2015 ഏപ്രിൽ 20, തിങ്കളാഴ്‌ച

68-കുറത്തിയമ്മ

നാളെ അച്ഛന്റെ തറവാട്ടിൽ തെയ്യം .... 
കുറെ വർഷങ്ങളായി പങ്കെടുക്കാൻ പ്രവാസ ജീവിതത്തിനിടയിൽ പറ്റിയിട്ടില്ല..... 
അവസാനമായി എന്നാണ് തെയ്യം കണ്ടതെന്ന് ഓര്മ്മയില്ല.....ഏതാണ്ട് ...25 വർഷം !


കുറത്തിയമ്മ



തറവാട്ട്‌ മുറ്റത്തെ പാലത്തറയിൽ ഞാൻ
വിളക്കു കൊളുത്തി തൊഴുതു നിന്നു

കുലദൈവങ്ങളെ എന്നെ കാത്തുകൊള്ളേണമേ 
കുടുംബ ബന്ധങ്ങളെ കാത്തു രക്ഷിക്കണേ

കുണ്ടാട്ട് ചാമുണ്ടീയെൻ ചിന്താ ശകലങ്ങൾ 
നേർവഴിക്കാക്കി നീ കാത്തുകൊള്ളേണമേ

ഗുളികൻ തറയിലെ മണ്ണ് നീ കാക്കണേ
കുടുംബത്തിലൈശ്വര്യം നിലനിർത്തണേ

അപരാധമെന്തെല്ലാം ചെയ്തുവെന്നാകിലും 
എല്ലാം പൊറുത്തെന്നെ അനുഗ്രഹിച്ചീടണേ

നാളത്തെ നാളിൽ തറവാട്ടു മുറ്റത്തു
വന്നനുഗ്രഹിച്ചീടണേ ദൈവങ്ങളെ

മക്കളെയെല്ലാം അനുഗ്രഹിച്ചീടണേ 
മൂത്ത പൈതങ്ങളെ സംരക്ഷിക്കണേ

വീട്ടിലും നാട്ടിലും ഐശ്വര്യം വരുത്തണേ
ആരോഗ്യമുള്ലൊരു ജീവിതം നൽകണേ

കുലദൈവമെയെൻ കുറത്തിയമ്മേ
നീയെന്നെ കാക്കണേ ശിഷ്ടകാലം



68-20.04.2015 10.40 p.m
വിനോദ് കുമാർ ടി.വി 

2015 ഏപ്രിൽ 14, ചൊവ്വാഴ്ച

ലോകകപ്പ്‌ - കൊട്ടിക്കലാശം



കൊട്ടിക്കലാശം കഴിഞ്ഞു തുടങ്ങി 
താരങ്ങളോരോന്നായ് നാടും വിടുകയായ് 

താരങ്ങളിൽ കേമൻ ഞാനായിരിക്കും 
ഗോളുകൾ കൂടുതൽ ഞാനടിക്കും 

കളിക്കാർ  വീമ്പു പറഞ്ഞില്ല വാശിപിടിച്ചില്ല 
കാഴ്ചക്കാർ വാശിയിൽ വീമ്പു  പറഞ്ഞല്ലോ 

രണ്ടു പതിറ്റാണ്ടിലേറെയായ്  അർജന്റീന 
തൻ വൈദഗ്ധ്യം കാണാൻ കഴിഞ്ഞില്ല 

മുൻലോകചാംബ്യൻ ബ്രസീലിന്റെ പാടവം 
കണ്ടറിഞല്ലൊ കാമറൂണ്‍ കേളികൾ 

മെസ്സിതൻ  മാന്ത്രിക വിദ്യ ഫലിച്ചില്ല 
ടീമിന്റെ വിദ്യകളൊട്ടും ഫലിച്ചില്ല 

രണ്ടാംനിര ടീം ഉണ്ടായിരുന്നില്ല 
നല്ലൊരു മത്സരം മാന്ത്രിക മത്സരം 

നെയ്മറിൻ നട്ടെല്ലു പൊട്ടിക്കുവാനായി 
നല്ലൊരു കൈകുത്തു വച്ചു കൊടുത്തല്ലോ 

മത്സരം നല്ലതും  ഫൌളുകൾ ചീത്തയും 
ടീമിന്റെ പേരു കളഞ്ഞു കുളിച്ചല്ലോ 

ഷിട്ട് ... ജസ്റ്റ്‌ റിമെംബർ ദാറ്റ്‌



( ആറന്മുള വള്ളം കളി ഈണത്തിൽ പാടുക )


ആറന്മുള വിമാനത്തിൻ 
താവളം വന്നിട്ടു വേണം 
ആദ്യമായി ആർഭാടമായ്‌ 
യാത്ര ചെയ്യുവാൻ 

ആറന്മുളക്കണ്ണാടിയും 
ആറന്മുള വള്ളംകളീം 
അറിയില്ലേ മുഖ്യനേ 
പിന്നെന്താണൊരു ശങ്ക ?

അറിയില്ലെങ്കിൽ ചോദിക്കേണം 
മുഖ്യനേ, ഇല്ലെങ്കിൽ പിന്നെ 
അറിയിക്കും സുരേഷ്ഗോപി 
മുഖ്യനെയെല്ലാം

അറിവില്ലെങ്കിൽ ചോദിക്കേണം 
അറിവുള്ലോർ അറിയിക്കും 
ആറന്മുള എന്താണെന്നും 
എങ്ങനെയെന്നും

ആറന്മുള വിമാനത്തിൻ 
താവളം വന്നിട്ടു വേണം 
ആദ്യമായി ആർഭാടമായ്‌ 
യാത്ര ചെയ്യുവാൻ 

55-മഴവില്ല്

മഴവില്ല്




മാനത്തെ മാരിവിൽ

മനം കവർന്നല്ലോ 

മഴവില്ലു കണ്ടെന്റെ

മനം കുളിർത്തല്ലോ



മഴപെയ്തുവെങ്കിലെൻ

മനം തണുക്കൂലോ

മാരിവിൽ നിറങ്ങളെൻ

മാനസ വാടിയിൽ

മന്ദാരപ്പൂക്കളായ്

മയങ്ങി നിന്നല്ലോ 


മനമെൻ തെളിഞ്ഞാൽ

മാരിവിൽ പോലെൻ

മനതാരിലേഴു തിരി

മണി വിളക്കല്ലോ


63-ദീപാവലി

ദീപാവലി





ജീവിതമെപ്പോഴും ധന്യമായീടട്ടെ
ദീപനാളം പോൽ തെളിഞ്ഞു നിന്നീടട്ടെ

മർത്ത്യന്റെ മനമിതിൽ പ്രകാശം പരത്തട്ടെ
ദീപാവലി നാളിൽ ഞാൻ ആശംസ നേരട്ടെ



പ്രകാശം പരത്തുമീ ദീവാലി നാളിലെൻ
പ്രേമം ചൊരിയുമാ അമ്മയെ ഓർത്തു ഞാൻ

സ്നേഹം പരത്തുമാ അമ്മയെ ഓർത്തു ഞാൻ 
എന്നിൽ സ്നേഹത്തിൻ ദീപം തെളിച്ചോരാ 
വഴിവിളക്കാണെന്റെ പാവമാമ മ  



രാവിലെ മൂടിപ്പുതച്ചു കിടക്കുമെന്നെ 
തട്ടിയുണർത്തിയൊരുക്കി പഠിക്കാനായ് 
ശാലയിലേക്കു  പറഞ്ഞയച്ചു 
പിന്നെ അടുക്കള  തന്നിലായ് ഒരുപാട് 
പാടുപെട്ടെന്റെയമ്മ ഒരുക്കിയ പുട്ടും കടലയും 

ഓ.എൻ.വി

കവിതതൻ സൗന്ദര്യംനുകർന്നു  സമരസന്തതികൾ ശാന്തരായ്. നിന്നെ സ്നേഹിക്കുംപോലെ ഞാൻ   പാനപാത്രം ചെരിച്ചു ദാഹം തീർത്തു. ദേവതയും ചക്രവർത്തിമാരും‍  ഗാന...