2014 സെപ്റ്റംബർ 8, തിങ്കളാഴ്‌ച

ആയിരം പൂർണചന്ദ്രന്മാരെ
കണ്ടൊരെൻ അച്ചുണ്ണിച്ചേട്ടന്
നേരുന്നു ഞാനോരായിരം
സ്നേഹത്തിൻ പുഷ്പങ്ങൾ

എണ്‍പത്തിനാലിലെത്തിയൊരു
അച്ചുണ്ണിച്ചേട്ടന് നൽകുവാൻ
നേരുന്നു ഹൃദയത്തിൻ ഭാഷയിൽ
ആയിരമായിരം  ആശംസകൾ

ഇനിയും വസന്തം വിരിയട്ടെ
മക്കളും പേരക്കുട്ടികളും കൂടെ
കഴിയട്ടെ വത്സരങ്ങൾ ഇനിയും
ആയുരാരോഗ്യ സമൃദ്ധിയോടെ

ഇനിയും വിഷുവരും ഓണം വരും
എപ്പോഴും ആഘോഷമാകട്ടെ ജീവിതം
ആയുരാരോഗ്യം നൽകട്ടെയീശ്വരൻ
നേരട്ടെ പിറന്നാളിൻ ആശംസകൾ

56-08.09.2014
വിനോദ് കുമാർ ടി.വി
vinodkumartv@gmail.com

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഓ.എൻ.വി

കവിതതൻ സൗന്ദര്യംനുകർന്നു  സമരസന്തതികൾ ശാന്തരായ്. നിന്നെ സ്നേഹിക്കുംപോലെ ഞാൻ   പാനപാത്രം ചെരിച്ചു ദാഹം തീർത്തു. ദേവതയും ചക്രവർത്തിമാരും‍  ഗാന...