പിണക്കം
പ്രണയമാണെന്ന് സത്യം
പറഞ്ഞപ്പോൾ നീ പിണങ്ങി
പിന്നീട് നീ പ്രണയിച്ചപ്പോൾ
പ്രണയം കുറഞ്ഞു പോയി
എന്നും പറഞ്ഞു പിണങ്ങി
പിന്നീട് പറയാത്തത് ഊഹിച്ചു
നീയെന്നോട് പിണങ്ങി
പിന്നീട് പലപ്പോഴുംപിണങ്ങി
ഇനി പിണങ്ങാതിരിക്കാൻ
നമുക്ക് പിരിയാം എന്നും പറഞ്ഞു
നീ വഴി പിരിഞ്ഞു
72-30,09,2015
വിനോദ് കുമാർ ടി വി
വിനോദ് കുമാർ ടി വി