ഗുരുവായൂരപ്പാ...
ഗുരുവായൂരപ്പാ...
ഡോംബിവലിനാഥാ
പൊന്നു ഗുരുവായൂരപ്പാ...
നിന്റെ തിരുനടയിൽ
ഞാൻ തൊഴുതു നിന്നൂ..
നിന്റെ മുഖ പത്മം
കണ്ടു ഞാൻ മറന്നു നിന്നൂ
കണ്ണിനു
കുളിരായിത്തീർന്നിടേണം
നീയെൻ കാതിനിംബമുള്ളതൊക്കെ
കേൾപ്പിക്കേണം
നിൻ തിരുനാമമെൻ്റെ
ചുണ്ടിൽ വേണം...
പാട്ടുകളെല്ലാം നിൻ്റെ
സ്തുതിയാവേണം
കാത്തുകൊള്ളേണമേയെന്നെയുണ്ണിക് കണ്ണാ
എന്റെ ഗുരുവായൂരപ്പാ...
പൊന്നു ഗുരുവായൂരപ്പാ...
136-28.04.2019 ,12.00 noon
വിനോദ് കുമാർ ടി.വി

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ