1990 ഒക്‌ടോബർ 9, ചൊവ്വാഴ്ച

അനുരാഗം



അത്മാവിലല്ലൽ വിരിയിക്കുവനെന്തിനീ


അനുരഗഗാനം നാം പാടിടുന്നൂ


അകലുവാനായിട്ടടുക്കേണമോ


അതോ അല്ലലില്ലാതെയകലേണമോ ?




വേണം നമുക്കിന്നോരാത്മ ബന്ധം


വേണം നമുക്ക് സുഹൃത് ബന്ധവും


അടുക്കണം തമ്മിലകലാതിരിക്കണം


മരണം വരെയും പിരിയാതെയിരിക്കണം





അറിയാതെ നീയെന്നനുരാഗ പുഷ്പമായ് 


അകതാരിൻ വാടിയിൽ പൂത്തു നില്പൂ


കൊഴിയാനായ് വിടരുന്ന നേരത്തും നീയെന്റെ


മനതാരിൽ മധു തൂകി മറഞ്ഞു നില്പൂ 






1990 സെപ്റ്റംബർ 17, തിങ്കളാഴ്‌ച

പ്രണയം







അറിയാതെ നീയെന്നരുരാഗ പുഷ്പമായ്


അകതാരിൻ വാടിയിൽ പൂത്തു നില്പൂ


കൊഴിയാനായ് വിടരുന്ന  നേരത്തുംനീയെന്റെ

മനതാരിൽ മധുതൂകി മറഞ്ഞു നില്പൂ






17.09.1990

ഓട്ടന്തുള്ളൽ



പാതിരാത്രിയിൽ പല നാളങ്ങനെ

പലതും കണ്ട് കിടക്കുന്നേരം

പെട്ടെന്നൊരുനാൾ പന്ത്ര്ണ്ടിന്നൊരു

പത്തു പതിനഞ്ചു മിനുട്ടുള്ളപ്പോൾ



പടിഞ്ഞാട്ടുഉള്ളൊരു ഓലക്കുടിലിൽ

പെട്ടെന്നങ്ങനെ ലൈറ്റു തെളിഞ്ഞൂ

പതിനേഴിൻ പടിവാതിൽ കടന്നൊരു

പാവം പെണ്ണു ഭയന്നു വിളിച്ചൂ



പപ്പയെന്നെ തല്ലീടല്ലേ

തെറ്റുകളിനിമേൽ ചെയ്യില്ലപ്പാ

പാവം പയ്യാനെ വെറുതേ വിടണേ

പവമിതൊന്നും അറിഞ്ഞില്ലപ്പാ



പാവം പയ്യനെക്കണ്ടത് തൊട്ടേ

പൊങ്ങീ എന്നുടെ ഉള്ളിലോരാശ

പയ്യനോടിത്‌ ഞാൻ ചൊന്നപ്പോൾ

പയ്യൻ പറഞ്ഞൂ..നീയെൻ പെങ്ങൾ



പപ്പാ...പ്ലീസ് പൊറുക്കണം പപ്പാ..

പദ്ധതിയില്ലിനി പട്ടണം ചുറ്റാൻ..

പൊരുത്തീടെണം പപ്പാ

പയ്യനോരിത്തിരി പവവുമാണ്





1990 സെപ്റ്റംബർ 11, ചൊവ്വാഴ്ച

അനുരാഗ ഗാനം










അറിയാതെഹൃദയങ്ങൾ തമ്മിലാ

രാത്രിയിൽ അനുരാഗ ഗാനം പാടി

ആത്മാവിലനുരാഗ അലയടിയുയരുമ്പോൾ

ആർദ്രമാം ദുഃഖം മറന്നു



ആറ്റിൻകരയിലിരുന്നവർ തമ്മിലായ്

ആർത്തുല്ലസിച്ചു രസിച്ചു

അന്യോന്യമാശകൾ കൈമാറി പിന്നെ

ആടി നടന്നു രസിച്ചൂ



ആരുമറിയാതവർ തമ്മിലായ്

ആശകൾ വച്ചു നടന്നൂ

അടുത്തവർകാര്യമറിഞ്ഞു പിന്നെ

ആജ്ഞയായ് തമ്മിലകലാൻ



ആശകൾ പൂത്തു വിടർന്നോരാത്മാക്കൾ

ആധിയാൽ ആകെക്കുഴഞ്ഞൂ

ആരും അറിയാത്തൊരു  നാളങ്ങനെ

നാടും കടന്നവർ രണ്ടും







1990 ഏപ്രിൽ 4, ബുധനാഴ്‌ച

രാജകുമാരി





നിൻ കരിമിഴിയിണ തൻ കടാക്ഷമേറ്റെൻ

ഹൃദയ കവാടം മെല്ലെ തുറന്നു

കടന്നു വരൂ നീയെൻ രാജകൊട്ടാരമതിൽ

വഴിക്കാം രാജ്ഞിയായ്  ഓമലേ ഞാൻ നിന്നെ



ഒരു വാക്ക്‌ പറയാൻ എന്നോമനെ

ഞാനെത്ര ദിവസമായ് കൊതിചിടുന്നു.

നാളെ ഞാൻ കാണുമ്പോഴെൻ മുന്നിലൊരു

മാലഖയായ്‌ നീയോരുങ്ങീടെണം


ചന്ദനതിലകം ചാർത്തി നീ

കുളിച്ചീറനായ്‌ തെക്കേ മതിലരികിൽ

കണ്ണുകളിൽ ഞാൻ വായിക്കും

കവിത ശകലങ്ങൾ ഒരു കാവ്യമായ്

മഹാകാവ്യമായ് ഓമനേ ഞാനെഴുതാം




ഓ.എൻ.വി

കവിതതൻ സൗന്ദര്യംനുകർന്നു  സമരസന്തതികൾ ശാന്തരായ്. നിന്നെ സ്നേഹിക്കുംപോലെ ഞാൻ   പാനപാത്രം ചെരിച്ചു ദാഹം തീർത്തു. ദേവതയും ചക്രവർത്തിമാരും‍  ഗാന...