിക്കാശിനു വേണ്ടി നീ 
ഒറ്റിക്കൊടുത്തല്ലോയെന്നെയിന്നു 




57-18.09.2014 
വിനോദ് കുമാർ ടി.വി 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഓ.എൻ.വി

കവിതതൻ സൗന്ദര്യംനുകർന്നു  സമരസന്തതികൾ ശാന്തരായ്. നിന്നെ സ്നേഹിക്കുംപോലെ ഞാൻ   പാനപാത്രം ചെരിച്ചു ദാഹം തീർത്തു. ദേവതയും ചക്രവർത്തിമാരും‍  ഗാന...