2023 ജനുവരി 23, തിങ്കളാഴ്‌ച
സുഗത ടീച്ചർക്ക്
സുഗത ടീച്ചർക്ക്
മുത്തുച്ചിപ്പിയും, പാതിരാ പൂക്കളും, പാവം മാനവ ഹൃദയവും, തുലാവർഷ പച്ചയിൽ, മലമുകളിൽ, മേഘം വന്നു തൊട്ടപ്പോൾ, രാത്രിമഴ പെയ്യുന്ന നേരത്ത് വായാടിപ്പക്ഷിയുടെ, പെൺകുഞ്ഞിൻ്റെ കുറിഞ്ഞിപ്പൂക്കളുടെ അമ്മയായി മാറിയ സുഗതകുമാരി ടീച്ചർക്ക് പ്രണാമം
കവിത: *സുഗത ടീച്ചർക്ക്*
രചന: വിനോദ് കുമാർ ടി വി, രാമപുരം.
സിംഹവാലനും കട്ടുറുമ്പിനും പിന്നെ,
കൊച്ചു ചെടികൾക്കും നല്ലമ്മയായി നീ
മലയാളത്തിൻ കാവ്യഭംഗിയിൽ നീയമ്മേ,
പതിതർക്കും കനിവുള്ളോരമ്മയായ്
വേദനിക്കും പെണ്ണിൻ്റെ കണ്ണുനീരൊപ്പി നീ,
അമ്മയായമൂമ്മയായ് മാറീ ചിലനേരം
ജാലകക്കാഴ്ചകൾ കാണുന്ന നീ നിൻ്റെ,
മാതൃസ്നേഹം പകർന്നേകിയാവോളം
നിൻ വിയോഗമീ മലയാള നാടിൻ്റെ
തീരാത്ത നഷ്മാണെന്നുമറിയുക
ദുഷ്ട ചെയ്തികൾ കാണുന്ന നേരത്ത്
ഒന്നെതിർക്കുവാൻ ആരുമിനിയില്ല
കൃഷ്ണാ നീയറിയുന്നില്ലെന്നമ്മതൻ വിയോഗമീ
മലയാളനാടു സഹിക്കുവതെങ്ങനെ
ഇനിയൊരു ജന്മമുണ്ടെങ്കിലീ മണ്ണിൽ
സ്നേഹമുള്ളോരമ്മയായ് ജീവിച്ചു മരിക്കണം
സിംഹവാലനും കട്ടുറുമ്പിനും പിന്നെ,
കൊച്ചു ചെടികൾക്കും കുറിഞ്ഞിപ്പൂക്കൾക്കും
നല്ലോരമ്മയായ്
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ഓ.എൻ.വി
കവിതതൻ സൗന്ദര്യംനുകർന്നു സമരസന്തതികൾ ശാന്തരായ്. നിന്നെ സ്നേഹിക്കുംപോലെ ഞാൻ പാനപാത്രം ചെരിച്ചു ദാഹം തീർത്തു. ദേവതയും ചക്രവർത്തിമാരും ഗാന...
-
Only for you............ I don't know how to tell you ....... But I know how to open and show my heart....... You became the...
-
കവിതതൻ സൗന്ദര്യംനുകർന്നു സമരസന്തതികൾ ശാന്തരായ്. നിന്നെ സ്നേഹിക്കുംപോലെ ഞാൻ പാനപാത്രം ചെരിച്ചു ദാഹം തീർത്തു. ദേവതയും ചക്രവർത്തിമാരും ഗാന...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ