2022 മേയ് 25, ബുധനാഴ്‌ച

ഇത് ജീവിതം

 

*ഇതു ജീവിതം*

ജീവിതമാം നദിയിൽ നമ്മൾ
ഒരേ ദിശയിലേക്കൊഴുകുന്നവർ
കരയിലെ കൈതച്ചെടികളിൽ തട്ടി
നാം വഴിമാറിയൊഴുകും പുഴകളായി

ഇടയിലങ്ങിങ്ങായി
നിൽക്കുന്ന പാറകൾ
വഴികളിൽ മാറാത്തടസ്സമായി
ജീവിതം മുന്നോട്ടു
പോകുന്ന നേരവും
നേരിട്ടിടുന്നൊരാ വിഷമഘട്ടം

അറിയാതെയറിയാതെ
ഒഴുകുന്നു വഴിമാറി
കരകയറി
കരകയറിയൊഴുകിടുന്നു

ഇടയിൽ ചിലപ്പോൾ നാം
കാണുന്ന സ്വപ്നത്തിൽ
വിഷമങ്ങളറിയാതെ
ജീവിച്ചിടുന്നവർ

ഇടതടവില്ലാതെ
തടസ്സങ്ങളില്ലാതെ
അനസ്യൂതമൊഴുകുന്ന
പുഴകളായി

ജീവിത പന്ഥാവിൽ
ഏറെനേരം നമ്മൾ
ഏകാകിയായി
കഴിഞ്ഞിടുന്നു

പുഴയുമതുപോലെയൊഴുകുന്നു
ഏകയായ്
ദിക്കറിയാതെ വിജനമായി
ജീവൻറെ യാത്രയിൽ
നമ്മളറിയാതെ
ജീവിച്ചിടുന്നൂ മൂകരായി

ഒടുവിലായിപ്പുഴ
ഗതിമാറി ഒഴുകിയാ
അറബിക്കടലിലലിഞ്ഞിടുന്നു
അതുപോലെ നമ്മുടെ
ജീവിതമവസാനമാറടി
മണ്ണിൽ ലയിച്ചിടുന്നു

വിനോദ് കുമാർ ടി വി രാമപുരം 26.05.2022-00.42 am

ഓ.എൻ.വി

കവിതതൻ സൗന്ദര്യംനുകർന്നു  സമരസന്തതികൾ ശാന്തരായ്. നിന്നെ സ്നേഹിക്കുംപോലെ ഞാൻ   പാനപാത്രം ചെരിച്ചു ദാഹം തീർത്തു. ദേവതയും ചക്രവർത്തിമാരും‍  ഗാന...