2016 ഒക്‌ടോബർ 28, വെള്ളിയാഴ്‌ച

92-ദീപാവലി


ജീവിതമെപ്പോഴും
ധന്യമായീടട്ടെ
ദീപനാളം പോൽ
തെളിഞ്ഞു നിന്നീടട്ടെ
മർത്ത്യ മനസ്സിൽ
പ്രകാശം പരത്തട്ടെ
ദീപാവലി നാളിൻ
ആശംസ നേരട്ടെ
പ്രകാശം പരത്തുമീ
പുണ്യമാം നാളിലെൻ
സ്നേഹം ചൊരിയുമെൻ
അമ്മയെയോർത്തു ഞാൻ
പ്രേമം പരത്തുമാ
പാവത്തെയോർത്തു
എന്നിൽ സ്നേഹത്തിന്റെ
ദീപം തെളിച്ചോരാ
പൊൻവിളക്കാണെന്റെ
പാവമമ്മ
മൂടിപ്പുതച്ചു
കിടക്കുമെന്നെ മെല്ലെ
തട്ടിയുണർത്തിയൊരുക്കി പഠിക്കാനായ്
ശാലയിലേക്കു 
പറഞ്ഞയച്ചു പിന്നെ
വേഗത്തിൽ അടുക്കള 
തന്നിലായ് ചെന്നുടൻ
ഭക്ഷണം ഒന്നൊന്നായ്
ഒരുക്കിയാ പാവം
മധുര പലഹാരങ്ങൾ
വെവ്വേറെയുണ്ടാക്കി
കാത്തിരിക്കുന്നമ്മ
നല്ലൊരു നാളിനെ
ദീപാവലിഎന്ന
പുണ്യമാം ന)ളിനെ


92-28,10,2016
വിനോദ്കുമാർ ടി വി

2016 ഒക്‌ടോബർ 19, ബുധനാഴ്‌ച

90-പ്രണയം

കാത്തിരിക്കാം
കേൾക്കുന്നില്ലേ
എന്തുപറയുന്നു
വിളിക്കൂ
വിളിച്ചൂടെ
കാത്തിരിക്കുന്നു
ഉറക്കമാണോ
ശല്യമായോ
എന്താ
എപ്പോൾ
ഇപ്പോഴോ
അയ്യോ
വേണോ
വേണ്ടല്ലേ
നാളെയോ
ലീവാക്കാം
സാരമില്ല
ഇഷ്ടാണല്ലോ
പിന്നെന്താ
ഇങ്ങനെയൊക്കെയായി
പ്രണയം


90-19,10,2016
Vinod Kumar TV

2016 ഒക്‌ടോബർ 5, ബുധനാഴ്‌ച

88-അസൂയയാണെനിക്ക്

അസൂയയാണെനിക്ക്

അവളുടെ
കാർകൂന്തലിൽ കുത്തിക്കിടക്കുന്ന
തുളസിക്കതിരിനോട്

നെറ്റിയിലെ ചന്ദനപ്പൊട്ടിനോട്

കാതിലെ ജിമിക്കിയോട്

കഴുത്തിലെ നേർത്ത സ്വർണ്ണ വള്ളിയോട്

വെള്ളിയരഞ്ഞാണത്തിനോട്

കയ്യിലെകുപ്പിവളകളോട്

ചൂണ്ടുവിരലിലെ ഇന്ദ്രനീല

കല്ലുപതിച്ച സുവർണ്ണ മോതിരത്തോട്

കാലിലെ വെള്ളിക്കൊലുസിനോട്

അടുത്ത ജൻമം ഇതിലേതെങ്കിലും
ഒന്നായാൽ മതിയായിരുന്നു


88-05.10.2016
വിനോദ് കുമാർ ടി വി

ഓ.എൻ.വി

കവിതതൻ സൗന്ദര്യംനുകർന്നു  സമരസന്തതികൾ ശാന്തരായ്. നിന്നെ സ്നേഹിക്കുംപോലെ ഞാൻ   പാനപാത്രം ചെരിച്ചു ദാഹം തീർത്തു. ദേവതയും ചക്രവർത്തിമാരും‍  ഗാന...