2025 സെപ്റ്റംബർ 19, വെള്ളിയാഴ്‌ച
ഒറ്റക്കിരിക്കുമ്പോൾ
*ഒറ്റക്കിരിക്കുമ്പോൾ*
അന്ന് ;
ഒറ്റക്കിരിക്കുമ്പോൾ
ഒരുപാട് ഓർമ്മകളായിരുന്നു.
ഒറ്റക്കിരിക്കുമ്പോൾ
ഒന്നല്ല; മനസ്സിൽ
ഒരായിരം സ്വപ്നങ്ങളാണ്.
അവളുടെ ഉണ്ടക്കണ്ണുകളിലെ
നീലത്തിളക്കമാണ്,
അവളുടെ ചുണ്ടുകളുടെ
ചുവപ്പു നിറമാണ്;
അതിലൂറി നിന്നിരുന്ന
തേൻ മധുരമാണ്.
കരിമുകിൽ വർണ്ണമുള്ള
അവളുടെ കാർകൂന്തലാണ്,
നീണ്ട വിരലുകളിലെ
മിനുമിനുത്ത നഖങ്ങളാണ്.
അവളുടെ മാറിലെ
പ്രണയച്ചൂടേറ്റ് കിടക്കുന്ന
നിറയെ വർണ്ണങ്ങളുള്ള
കവിതാ പുസ്തകങ്ങളാണ്.
ഒറ്റക്കിരിക്കുമ്പോൾ
അവളുടെ മടിയിൽ
തല ചായ്ച്ചുറങ്ങാറുള്ള
സുന്ദര നിമിഷങ്ങളാണ്.
പക്ഷെ....ഇന്ന് ;
ഒറ്റക്കിരിക്കുമ്പോൾ
ഓർക്കാനിഷ്ടപ്പെടാത്ത
നഷ്ടപ്രണയത്തിൻ്റെ
ഹൃദയം നുറുക്കുന്ന
വേദനയാണ്.
ഒറ്റക്കിരിക്കുമ്പോൾ
പൊള്ളിക്കുന്ന വേദനയാണ്.
മറക്കാൻ പറ്റാത്ത
നെഞ്ചിൽ തുളഞ്ഞു കയറിയ
പ്രണയത്തിൻ്റെ ബാക്കിപത്രം.
മലർന്നു കിടന്നന്നു
കണ്ട ദിവാസ്വപ്നങ്ങൾ
നെഞ്ചിൽ വിങ്ങിപ്പൊട്ടുന്ന
ഹൃദയം നുറുങ്ങുന്ന
വേദനയിൽ പിടയുന്ന
പ്രണയക്കുരുക്കിനാൽ
ശ്വാസം മുട്ടിക്കുന്ന
ഓർമ്മകളായ് തീരുന്നു..
അവളാരാനെനിക്ക്..... അവളില്ലാത്ത നിമിഷങ്ങൾ; എനിക്ക് ശ്വാസം മുട്ടിക്കുന്ന നെഞ്ചിലെ വിങ്ങലാണ്...
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ഓ.എൻ.വി
കവിതതൻ സൗന്ദര്യംനുകർന്നു സമരസന്തതികൾ ശാന്തരായ്. നിന്നെ സ്നേഹിക്കുംപോലെ ഞാൻ പാനപാത്രം ചെരിച്ചു ദാഹം തീർത്തു. ദേവതയും ചക്രവർത്തിമാരും ഗാന...
-
Only for you............ I don't know how to tell you ....... But I know how to open and show my heart....... You became the...
-
കവിതതൻ സൗന്ദര്യംനുകർന്നു സമരസന്തതികൾ ശാന്തരായ്. നിന്നെ സ്നേഹിക്കുംപോലെ ഞാൻ പാനപാത്രം ചെരിച്ചു ദാഹം തീർത്തു. ദേവതയും ചക്രവർത്തിമാരും ഗാന...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ