2018 ഒക്‌ടോബർ 7, ഞായറാഴ്‌ച
story-എന്റെ അനാമികേ
എന്റെ സ്വപ്നങ്ങളിലെ എന്റെ പ്രിയ നായികേ....
എന്റെ കിനാവിൽ വന്നു കൊഞ്ചുന്ന മൊഞ്ചത്തീ...
നിന്നെ ഓർക്കാത്ത ഒരു നിമിഷമെങ്കിലും എന്റെ ജീവിതത്തിൽ ഉണ്ടാവില്ല എന്ന് നിനക്കറിയാലോ..നിന്നെ കണ്ടാൽ എന്റെ ഹൃദയം മയിലിനെപ്പോലെ നൃത്തം ചെയ്യുന്നത് പലപ്പോഴും നീ കണ്ടിട്ടില്ലേ ? പിന്നെന്തേ... എത്ര നാളായി ഒന്ന് കണ്ടിട്ട്.. എപ്പോഴാ... ? അതോ നിനക്ക് എന്നെ കാണണ്ടേ ? കാണാതിരിക്കാൻ പറ്റുമോ നിനക്ക്.. ? നീ പറയാറില്ലേ ... പുഴവക്കത്തു വയൽ വരമ്പിലിരുന്നു കളകളമൊഴുകന്ന വെള്ളത്തിലേക്ക് കണ്ണും നട്ട് എന്റെ മടിയിൽ ചാഞ്ഞുറങ്ങാൻ കൊതിക്കുന്നുണ്ടെന്ന് ? എന്നിട്ട് എന്തെ ഇത്ര ദിവസായിട്ടും..?? കാണാതിരിക്കാൻ നിനക്കാവുമോ ? എത്ര ദിവസം ?
നീ ഓർക്കുന്നുവോ കഴിഞ്ഞ തവണ നമ്മൾ കുന്നിൽ മുകളിലെ അമ്പലത്തിൽ ഉത്സവത്തിനു പോയത് ? അന്ന് അറിയാതെയാണെങ്കിലും നീ എന്റെ കൈ പിടിച്ചു നടന്നത് ഓർമ്മയില്ലേ ? അന്ന് നിന്റെ നുണക്കുഴികളിൽ കണ്ട നാണം ഇപ്പോഴും എന്റെ മനസ്സിൽ തെളിയുന്നു. ഉത്സവത്തിനു കഥകളിക്കു കൃഷ്ണനും രാധയും പ്രണയപരവശരായി വേദിയിൽ നിറഞ്ഞാടുമ്പോൾ നിന്റെ കണ്ണിലെ പ്രണയത്തെ ഞാൻ അനുഭവിച്ചറിഞ്ഞതല്ലേ... നിന്റെ ഹൃദയം പിടക്കുന്നതും എന്റെ തോളിൽ തല ചായ്ച്ചു കഥകളിയിലെ പ്രണയ മുഹൂർത്തങ്ങളിൽ അലിഞ്ഞു ചേരുന്നതും ഞാൻ കണ്ടതല്ലേ...അന്നു നിന്റെ നേർത്ത മൃദു വിരലുകളിൽ ഞാൻ തെരുപ്പിടിച്ചതും പകരം നീ എന്റെ കവിളിൽ മൃദുവായി ചുംബിച്ചതും ?
എന്റെ അനാമികെ ഒന്ന് എന്റെ അടുത്തേക്ക് വരൂ..
വീണ്ടും വീണ്ടും നിന്റെ പ്രണയത്തിൽ അലിഞ്ഞലിഞ്ഞില്ലാതാവാൻ കൊതിപ്പിക്കുന്ന നിന്റെ ചുണ്ടിലെ ആ പുഞ്ചിരി. നിന്റെ ഉണ്ടക്കണ്ണുകളിൽ വിരിയുന്ന പ്രണയ വർണ്ണങ്ങൾ.
ഞാനൊരു കവിതയെഴുതുന്ന തിരക്കിലാണ്. വായിക്കൂ..
"ഒരു മഴക്കാലം
ഒരു കുടക്കീഴിൽ
തമ്മിൽ തമ്മിൽ
തട്ടിമുട്ടാതെ നമ്മൾ...
സ്നേഹം...
കാമമില്ലാത്ത...
പ്രണയം..
നഷ്ടം..നമുക്കുമാത്രം. അറിയാതെ...
അറിയാതെ...കാലം..
പറയാനറിയാതെ...
ഞാനും നീയും നമ്മുടെ പ്രണയവും.."❤
ലവ് യൂ
2018 ഒക്‌ടോബർ 2, ചൊവ്വാഴ്ച
128-ഉദയ സൂര്യൻ
*ഉദയ സൂര്യൻ*
തന്ത്രിയിൽ നാദങ്ങൾ
വിരിയിച്ച സൂര്യാ..
ഞാനേറെയായ്
കാത്തിരിക്കുന്നു നിന്നെ.
വയലിന്റെ നാദത്താൽ
കോൾമയിർ കൊള്ളിച്ചു
മാനുഷരാനന്ദമാടിയില്ലേ
ഇനിയെന്റെ ദേവ-
സഭാതലത്തിൽ നിൻ
വിരൽത്തുമ്പിനാൽ
നാദം നീ തീർക്കവേണം
അതിനായി നേരത്തെ
എടുത്തു നിന്റെ
തേജസ്സെഴുമക്കിടാവിനെ ഞാൻ
അറിയാമെനിക്കു നീ
പ്രാണന്റെ പ്രാണനാം
അരുമയെത്തേടിയിങ്ങോട്ടു വരും..
ഇവിടെ നീയാടി-
ത്തിമർക്കവേണം
നിൻ വിരൽ
മീട്ടാത്ത നാദങ്ങളും
പിന്നെ ഇതുവരെ
പാടാത്ത പാട്ടുകളും
വിരലിനാൽ പ്രണയം
വിരിയിച്ച സൂര്യാ…….
ഞാനേറെയായ്
കാത്തിരിക്കുന്നു നിന്നെ…
ഇനിയെന്റെ ലോകവും
പ്രണയത്തിലലിയട്ടെ...
വിരൽ മീട്ടിപ്പാടൂ നീ
സ്നേഹഗീതം....
വിനോദ് കുമാർ ടി വി.
രാമപുരം, കണ്ണൂർ
128-02.10.2018
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള് (Atom)
ഓ.എൻ.വി
കവിതതൻ സൗന്ദര്യംനുകർന്നു സമരസന്തതികൾ ശാന്തരായ്. നിന്നെ സ്നേഹിക്കുംപോലെ ഞാൻ പാനപാത്രം ചെരിച്ചു ദാഹം തീർത്തു. ദേവതയും ചക്രവർത്തിമാരും ഗാന...
-
Only for you............ I don't know how to tell you ....... But I know how to open and show my heart....... You became the...
-
കവിതതൻ സൗന്ദര്യംനുകർന്നു സമരസന്തതികൾ ശാന്തരായ്. നിന്നെ സ്നേഹിക്കുംപോലെ ഞാൻ പാനപാത്രം ചെരിച്ചു ദാഹം തീർത്തു. ദേവതയും ചക്രവർത്തിമാരും ഗാന...