2026 ഫെബ്രുവരി 13, വെള്ളിയാഴ്‌ച

ഓ.എൻ.വി


കവിതതൻ സൗന്ദര്യംനുകർന്നു 
സമരസന്തതികൾ ശാന്തരായ്.
നിന്നെ സ്നേഹിക്കുംപോലെ ഞാൻ  
പാനപാത്രം ചെരിച്ചു ദാഹം തീർത്തു.



ദേവതയും ചക്രവർത്തിമാരും‍ 
ഗാനമാലപിക്കും; 
മയിപ്പീലിക്കണ്ണുകളിൽ അക്ഷരം
വെളിച്ചം വിതറും. 
കറുത്തപക്ഷിയുടെ പാട്ടുകളിൽ,
കവിതകളിൽ; അഗ്നിയും, 
അരിവാളും രാക്കുയിലും‍
അഗ്നിശലഭങ്ങളായ്.
 
ഭൂമിക്കൊരു ചരമഗീതം രചിച്ചു 
മൃഗയവിനോദങ്ങളില്ലാതെ 
ഉപ്പ്കൂട്ടി അപരാഹ്നങ്ങളിൽ 
ഭൈരവന്റെ തുടികൊട്ടും,  
ശാർങ്ഗകപ്പക്ഷിതൻ മൂളലും.

ഉജ്ജയിനിതൻ മരുഭൂമിയിൽ 
നാലുമണിപ്പൂക്കൾ വിരിയിച്ച 
തോന്ന്യാക്ഷരങ്ങൾ നറുമൊഴികളായ്;
വളപ്പൊട്ടുകൾ‍ വീണുചിതറിയോ.

കിന്നരം‍ ചാർത്തി സ്നേഹിച്ചുതീരാത്തവർ ‍
സൂര്യന്റെ മരണവും കടന്നു, പാഥേയവുമേന്തി 
ഇന്ദുപുഷ്പം ചൂടിനിൽക്കും രാത്രിയിൽ 
ആരെയും ഭാവഗായകനാക്കുവാൻ.

ആത്മാവിൽ മുട്ടിവിളിച്ചു, 
ഒരുദലം മാത്രം വിടർത്തിയ 
ശ്യാമസുന്ദരപുഷ്പമേ..സാഗരങ്ങളിൽ 
നീരാടുവാൻ, വരുമെന്നോ.
 
കേവലമർത്ത്യഭാഷ കേൾക്കാത്ത നീ 
മഞ്ഞൾപ്രസാദവും ചാർത്തി 
ശരദിന്ദുമലർദീപനാളം നീട്ടി 
കൈവള ചാർത്തി 
അരികിലുണ്ടായിരുന്നെങ്കിൽ.

വാതിൽപ്പഴുതിലൂടെ മുന്നിലെത്തുന്ന ....
ആദിത്യകിരണങ്ങൾ; 
ആദിയുഷസന്ധ്യപൂത്തതിവിടെയെന്നു 
തോന്നിക്കുമൊരുവട്ടം കൂടിയെന്നോർമ്മകൾ.

ഊഞ്ഞാലാടുന്നുണ്ടോർമ്മകൾ 
പോക്കുവെയിൽ മണ്ണിലെഴുതും ജീവിതം 


@വിനോദ് കുമാർ ടി വി
രാമപുരം, കണ്ണൂർ 
13.02.2026 4 P.M

2025 ഡിസംബർ 11, വ്യാഴാഴ്‌ച

അന്ധത

 *അന്ധത*


അവകാശങ്ങൾ, 

അതാരാണ് സംരക്ഷിക്കുക ?


അത്  നേടിയെടുക്കാൻ 

എന്താണ് മാർഗ്ഗം ?


പേരാടിത്തളർന്നുപോയെന്നു കരുതുന്നുണ്ടോ ?


അധികാരത്തിനുമപ്പുറം 

അഭിമാനത്തിനും

വിലയുണ്ടെന്നറിയാൻ 

ഇതിലും വലിയ തെളിവ് ?


എട്ടുവർഷങ്ങൾ നിരന്തര  പ്രതിരോധം തീർത്തു 

മുന്നോട്ട് പോയവൾ.


അവസാനം അവൻ കുറ്റക്കാരനല്ലെന്ന 

നാണം കെട്ട വിധി.


ഈ അവസ്ഥയിൽ നിന്നും അധികാരത്തിൻ്റെ ഉരുക്ക് മുഷ്ടിയെതകർക്കാൻ  മനക്കരുത്തിന് കഴിയട്ടെ.


ഞങ്ങളുമുണ്ട്....കൂടെ

ആയിരങ്ങളുണ്ട്....അധികാര ഭ്രാന്തരെ നേരെയാക്കാൻ...


വിനോദ് കുമാർ ടിവി 

രാമപുരം, കണ്ണൂർ

2025 സെപ്റ്റംബർ 30, ചൊവ്വാഴ്ച

2025 സെപ്റ്റംബർ 19, വെള്ളിയാഴ്‌ച

Balcony

*Balcony* Weeks passed Still sitting idle, At the Balcony on the third floor....!! Disaster crossed the Countries and reached here, Sitting idle, what else can I do ? Outside views, Small Hills and the concrete buildings only.. On the empty Roads, rare movements of humans shadows ! Vehicles stationed on either sides of the Roads.... On the table top, Carved black and dark, drawings of Olden Memories...!!! Without going to office, Without even penning poems Sunrise, SunSets are covered....!! Lucky that active in social media NewGen, high technology, World news comes to finger tips if not, I would have become lunatic !! The golden gift after Three decades, the old college gangs, On social media teenagers' Springs !! Many became grandmas with black hairs, Many colored hairs, and became youths ..!! Those kept their mind young, were active in debates, Sings songs and shared Old and Golden memories... Those in difficulties, Lazi guys, and Such others Kept silence.... and became observers !! Evenings became noicy, memories again flying back.. Those left their homes and village to live...., Those tasted the sweetness of love..., Who didn't forget its sour Further for how many days To continue the waiting..!! To be success in life, Some failures have comforts of life tragedies and pains ! More are there ...to cherish with New friendhips at Golden age....... ©Vinod Kumar T.V Ramapuram, Kannur 23.05.2020

ഒറ്റക്കിരിക്കുമ്പോൾ

*ഒറ്റക്കിരിക്കുമ്പോൾ* അന്ന് ; ഒറ്റക്കിരിക്കുമ്പോൾ ഒരുപാട് ഓർമ്മകളായിരുന്നു. ഒറ്റക്കിരിക്കുമ്പോൾ ഒന്നല്ല; മനസ്സിൽ ഒരായിരം സ്വപ്നങ്ങളാണ്. അവളുടെ ഉണ്ടക്കണ്ണുകളിലെ നീലത്തിളക്കമാണ്, അവളുടെ ചുണ്ടുകളുടെ ചുവപ്പു നിറമാണ്; അതിലൂറി നിന്നിരുന്ന തേൻ മധുരമാണ്. കരിമുകിൽ വർണ്ണമുള്ള അവളുടെ കാർകൂന്തലാണ്, നീണ്ട വിരലുകളിലെ മിനുമിനുത്ത നഖങ്ങളാണ്. അവളുടെ മാറിലെ പ്രണയച്ചൂടേറ്റ് കിടക്കുന്ന നിറയെ വർണ്ണങ്ങളുള്ള കവിതാ പുസ്തകങ്ങളാണ്. ഒറ്റക്കിരിക്കുമ്പോൾ അവളുടെ മടിയിൽ തല ചായ്ച്ചുറങ്ങാറുള്ള സുന്ദര നിമിഷങ്ങളാണ്. പക്ഷെ....ഇന്ന് ; ഒറ്റക്കിരിക്കുമ്പോൾ ഓർക്കാനിഷ്ടപ്പെടാത്ത നഷ്ടപ്രണയത്തിൻ്റെ ഹൃദയം നുറുക്കുന്ന വേദനയാണ്. ഒറ്റക്കിരിക്കുമ്പോൾ പൊള്ളിക്കുന്ന വേദനയാണ്. മറക്കാൻ പറ്റാത്ത നെഞ്ചിൽ തുളഞ്ഞു കയറിയ പ്രണയത്തിൻ്റെ ബാക്കിപത്രം. മലർന്നു കിടന്നന്നു കണ്ട ദിവാസ്വപ്നങ്ങൾ നെഞ്ചിൽ വിങ്ങിപ്പൊട്ടുന്ന ഹൃദയം നുറുങ്ങുന്ന വേദനയിൽ പിടയുന്ന പ്രണയക്കുരുക്കിനാൽ ശ്വാസം മുട്ടിക്കുന്ന ഓർമ്മകളായ് തീരുന്നു.. അവളാരാനെനിക്ക്..... അവളില്ലാത്ത നിമിഷങ്ങൾ; എനിക്ക് ശ്വാസം മുട്ടിക്കുന്ന നെഞ്ചിലെ വിങ്ങലാണ്...

2025 സെപ്റ്റംബർ 17, ബുധനാഴ്‌ച

Clouds

*Clouds* It is slight pouring; and the time is late evening. The way towards the hill is with dark clouds, and at the top of the hill; there is a tall palm tree. When, even during daytime, people dont' dare to go there. Though it is dark outside, I decided to go and see the other side of the hill. Walked abuout half a kilometre, the rain started heavily, with booming sound. My mind gone to several years back when I was youth, the lovely evenings; when it was full of joy, meeting my dream lover. Now, at this age, how is it possible, to forget the golden days ! Cant'.... just I can't bear it.. The loss....The heaviest loss... Looking forward for a calm time; don't know when it will again bloom. vtvmarar.blogspot.in🩷

2025 ഓഗസ്റ്റ് 2, ശനിയാഴ്‌ച

വിമാനം കൊച്ചി മുന്നാർ

അങ്ങ് വാനിൽ കുങ്കുമം
വാരി വിതറിയ പോലെയാ 
അന്തി സൂര്യനങ്ങനെ 
അസ്തമിച്ചു നിൽക്കണ് 
സന്ധ്യയായി വാനിലായ് 
വിമാനമൊന്നു പൊങ്ങിയാ
വിമാനത്തിനുള്ളിലായ് 
യാത്രികർ നിരവധി 

ദൈവത്തിൻ്റെ നാട്ടിലെ 
പ്രകൃതിഭംഗി കാണുവാൻ 
ആശയാലേയെത്തിടും 
നേരംനല്ല രാത്രിയായി 

 അന്ന് കൊച്ചി സിറ്റിയിൽ
ഹോട്ടൽ ബുക്ക് ചെയ്തവർ 
രാത്രി ഭക്ഷണം കഴിഞ്ഞ് 
 കിടന്നുറങ്ങി നന്നായി 

 രാവിലെ ചെന്നു ഹോട്ടലിൽ 
താഴെനിലയിൽ എത്തിയവർ 

Breakfast കഴിഞ്ഞു പിന്നെയോ 
യാത്രയായി ചുറ്റുമായ് 

 കൊച്ചി ടൗണിൽ കറങ്ങണം 
 Marine ഡ്രൈവിൽ ചുറ്റണം 
ചീനവല കാണണം 
മട്ടാഞ്ചേരി പോകണം 
ജൂതപ്പള്ളി കാണണം 
വാട്ടർ മെട്രോ കേറിയൊന്നു 
കൊച്ചിക്കായൽ കാണണം 
മേനക ജെങ്ക്ഷനിൽ 
റോഡ് നോക്കി നിൽക്കണം

മൂന്നാറിലെത്തി നന്നായി 
പ്രകൃതിഭംഗി നോക്കണം
തേക്കടിയിൽ പോവണം
വാഗമണ്ണിൽ ചുറ്റണം 

ഹരിതഭംഗി നന്നായി 
ആസ്വദിച്ചു പോവണം. 
വാനനീല കാണണം 
കുന്നിൻ ഭംഗി കാണണം 

വിനോദ് കുമാർ ടിവി,
രാമപുരം, കണ്ണൂർ

 16.05.2025 08.35 pm Air India flight Mumbai to Kochi

തിരകൾ

തിരകൾ വന്നെൻ്റെ കരയെടുത്തേ, തിരകൾ വന്നേറെ കരയെടുത്തേ. തിരകളിന്നെൻ്റെ കഥയെടുത്തേ, തിരകളിന്നെൻ്റെ കവിതയും. തിരയടങ്ങാതെ മനസ്സിലെന്നും കരകൾ കാണാതെ തിരയടിച്ചു. അതിരു കാണാത്ത കടലിരമ്പൽ, കരകൾ തേടുന്ന കരൽത്തിരകൾ. തിരക്കിലാണെന്നും കഥ മറന്നേ. തിടുക്കത്തിലൊരു കവിത വന്നേ. കരകാണാനെത്തും തിരകളെപ്പോൽ, കരളു കത്തുന്ന കവിത വന്നേ. വിനോദ് കുമാർ ടിവി, രാമപുരം, കണ്ണൂർ 23.05.2025 04.16p.m.

വൈലോപ്പിള്ളി

** കുടിയൊഴിക്കലിൻ കഥപറഞ്ഞു നീ കന്നിക്കൊയ്ത്തും കഴിഞ്ഞനേരം കൈപ്പവല്ലരിയും മാമ്പഴവും നിന്റേതായ്‌ നമുക്കേകിയല്ലോ. ഓണപ്പാട്ടുകാരോടൊത്തു ശ്രീരേഖ വരച്ചു നീ കുന്നിമണികൾ പെറുക്കി, കടൽക്കാക്കകളെക്കാട്ടി മകരക്കൊയ്ത്ത് നടത്തി, നീ മുറ്റത്തൊരു മാവും നട്ടു . ആ മാവിൽ നിന്നാദ്യത്തെ മാമ്പഴം താഴെവീഴും നേരം ദുഃഖിതയാമമ്മയുടെ ചുടുനീർ കണ്ണുനീർ വീഴും കഥ പറഞ്ഞല്ലോ. ഉരിമണി പയർ കുറഞ്ഞെന്നറിഞ്ഞു കുഞ്ഞിനെക്കൊന്നൊരമ്മയേയും കാട്ടി ചങ്ങാലിപ്രാവിൻ ദുഃഖം പകർത്തി മാലോകരെ കണ്ണീരണിയിച്ചല്ലോ. അണുശക്തിയായിത്തീർന്ന നാടിന്റെ വീറുച്ചത്തിൽ വിളിച്ചുപറഞ്ഞു നീ, തീപ്പെട്ടിക്കഥ നാട്ടിൽ പരത്തി നാടുജ്ജ്വലമെന്നു വാഴ്ത്തിപ്പറഞ്ഞോരും. ഏതു മായാസങ്കൽപ്പത്തിൽ വളർന്നാലും, യന്ത്രലോകത്തിൽ വളർന്നാലും ഗ്രാമവെളിച്ചം മാനതാരിലെന്നും മനം നിറയുമോർമ്മകളിൽ, കൂടെ കൊന്നയും; ഓർമ്മകളാലോലമാടും പുഴകളും മലകളും പൂക്കളും മാഞ്ചോടുകളും. നിന്റെയോർമ്മയിൽ ഞാനെൻ ഹൃദയകോണിൽ ദീർഘനാളായി സൂക്ഷിച്ചുവെച്ചൊരാ ഭാഷാസ്നേഹമെ ന്നുള്ളിൽ വളർത്തിയെന്നും മാതൃഭാഷയ്‌ക്കെൻ നൂറു പൂച്ചെണ്ടുകൾ. വിനോദ് കുമാർ ടി വി. രാമപുരം,

കാലചക്രം

കുട്ടിക്കുറുമ്പരാം കൊച്ചു കിടാവുകൾ കുസൃതികാണിക്കുന്ന കാലമല്ലേ. കുട്ടിക്കാലത്തുള്ള കൊച്ചുശീലങ്ങൾ കുറെശ്ശേക്കുറേശ്ശേയായ് മാറിടുന്നു. കുറ്റമില്ലാതുള്ള മാനുഷരില്ലല്ലോ കുടിലതയുള്ളൊരീ ഭൂമുഖത്ത്. അല്ലലറിയാതെ അറിവുകൾ നേടുവാൻ അക്ഷരവിദ്യകൾ നേടും കാലം. അന്നേരമാളുകൾ പക്വതയില്ലാത്ത; അനുഭവമില്ലാത്ത പ്രായമല്ലോ. അഭ്യാസമെല്ലാം കഴിയുന്ന നേരത്ത് അനുഭവമേറേയറിവുമാവും. അങ്ങനെയുള്ളൊരു ജീവിതവീഥിയിൽ അലസത മാറ്റുന്നോരുദ്യോഗവും. അപ്പോഴേക്കു നല്ല കല്യാണമാവാം അതിനൊപ്പം ജീവിതം മുന്നോട്ടാവാം. മക്കളുണ്ടായി ജീവിതം നീങ്ങുമ്പോൾ മാനുഷജന്മങ്ങൾ സഫലമായി മക്കളും കൊച്ചുമക്കളുമാവുമ്പോൾ മനസ്സാകെ സന്തോഷപൂർണ്ണമാവും മനം നിറയെ മധുര മോഹങ്ങൾ മതിവരുവോളം ആഹ്ളാദ ജീവിതം മനതാരിൽ ഒരുപിടി സ്വപ്‌നങ്ങൾ മാനുഷ ജന്മവും സാർത്ഥകമാം കാണ്ഡങ്ങളേഴും കഴിയുമ്പോഴേക്കും കാപട്യമെല്ലാം മാറുമല്ലോ കാലം കഴിയുമെന്നുള്ള വാർത്തകൾ കണ്ണു തുറന്നൊന്നു കാണൂ മർത്യാ വിനോദ് കുമാർ ടി വി., രാമപുരം, 17.07.2025 1.pm

കവിത: രാമയാത്ര

ശ്രീ മഹാവിഷ്ണു തന്നവതാരമായ് ഭൂമിയിൽ ജാതനായ് രാഘവൻ ദിനകരവംശത്തിലയോധ്യയിൽ രാമൻ; മഹാരാജൻ; സർവ്വേശ്വരൻ. ഗുരുവാം വിശ്വാമിത്രനോടും കൂടെ യാഗരക്ഷയ്ക്കായ് പോവുന്നനേരം, മദ്ധ്യേ മാരീച, സുബാഹുക്കൾ; രാക്ഷസർ തടസ്സമായി നിന്നതും രാമനവരെ; തൻ ബാണത്താൽ അമ്പേ പരാജയപ്പെടുത്തിയതും കാനനമദ്ധ്യേ യാത്രപോകുന്നേരം നിശാചരി, താടക, വഴിമുടക്കിത്തടഞ്ഞതും, ലക്ഷ്മണൻ താടകതൻ കുച, നാസികകൾ ഛേദിച്ചവശയാക്കിയതും യാഗരക്ഷയും കഴിഞ്ഞു രാഘവൻ കൗശികമുനിയെയനുഗമിച്ചാദരാൽ വൈദേഹരാജ്യത്തേയ്ക്കുള്ള യാത്രയിൽ ശിലാരൂപിയാമഹല്യയെക്കാട്ടി മുനീന്ദ്രനും പണ്ട് ഗൗതമമുനിതൻ ശാപത്താൽ ശിലയായി മാറിയോരഹല്യയെ ശാപം തീർത്തു രക്ഷിച്ചു രാഘവൻ തന്റെ യാത്രയും തുടർന്നീടിനാൻ. വൈദേഹരാജ്യം ലക്‌ഷ്യംവെച്ചു മുനീന്ദ്രനും രാമലക്ഷ്മണന്മാരും പിന്നെയും നടന്നു മുന്നോക്കമായ് ജനകസന്നിധിതന്നകം പൂകി. ജനകാത്മജയെ വരിക്കുവാനായ് രാജാക്കന്മാരനവധി വരിയായ് നിൽക്കേ, തൻ കരുത്തിനാൽ, ത്രയംബകം വില്ലൊടിച്ചു രാമൻ. നൽപാണിഗ്രഹണം ചെയ്തു സീതയെ തൻ പത്നിയുമാക്കി യഥാവിധി, വഴിയിൽ ഭാർഗ്ഗവരാമന്റെയഹങ്കാരവും തീർത്തയോധ്യയ്ക്കു പുക്കു രാമൻ. വിനോദ് കുമാർ ടി വി., രാമപുരം, 19.07.2025-3015 P.M

ഓ.എൻ.വി

കവിതതൻ സൗന്ദര്യംനുകർന്നു  സമരസന്തതികൾ ശാന്തരായ്. നിന്നെ സ്നേഹിക്കുംപോലെ ഞാൻ   പാനപാത്രം ചെരിച്ചു ദാഹം തീർത്തു. ദേവതയും ചക്രവർത്തിമാരും‍  ഗാന...