2023 ജനുവരി 24, ചൊവ്വാഴ്ച
*ബാ(ല/ലി)ക ദിനം*
*ബാ(ല/ലി)ക ദിനം*
ബാലികാ ബാലന്മാരെ
കുട്ടികൾ നിങ്ങളെല്ലാം
നന്മയുള്ളവരായി
വളർന്നു വരേണമേ
മാതാപിതാക്കന്മാർക്കു
മിടുക്കന്മാരായുള്ള
നല്ല മക്കളായിത്തന്നെ
വളർന്നു വന്നീടുക
വളർന്നു വലുതായാൽ
അച്ഛനമ്മമാരെ
മറന്നു കളയാതെ
സ്നേഹിച്ചു ജീവിക്കണം
കൂട്ടത്തിൽ ആരെങ്കിലും
ഒറ്റപ്പെടുന്ന നേരം
കൂട്ടായി കൂടെത്തന്നെ
എപ്പോഴും ഉണ്ടാവേണം
എങ്കിലേ നിങ്ങൾക്കുമീ
ജീവിത യാത്രയിലും
കൂട്ടായി കൂടെത്തന്നെ
മക്കളും ഉണ്ടാവുള്ളൂ
വിനോദ് കുമാർ ടി വി
രാമപുരം
24.01.2023-10.53 p.m
2023 ജനുവരി 23, തിങ്കളാഴ്‌ച
സുഗത ടീച്ചർക്ക്
സുഗത ടീച്ചർക്ക്
മുത്തുച്ചിപ്പിയും, പാതിരാ പൂക്കളും, പാവം മാനവ ഹൃദയവും, തുലാവർഷ പച്ചയിൽ, മലമുകളിൽ, മേഘം വന്നു തൊട്ടപ്പോൾ, രാത്രിമഴ പെയ്യുന്ന നേരത്ത് വായാടിപ്പക്ഷിയുടെ, പെൺകുഞ്ഞിൻ്റെ കുറിഞ്ഞിപ്പൂക്കളുടെ അമ്മയായി മാറിയ സുഗതകുമാരി ടീച്ചർക്ക് പ്രണാമം
കവിത: *സുഗത ടീച്ചർക്ക്*
രചന: വിനോദ് കുമാർ ടി വി, രാമപുരം.
സിംഹവാലനും കട്ടുറുമ്പിനും പിന്നെ,
കൊച്ചു ചെടികൾക്കും നല്ലമ്മയായി നീ
മലയാളത്തിൻ കാവ്യഭംഗിയിൽ നീയമ്മേ,
പതിതർക്കും കനിവുള്ളോരമ്മയായ്
വേദനിക്കും പെണ്ണിൻ്റെ കണ്ണുനീരൊപ്പി നീ,
അമ്മയായമൂമ്മയായ് മാറീ ചിലനേരം
ജാലകക്കാഴ്ചകൾ കാണുന്ന നീ നിൻ്റെ,
മാതൃസ്നേഹം പകർന്നേകിയാവോളം
നിൻ വിയോഗമീ മലയാള നാടിൻ്റെ
തീരാത്ത നഷ്മാണെന്നുമറിയുക
ദുഷ്ട ചെയ്തികൾ കാണുന്ന നേരത്ത്
ഒന്നെതിർക്കുവാൻ ആരുമിനിയില്ല
കൃഷ്ണാ നീയറിയുന്നില്ലെന്നമ്മതൻ വിയോഗമീ
മലയാളനാടു സഹിക്കുവതെങ്ങനെ
ഇനിയൊരു ജന്മമുണ്ടെങ്കിലീ മണ്ണിൽ
സ്നേഹമുള്ളോരമ്മയായ് ജീവിച്ചു മരിക്കണം
സിംഹവാലനും കട്ടുറുമ്പിനും പിന്നെ,
കൊച്ചു ചെടികൾക്കും കുറിഞ്ഞിപ്പൂക്കൾക്കും
നല്ലോരമ്മയായ്
2023 ജനുവരി 10, ചൊവ്വാഴ്ച
ഗന്ധർവ്വ ഗായകൻ*
*ഗന്ധർവ്വ ഗായകൻ*
ഗന്ധർവ്വ ഗായകാ
നമിച്ചിടുന്നു നിന്നെ
നിൻ സ്വരരാഗത്തിൽ
അലിഞ്ഞുപോയി
ദിവ്യമാം നിന്നുടെ
സുന്ദര ഗാനങ്ങൾ
മനസ്സിന്നു കുളിരായി
തീർന്നുവല്ലോ
വർഷങ്ങളെത്രയായ്
നിൻസ്വരം കേൾക്കുന്നു
മധുരമാം സംഗീതം
അസ്വദിച്ചീടുന്നു
ഗന്ധർവ്വ ഗായകാ
പ്രണയിച്ചിടുന്നു നാം
നിൻ പ്രണയാർദ്രമാം
ഗാനങ്ങളൊക്കെയും
ആയുരാരോഗ്യങ്ങൾ
നൽകട്ടേയീശ്വരൻ
മധുരമാം സംഗീതം
നമുക്ക് നൽകാൻ
ആശംസയേകുന്നു
ജന്മദിനത്തിൽ ഞാൻ
നൽകുന്നൊരായിരം
സ്നേഹപ്പൂക്കൾ
വിനോദ് കുമാർ ടി വി,
രാമപുരം, കണ്ണൂർ
10.01.2023-10.40 p.m
2023 ജനുവരി 4, ബുധനാഴ്‌ച
മഞ്ഞ ചുരീദാറിട്ട പെൺകുട്ടി - 3
അന്നും പതിവുപോലെ എൻ്റെ ഓഫീസിലേകുള്ള ഓട്ടപ്പാച്ചിലിൽ ഉത്സവ ചൗക്കിൽ നിന്നും road cross ചെയ്യുമ്പോഴാണ് ഒരു മിന്നായം പോലേ ഒരുഇളം മഞ്ഞ നിറത്തിലുള്ള കാറിൽ അവളെ വീണ്ടും കാണുന്നത്. എത്ര തിരക്കിനിടയിലും ഇത് ഇരുട്ടിലും അവളുടെ നിഴൽ പോലും കണ്ടാൽ എനിക്ക് തിരിച്ചറിയാം. അത്രമാത്രം അവളെൻ്റെ മനസിലുണ്ട്. എൻ്റെ മഞ്ഞ ചുരീദാറിട്ട പെൺകുട്ടി. അവളുടെ കണ്ണുകളിൽ തിളക്കം കൂടിയോ ?
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള് (Atom)
ഓ.എൻ.വി
കവിതതൻ സൗന്ദര്യംനുകർന്നു സമരസന്തതികൾ ശാന്തരായ്. നിന്നെ സ്നേഹിക്കുംപോലെ ഞാൻ പാനപാത്രം ചെരിച്ചു ദാഹം തീർത്തു. ദേവതയും ചക്രവർത്തിമാരും ഗാന...
-
Only for you............ I don't know how to tell you ....... But I know how to open and show my heart....... You became the...
-
കവിതതൻ സൗന്ദര്യംനുകർന്നു സമരസന്തതികൾ ശാന്തരായ്. നിന്നെ സ്നേഹിക്കുംപോലെ ഞാൻ പാനപാത്രം ചെരിച്ചു ദാഹം തീർത്തു. ദേവതയും ചക്രവർത്തിമാരും ഗാന...