ഞാനെന്റെ ശീലങ്ങളെല്ലാം മറന്നൂ
ഊണുo മറന്നൂ ഉറക്കം മറന്നൂ
താടി വടിക്കാൻ മറന്നൂ...
നീയെന്റേതു മാത്രമായെങ്കിലോയെന്നു
ഞാനേറെ നാളായി കൊതിച്ചിരുന്നൂ
ഇഷ്ടാനിഷ്ടങ്ങൾ മാറി മാറിഞ്ഞിടാം
നീയെന്റേതുമാവാം അടുത്ത ജന്മം..
നീയെന്റേതുമാവാം അടുത്ത ജന്മം..
ഞാനെന്റെ പ്രേമമുപേക്ഷിച്ചിടാം നിന്റെ
സ്നേഹം മരിക്കാതിരിക്കാൻ
ആശിച്ചതെല്ലാം നേടിയെടുക്കുവാൻ
വാശിയെനിക്കില്ലാ കൂട്ടുകാരീ...
എങ്ങോട്ട് നീയോടിപ്പോയോളിച്ചെന്നാലും
നിഴലായി ഞാനെന്നും കൂടെക്കാണും
കണ്ടില്ലെന്നു നടിച്ചു നീ പോയാലും
സ്നേഹിച്ചിടും നിന്നെ മരണം വരെ
സ്നേഹിച്ചിടും നിന്നെ മരണം വരെ
