അത്മാവിലല്ലൽ വിരിയിക്കുവനെന്തിനീ
അനുരഗഗാനം നാം പാടിടുന്നൂ
അകലുവാനായിട്ടടുക്കേണമോ
അതോ അല്ലലില്ലാതെയകലേണമോ ?
വേണം നമുക്കിന്നോരാത്മ ബന്ധം
വേണം നമുക്ക് സുഹൃത് ബന്ധവും
അടുക്കണം തമ്മിലകലാതിരിക്കണം
മരണം വരെയും പിരിയാതെയിരിക്കണം
അറിയാതെ നീയെന്നനുരാഗ പുഷ്പമായ്
അകതാരിൻ വാടിയിൽ പൂത്തു നില്പൂ
കൊഴിയാനായ് വിടരുന്ന നേരത്തും നീയെന്റെ
മനതാരിൽ മധു തൂകി മറഞ്ഞു നില്പൂ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ