2021 ഫെബ്രുവരി 15, തിങ്കളാഴ്‌ച

155-പ്രണയദിനത്തിൽ

പ്രണയദിനത്തിൽ

വിശാലമായ എന്റെ
ചുവന്ന തുടിക്കുന്ന
ഹൃദയം ഇമോജി
ആയി ഇട്ടപ്പോൾ
അവൾ കണ്ടതേ ഇല്ല.

പണ്ട് പ്രണയം
പറഞ്ഞപ്പോൾ
അവളിൽ കണ്ട
അതേ നിസ്സംഗ ഭാവം !

ഇന്ന് കാലത്ത്
എന്റെ ഹൃദയം
തുടിക്കുന്നത് കണ്ടതും
കണ്ടിട്ടും ഒന്നും
മിണ്ടാതിരുന്നതും
ചോദിച്ചപ്പോഴും കണ്ടു

പണ്ട് അവളിൽ കണ്ട
അതേ നിസ്സംഗഭാവം !




155-15.02.2021


ഓ.എൻ.വി

കവിതതൻ സൗന്ദര്യംനുകർന്നു  സമരസന്തതികൾ ശാന്തരായ്. നിന്നെ സ്നേഹിക്കുംപോലെ ഞാൻ   പാനപാത്രം ചെരിച്ചു ദാഹം തീർത്തു. ദേവതയും ചക്രവർത്തിമാരും‍  ഗാന...