2012 ജനുവരി 26, വ്യാഴാഴ്‌ച

നിനക്കായ്‌







പറയാനറിയില്ല തെല്ലും....... പക്ഷെ .........

അറിയാം ഹൃദയം തുറന്നു കാട്ടാ൯

നീയറിയാതെ നീ എന്നിലെ കാവ്യമായ്

എന്റെയാരാമത്തിലെ പനിനീർ പുഷ്പമായ്



ഏകാന്തമാം   എന്‍റെ  നിമിഷങ്ങളെല്ലാം

നിന്നേക്കുറിച്ചുള്ലോരോർമമ  മാത്രം ....

എന്നുടെ പ്ര)ർത്ഥനാ വേളകൾ പോലും നി൯

ആയുരാരോഗ്യ ക്ഷേമത്തിനായ്



എന്നും കണിയായി ഉണ്ടാവും നീയെങ്കിൽ

എത്രയോ ജന്മം ഞാ൯ കാത്തിരിക്കാം

ഒന്നല്ലോരായിരം വർഷങ്ങൾ പോലും ഞാ൯

കാത്തിരിക്കാം നിന്‍റെ സ്നേഹത്തിനായ്



പറയാനറിയില്ല തെല്ലും....... പക്ഷെ .........

അറിയാം ഹൃദയം തുറന്നു കാട്ടാ൯………….



നീയെന്‍റെ ജീവന്‍റെ ഓരോ അണുവിലും

ശ്വാസ നിശ്വാസത്തിലും നിറഞ്ഞൂ

നീയെന്‍റെ ജീവന്‍റെ ദീർഘ നിശ്വാസമായ്

നീയെന്‍റെ ജീവന്‍റെ താളമായി



നീയറിയുന്നുവോ നിന്നെക്കണ്ടാലെ൯

ഹൃദയം മയൂരമായ് നൃത്തമാടും .......

നീയെന്റേതു മാത്രമാവാഞ്ഞതെന്തേ………….

നീയെന്റേതു മാത്രമാവാത്തതെന്തേ………..



ദിവസങ്ങളേറെ ഞാ൯ മിണ്ടാതിരിക്കാം

മാസങ്ങളോളം കാണാതിരിക്കാം

കഴിയില്ലെനിക്കു നിന്നോർമമയില്ലാത്തൊ--

രൊറ്റ നിമിഷമെ൯ ജീവിതത്തിൽ



ഒരുവേളയെ൯ കരൾ കത്തിക്കരിഞ്ഞു പോം

ഉത്കടവ്യാധിത൯  താപമേറ്റാൽ

കാത്തി രിക്കാം ഞാ൯ ഒരായിരം വർഷങ്ങൾ

നീയില്ലായെങ്കിലെ൯ ജീവനില്ല



ഞാ൯ നിന്‍റെ പ്രേമത്തിലലിഞ്ഞലിഞ്ഞില്ലാതെയാവട്ടെ ….

ഈ ലോകഗോളം തിരിയട്ടെ

 മറിയട്ടെ …..വീഴട്ടെ …..പൊട്ടട്ടെ …..

പൊട്ടിച്ചിതറിത്തെറിച്ചിടട്ടേ ..............



അലറിയടിക്കുന്ന അറബിക്കടലിന്റെ

തിരമാലകളെന്നെ സ്വീകരിച്ചെങ്കിൽ

ഞാനെത്ര  കൊതിക്കുന്നു നിന്നനന്തമായൊരാ

വിരിമാറിൽ വീണു മരിച്ചീടുവാ൯



നിനക്കാശ്വാസമെ൯ മരണമാണെങ്കിലോ

ഞാനോടുക്കാമെ൯ ദേഹമീക്കടലിൽ

എന്‍റെ നെഞ്ചകം കൊത്തിപ്പിളർത്തിയാൽ

കാണാം നിനക്കെന്‍റെ പ്രേമസൌധം



പറയാനറിയില്ല തെല്ലും....... പക്ഷെ .........

അറിയാം ഹൃദയം തുറന്നു കാട്ടാ൯ ……………






ഓ.എൻ.വി

കവിതതൻ സൗന്ദര്യംനുകർന്നു  സമരസന്തതികൾ ശാന്തരായ്. നിന്നെ സ്നേഹിക്കുംപോലെ ഞാൻ   പാനപാത്രം ചെരിച്ചു ദാഹം തീർത്തു. ദേവതയും ചക്രവർത്തിമാരും‍  ഗാന...