2017 ഡിസംബർ 23, ശനിയാഴ്‌ച

104-04.11.2017 10.20 am
ചക്രങ്ങൾ 

ശ്രദ്ധ ചക്രങ്ങളിലാണ്.
തീവണ്ടിയുടെ ചക്രങ്ങൾ.
ലോഹത്തിൽ തീർത്ത
വൃത്താകാരത്തിലുള്ള ചക്രങ്ങൾ.

നിരനിരയായി പാളത്തിലൂടെ
ഒന്നിന് പിറകെ ഒന്നായി
കാടും മേടും കുന്നുകളും
പുഴകളും  താണ്ടി
ദൈവത്തിന്റെ സ്വന്തം
നാട്ടിൽ നിന്നും
കൂറ്റൻ കെട്ടിടങ്ങളും
വാഹനങ്ങളും
പണിശാലകളുമുള്ള
യാന്ത്രിക നഗരത്തിലേക്ക്

ഇടക്കുണ്ടായ നടുക്കം മാറി
ഒന്ന് നിവർന്നു നിന്നതേ ഉള്ളൂ 
മഹാനഗരം
ബോംബുകളും യന്ത്രത്തോക്കുകളും
കാഹളം മുഴക്കി
നിരപരാധികളെ കൊന്നു തള്ളിയ
ഇരുപതാം നൂറ്റാണ്ടിലെ
കാലവർഷം തൊണ്ണൂറ്റി മൂന്നു

പ്രവാസത്തിന്റെ  ചൂടറിഞ്ഞത് 
നാട്ടിലെ  ഗൃഹാന്തരീക്ഷം 
മാറിയപ്പോഴാണ്
കോൺക്രീറ്റ് റോഡുകളും
ഫ്ലാറ്റുകളും വാഹനങ്ങളും
ലോക്കൽ വണ്ടികളും 
ജീവിതം മാറ്റി മറിച്ചു 
കൊണ്ടിരിക്കുന്നു 

അന്നം തേടിയുള്ള 
പരക്കം പാച്ചിലിനിടയിൽ 
ബന്ധങ്ങൾക്കെന്തു സ്ഥാനം 
കാലത്തേ തുടങ്ങിയിട്ടുണ്ട്...
മഹാനഗരത്തിലെയോട്ടം 

ഇനിയെത്ര കാലം..ഓടണം ..?
ഉത്തരമില്ലാത്ത, ഉണ്ടെങ്കിലും 
ചോദ്യങ്ങൾ..തുടർച്ചയാവും 
മഹാനഗരത്തിലെ യാന്ത്രികതയിൽ 
ജനസാഗരത്തിൽ...ലയിച്ചില്ലാതാകുന്ന 
ഞാനും ...എന്റെ മോഹങ്ങളും 

ഓ.എൻ.വി

കവിതതൻ സൗന്ദര്യംനുകർന്നു  സമരസന്തതികൾ ശാന്തരായ്. നിന്നെ സ്നേഹിക്കുംപോലെ ഞാൻ   പാനപാത്രം ചെരിച്ചു ദാഹം തീർത്തു. ദേവതയും ചക്രവർത്തിമാരും‍  ഗാന...