2020 ഡിസംബർ 25, വെള്ളിയാഴ്‌ച
യേശുദേവൻ
2020 ഡിസംബർ 13, ഞായറാഴ്‌ച
മലയാളം
മലയാളം എന്റെ മലയാളം
മണ്ണിന്റെ മണമുള്ള മലയാളം
മധുരോത്തരമെന്റെ മലയാളം
മനതാരിലെന്നുമെന്റെ മലയാളം
മാലോകരൊന്നായ മലയാളം
മാവേലിത്തമ്പുരാന്റെ മലയാളം
മാമാങ്കം നടന്നോരെന്റെ മലയാളം
മഞ്ചാടിക്കുരുവുള്ള മലയാളം
മലകൾ നിറഞ്ഞോരെന്റെ മലയാളം
മഴകൊണ്ട് കുളിരുന്ന മലയാളം
മനം നിറയെ മഹത്തായ മലയാളം
മാതാവിൻ വാത്സല്യം മലയാളം
മലയാളം എന്റെ മലയാളം
മണ്ണിന്റെ മണമുള്ള മലയാളം
രാമപുരം, കണ്ണൂർ
2020 ഡിസംബർ 6, ഞായറാഴ്‌ച
INTERVIEW: ചാറ്റ് വിത്ത് ശ്വേത വാരിയർ
06.12.2020
വിനോദ് കുമാർ ടി വി.
ചാറ്റ് വിത്ത് ശ്വേത വാരിയർ
https://www.facebook.com/sonytelevision/videos/1012177442619691/
നൃത്തം ചവിട്ടി ഇന്ത്യൻ ജനമനസ്സുകളിലേക്ക് കുടിയേറിയ മറുനാടൻ മലയാളിയാണ് ശ്വേത വാരിയർ.
ഹിന്ദി ചാനലായ സോണി ടിവിയിലെ ഇന്ത്യാസ് ബസ്റ്റ് ഡാൻസർ എന്ന ഡാൻസ് റിയാലിറ്റി ഷോയിൽ മൂന്നാം സ്ഥാനം നേടിയ സന്തോഷത്തിലാണ് ശ്വേത വാരിയർ.
ജനനം - കേരളത്തിൽ തൃശൂർ ജില്ലയുടെ തെക്കുപടിഞ്ഞാറൻ അതിർത്തിയിലുള്ള കൊടുങ്ങല്ലൂർ.
ഇപ്പോൾ താമസിക്കുന്നത് - മഹാരാഷ്ട്രയിലെ അർബൻ പട്ടണമായ ഡോംബിവിലി,
നൃത്തകലയിലെ ഗുരു - അമ്മ അംബിക വാരസ്യാർ.
( അച്ഛൻ ആർ.പി. വാര്യരിൽ നിന്നും, കലാമണ്ഡലം സുമതി ടീച്ചറിൽ നിന്നും ഭരതനാട്യം അഭ്യസിച്ച അമ്മ അംബിക വാരസ്യാരിൽ നിന്നാണ് നൃത്തം അഭ്യസിച്ചു തുടങ്ങിയത്.)
IGNOU ബി.എ. രണ്ടാം വർഷ വിദ്യാർത്ഥിനിയാണ്. ഇoഗ്ളീഷ് ആണ് വിഷയം.
ഇഷ്ടമുള്ള നൃത്തവിഭാഗങ്ങൾ - ഭരതനാട്യം, വെസ്റ്റേൺ ഡാൻസ് തുടങ്ങിയ നൃത്തങ്ങളാണ് ഇഷ്ടം.
ക്ളാസിക്കൽ നൃത്തത്തിൽ 25 ലധികം ദേശീയ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
15 വയസ്സിനുള്ളിൽ ക്ളാസിക്കൽ നൃത്തത്തിൽ, നാട്യമയൂരി, നൃത്യശ്രീ പുരസ്കാരങ്ങൾ ലഭിച്ചു. വെസ്റ്റേൺ ഡാൻസിലും നിരവധി ദേശീയ പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.
മൂന്നര വയസു മുതൽ നൃത്തച്ചുവടുകൾ വെച്ച് തുടങ്ങിയ ശ്വേത വാരിയർ ചെറു പ്രായത്തിൽ തന്നെ നൃത്ത രംഗത്ത് കൂടുതൽ തിളങ്ങാനായതിനാൽ, ബോളിവുഡിലെ താര പ്രതിഭകളായ അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, ഐശ്വര്യ റായ് ബച്ചൻ, അക്ഷയ് കുമാർ എന്നിവർക്കൊപ്പമൊക്കെ നൃത്തച്ചുവടുകൾ വയ്ക്കാനുള്ള ഭാഗ്യം കിട്ടിയിട്ടുണ്ട്.
ബസ്റ്റ് ബാര (ഏറ്റവും നല്ല 12 പേർ) എന്ന ഷോയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക മലയാളിയും സൗത്ത് ഇന്ത്യയിൽ നിന്നുള്ള ഏക നർത്തകിയുമാണ് ശ്വേത വാരിയർ.
മലയാളത്തിൽ അമൃത സൂപ്പർ ഡാൻസർ ജൂനിയർ 7, മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് സീസൺ 2, തെലുങ്കിലെ ഈ ടിവിയിലെ ധീ 10, ഹിന്ദിയിൽ ഡാൻസ് ഇന്ത്യ ഡാൻസ്, എന്നീ ഡാൻസ് ഷോകളിലുമായി, മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലായി പത്തോളം ഡാൻസ് റിയാലിറ്റി ഷോകളിൽ നൃത്തം ചെയ്തിട്ടുണ്ട്.
ഹിന്ദി ചാനലായ സോണി ടിവിയിലെ ഇന്ത്യാസ് ബസ്റ്റ് ഡാൻസർ എന്ന ഡാൻസ് റിയാലിറ്റി ഷോയിൽ സമ്മാനാർഹയായതു വലിയൊരു നേട്ടമാണ്.
15 സെന്ററുകളിൽ നിന്നായി അഞ്ചു ലക്ഷത്തിലധികം നൃത്ത പ്രതിഭകൾ ഒഡീഷൻ നൽകി ഏഴു റൗണ്ടുകളിലായി നടന്ന തിരഞ്ഞെടുപ്പിലാണ് ബസ്റ്റ് ഡാൻസർ പരിപാടിയിലേക്ക് എത്തിയത്.
റിയാലിറ്റി ഷോ ആയ ഇന്ത്യാസ് ബസ്റ്റ് ഡാൻസറിൽ വ്യത്യസ്തയാർന്ന നൃത്ത പ്രകടനങ്ങൾ നടത്തി ഫൈനലിൽ എത്തി. അഞ്ചു ഫൈനലിസ്റ്റുകളിൽ ഏക പെൺകുട്ടി, ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥി, തെക്കേ ഇന്ത്യയിൽ നിന്നുള്ള ഏക ഡാൻസർ, വ്യത്യസ്തമായ നൃത്ത പ്രകടനങ്ങൾ ഇവയൊക്കെ ആണ് ശ്വേത വാരിയറെ ഫൈനലിസ്റ്റാക്കിയത്.
ഭരതനാട്യവും പാശ്ചാത്യ നൃത്ത ശൈലികളും സമാസമം ലയിപ്പിച്ചെടുത്ത സ്ട്രീറ്റ് ഓ ക്ളാസിക്കൽ എന്ന നൃത്ത ശൈലിയുടെ പ്രായോക്താവ് കൂടിയാണ് ശ്വേത. സ്ട്രീറ്റ് ഓ ക്ളാസ്സിക്കലിന് ഇന്ത്യയിലും വിദേശത്തും സോഷ്യൽ മീഡിയയിലും ആരാധകർ ഓരോ ദിവസവും ഏറിവരുന്നു.
നർത്തകർ സംഗീതവുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്നു എന്നാണ് ശ്വേതയുടെ അഭിപ്രായം. സംഗീതം അറിയുന്ന ഒരു നർത്തകന് അല്ലെങ്കിൽ നർത്തകിക്ക് രംഗത്ത് കൂടുതൽ ഭംഗിയായി നൃത്തം അവതരിപ്പിക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നു.
ജീവിതത്തെ ഒരു പാട് സ്വാധീനിച്ച വ്യക്തി തീർച്ചയായും അമ്മ തന്നെയാണ്. അതിന്റെ പ്രധാന കാരണം നൃത്ത രംഗത്തെ ഗുരുവും പ്രോത്സാഹനവും അമ്മ തന്നെയാണ് എന്നതാണ്. നൃത്ത അധ്യാപിക കൂടിയായ അമ്മയുടെ നൃത്തത്തോടുള്ള ആത്മാർത്ഥമായ ഇഷ്ടം, തന്നെ ഒരു പാട് സ്വാധീനിച്ചതായും അച്ഛനും ചേട്ടനും ഒരു പോലെ തന്നെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുന്നതും തന്റെ വളർച്ചക്ക് സഹായകമായതായും പറഞ്ഞു. കുടുംബവും മറ്റുള്ള കലാകാരന്മാരും തന്റെ വളർച്ചയിൽ കാര്യമായി സഹായിച്ചതായി ശ്വേത പറയുന്നു.
നൃത്തരംഗത്തു തുടരുമെന്നും സ്വന്തമായി വികസിപ്പിച്ച സ്ട്രീറ്റ് ഓ ക്ലാസ്സിക് എന്ന ഡാൻസ് ബ്രാൻഡ് ഇന്ത്യ മുഴുവനും പഠിപ്പിക്കണമെന്നും ലോകം മുഴുവനും സ്ട്രീറ്റ് ഓ ക്ലാസ്സിക്കലിന്റെ പ്രചാരം നടത്തണമെന്നും ആഗ്രഹിക്കുന്നതായി ശ്വേത പറയുന്നു
പ്രതീക്ഷ കൈവിടാതെ മുന്നോട്ട് പോവാനുള്ള മനോ ധൈര്യം ഉള്ളത് കൊണ്ട് അത് ജീവിതത്തിലെ തൻ്റെ വളർച്ചയിൽ കരുത്താവുമെന്നു ഉറപ്പുണ്ട് ശ്വേതക്ക്. തൻ്റെ വളർച്ചയിൽ സ്വയ പ്രയത്നത്തോടൊപ്പം കുടുംബവും വളരെയധികം പ്രയത്നിച്ചിട്ടുണ്ട്. ഭാവിയെക്കുറിച്ചു തീർച്ചയായും നല്ല പ്രതീക്ഷയാണ്.
ഉറച്ച മനസ്സും ഉറച്ച മുന്നോട്ടുള്ള കാൽവെപ്പും അത് പോലെ നൃത്തത്തോടുള്ള തീരാത്ത പ്രണയവും ആണ് മൂന്നു ശക്തികളായി ശ്വേതക്ക് നൃത്തരംഗത്തു മുന്നോട്ടുള്ള പ്രയാണത്തിൽ കൂടെയുള്ളത്.
വൈക്കം, ഉദയനാപുരം, ശ്രീനാരായണപുരം വാരിയത്ത് ദിവംഗതനായ കലാകാരൻ ആർ.പി. വാരിയരുടെ പൗത്രി, ഭരതനാട്യം അധ്യാപിക അംബിക വാരസ്യാരുടേയും കൊടുങ്ങല്ലൂരിലെ ചിറക്കൽ വാരിയത്ത് ചന്ദ്രശേഖരൻ. സി.ജി. യുടെയും മകളാണ്.
മുംബൈ കൊടുങ്ങല്ലൂർ കുടുംബ കൂട്ടായ്മയുടെ സ്ഥാപക ജനറൽ സെക്രട്ടറി കൂടിയാണ് ചന്ദ്രശേഖരൻ.സി.ജി. ട്രൂ ഇന്ത്യൻ ഇൻഫർമേഷൻ & ഗൈഡൻസ് സൊസൈറ്റി എന്ന സന്നദ്ധ സംഘടനയുടെ നിലവിലെ പ്രസിഡന്റ് ആണ്.
ശ്വേതയുടെ മൂത്ത സഹോദരൻ ശരത് വാരിയർ പൂനയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ എഡിറ്റിംഗ് കോഴ്സിന് പഠിക്കുന്നു.
തൻ്റെ ഇത് വരെയുള്ള കലാ ജീവിതത്തിൽ എന്നും തുണയായി നിന്ന എല്ലാ നല്ല മനസ്സുകൾക്കും സുഹൃത്തുക്കൾക്കും നൃത്തത്തെ സ്നേഹിക്കുന്ന തന്നെ സ്നേഹിക്കുന്ന എല്ലാവർക്കും നന്ദി പറഞ്ഞു കൊണ്ടാണ് ശ്വേത തന്റെ അഭിമുഖം അവസാനിപ്പിച്ചത്.
https://www.facebook.com/sonytelevision/videos/1012177442619691/
2020 നവംബർ 13, വെള്ളിയാഴ്‌ച
156-പറഞ്ഞു തീരാത്ത എത്രയോ കഥകൾ
*ലളിത ഗാനം*
പറഞ്ഞു തീരാത്ത എത്രയോ കഥകൾ
ദിവ്യ പ്രണയത്തിൽ മധുരമാം കഥകൾ
ഓർമ്മയിൽ എന്നും മരിക്കാത്ത മോഹം
പോയ കാലത്തിൻ്റെ നൊമ്പര കഥകൾ (2)
.. ( പറഞ്ഞു )
കാലം കാത്തു വെച്ച ജീവിത വഴികളിൽ
പ്രണയത്തിൽ ചാലിച്ച സുന്ദര കഥകൾ
ജീവിത സ്വപ്നങ്ങൾ കണ്ടതല്ലേ (2)
( പറഞ്ഞു )
ഏകാന്ത രാവുകൾ പകർന്നു നൽകും
സുന്ദര സ്വപ്നങ്ങൾ പ്രണയാർദ്രമായ്
പ്രണയത്താലൊന്നായ് ലയിക്കണം നമ്മൾ
മരണം വരേയും പിരിയാതിരിക്കണം (2)
( പറഞ്ഞു )
വിനോദ് കുമാർ ടി.വി
രാമപുരം, കണ്ണൂർ
156- 10.11.2020 9.38 p.m
155-ദീപാവലി
ദീപം നിറ ദീപം നിര നിരയായി ദീപം
വേണം നിരനിരയായി കാണേണം ദീപംദീപാവലി നാളിൽ തെളിയിക്കേണം ദീപം
ഉണരേണം മനമതിൽ ദീപം പോൽ സ്നേഹം
എന്നെന്നും അകതാരിൽ നിറയേണം സ്നേഹം
വെട്ടം തരുന്നൊരു ദീപമായി മാറാം
എല്ലാം നാമൊന്നിച്ചു ആഘോഷമാക്കാം
വരികയെല്ലാരും നിറ ദീപം തെളിക്കാം
മാലോകർക്കെല്ലാർക്കും നന്മകൾ നേരാം
ലോക ശാന്തിക്കായി ഒന്നായണി ചേരാം
വരുമൊരു നവലോകം നമ്മുടെ മുന്നിൽ
ഒത്തൊരുമിച്ചു നാം ഒന്നായി നീങ്ങാം
വിനോദ് കുമാർ ടി വി
രാമപുരം, കണ്ണൂർ
155-13.11.2020-2
2020 സെപ്റ്റംബർ 28, തിങ്കളാഴ്‌ച
154-പട്ടം
നിറങ്ങൾ ചാലിച്ച കൊച്ചു പട്ടങ്ങളേ
മന്ദമാരുതൻ തഴുകുന്നു നിങ്ങളെ
വിഹായസ്സിൽ പക്ഷി പോൽ പറക്കവേ
താഴെയൂഷര ഭൂമിയിൽ പലവിധം
കാണാക്കാഴ്ചകൾ കാണാറുണ്ടാവുമോ
ധരയിലെ കാണാപ്പുറങ്ങളിൽ
ധമനിയിൽ സൂചി കുത്തുന്നവർ
ചുണ്ടിൽ പുകച്ചുരുൾ വാനിൽ പറത്തുവോർ
അന്ധകാരത്തിൽ ഇരുളിൻ മറവിലായ്
ഏകാകിയായൊരു പെണ്ണിന്നരികിലായ്
നഗ്നത നോക്കി പതുങ്ങി നീങ്ങുന്നവർ
കുടിലത, കുന്നായ്മ, അസൂയയും പിന്നെ
കേട്ടാലറക്കുന്ന വേണ്ടാവചനങ്ങൾ
കുറ്റം, കുറവുകൾ, ഇല്ലാത്ത കാര്യങ്ങൾ
മനുഷ്യനെ വെറുപ്പിക്കും വേണ്ടാതീനങ്ങൾ
മണ്ണിൽ നടമാടും കൊള്ളരുതായ്മകൾ
നാട് നശിപ്പിക്കും കുട്ടിച്ചാത്തന്മാർ
കാണാറുണ്ടോ അങ്ങുയരത്തിൽ നിന്നും നീ
മണ്ണിൽ മനുഷ്യന്റെ പോക്രിത്തരങ്ങളെ
രാമപുരം, കണ്ണൂർ
154-28.09.2020
2020 സെപ്റ്റംബർ 20, ഞായറാഴ്‌ച
153
ഇനിയെത്ര നാളുകളിങ്ങനെ നാം
മുഖംമൂടിയിട്ടു നടന്നിടേണം
ഭീകര താണ്ഡവം ആടിക്കളിക്കുന്ന
മാരിയിൽ നിന്നൊരു രക്ഷ നേടാൻ
ജീവിതം താറുമാറാക്കുവാനായ്
വൈറസു ലോകമടക്കി വാഴ്വൂ
കോവിടെന്നുള്ളൊരു പേരുമായിയവൻ
കോപമോടെങ്ങും പറന്നുനീങ്ങി
ജീവിതം ദു:സ്സഹമായി മാറി ജനം
നട്ടം തിരിയുന്നു മാസങ്ങളായി
ജോലിയില്ലാത്തവർ കൂലിപ്പണിക്കാരും
വേതനം വാങ്ങുമുദ്യോഗസ്ഥ വൃന്ദവും
153-20.09.2020
2020 സെപ്റ്റംബർ 14, തിങ്കളാഴ്‌ച
ആശംസകൾ
❤️❤️❤️❤️❤️
നിശയാലെൻ രാവുകൾ
സംഗീത സാന്ദ്രമായ്
ജീവനിൽ സംഗീതം
അലയടിച്ചുയരുന്നു
പാട്ടുകളറിയാത്ത
പലരുമിപ്പോൾ
പാടിപ്പതിഞ്ഞ
ഗായകരായ്
കവിതതൻ ഭാവങ്ങൾ
അറിയാത്ത പലരുമീ
കവിതാ ദിനത്തിൽ
ആലാപനം ചെയ്യും
നാടൻപാട്ടിന്നു
താളമില്ലാത്തവർ
ആടിത്തിമർത്തു
പാടുന്നൂ പാട്ടുകൾ
മാപ്പിളപ്പാട്ടിൻ്റെ
ഈണങ്ങളിന്ന്
മൊഞ്ചായിപ്പാടുന്നു
പലരുമിപ്പോൾ
സംഗീത നിശയിലെൻ
സൗഹൃദവലയം
അതിർത്തികൾക്കപ്പുറം
എത്തിയല്ലോ
സൗഹൃദമേയെൻ്റെ
മൗന ബന്ധങ്ങളേ
അവസാനമില്ലാതെ
തുടരരേണമേ
ഏകുന്നു സംഗീത
നിശക്കു ഞാനായിരം
ആശംസകൾ ഈ
പിറന്ന നാളിൽ
വിനോദ് കുമാർ ടി.വി
14-09.2020 12.47 Night
2020 ഓഗസ്റ്റ് 30, ഞായറാഴ്‌ച
151-ഓണമില്ലിന്നെനിക്കോണമില്
2020 ഏപ്രിൽ 28, ചൊവ്വാഴ്ച
136-ഗുരുവായൂരപ്പാ
2020 ഏപ്രിൽ 17, വെള്ളിയാഴ്‌ച
പ്രണയം
https://m.facebook.com/story.php?story_fbid=10218197669721026&id=1467903465
വർഷങ്ങളെത്രയായ്
അകന്നിരിക്കുന്നു നാം
കാതങ്ങളെത്ര
അകലെയായി
എന്നുടെയോർമ്മയിൽ
നീയെന്നുമുണ്ടല്ലോ
എന്നെ നീയോർത്തുവോ
എന്നെങ്കിലും
നീ നിന്റെ കർമ്മങ്ങൾ
ഒന്നൊന്നായ്
തീർത്തിപ്പോൾ
വിശ്രമിക്കാനായി
നാട്ടിലെത്തി
ഞാനെന്റെ
ദുഃഖങ്ങളെല്ലാം
മറക്കുവാൻ
മഹാനഗത്തിലെ
യാത്രയിലും
ഓർക്കാറുണ്ടെന്നും
നിദ്രക്കു മുമ്പായി
സ്വപ്നത്തിലെങ്കിലും
കാണുവാനായ്
അറിയാതെ വീണ്ടും
നീയെൻ്റെ മുന്നിലായ്
അറിയാത്ത നാളുകൾ
ഓർമ്മകളായ്
മൂടിവെച്ചീടും
പ്രണയമെന്നിൽ
വീണ്ടും നിറക്കാനായ്
നീയരികിൽ
പഴയ പ്രണയത്തിൻ
ഓർമ്മയിൽ ചാലിച്ച
കവിത കണ്ടു നീ
വീണ്ടുമകന്നുവോ
എത്ര ദൂരേക്ക്
നീ മാറിയാലും
ഋതുക്കളെത്രയോ
പോയി മറഞ്ഞാലും
പ്രണയം മരിക്കില്ല
മരണം വരെയെൻ്റെ
ജീവൻ തുടിക്കുന്ന
നിമിഷം വരെ
എന്നിൽ പ്രണയം
മരിക്കുന്ന നേരമെൻ
അവസാന ശ്വാസം
നിലച്ചിരിക്കും
©വിനോദ് കുമാർ ടി.വി.
രാമപുരം, കണ്ണൂർ
ഓ.എൻ.വി
കവിതതൻ സൗന്ദര്യംനുകർന്നു സമരസന്തതികൾ ശാന്തരായ്. നിന്നെ സ്നേഹിക്കുംപോലെ ഞാൻ പാനപാത്രം ചെരിച്ചു ദാഹം തീർത്തു. ദേവതയും ചക്രവർത്തിമാരും ഗാന...
-
Only for you............ I don't know how to tell you ....... But I know how to open and show my heart....... You became the...
-
കവിതതൻ സൗന്ദര്യംനുകർന്നു സമരസന്തതികൾ ശാന്തരായ്. നിന്നെ സ്നേഹിക്കുംപോലെ ഞാൻ പാനപാത്രം ചെരിച്ചു ദാഹം തീർത്തു. ദേവതയും ചക്രവർത്തിമാരും ഗാന...
