2021 ഏപ്രിൽ 22, വ്യാഴാഴ്‌ച

വിഷുവും മഞ്ഞയും

 


*വിഷുവും മഞ്ഞയും*

കണിക്കൊന്നയുടെ മൃദുല ദളം
പിഞ്ചു കുഞ്ഞിന്റെ നിഷ്ക്കളങ്കത
കൈനീട്ടത്തിന്റെ മിന്നുന്ന തിളക്കം
ഭാവി ഭദ്രമാവുമെന്ന അടയാളം

വിഷുക്കോടിയുടെ കസവു ഭംഗി
നിറം ചാർത്തുന്ന ജീവിത വിജയം
വിഷു വിളക്കിന്റെ തിരി നാളം
പ്രതീക്ഷയുണർത്തുന്നു ജീവിതം

കണി വെള്ളരിയുടെ പുറം വരകൾ
പച്ചപിടിക്കുന്ന ജീവിതത്തിന്റെ ഭാവം
മനസ്സിൽ വിരിയും മാരിവില്ലിന്നഴക്
ലോകത്തിന്റെ ഭാസുരമായ ഭാവി

തൂങ്ങിക്കിടക്കുന്ന പച്ച മാങ്ങാക്കുല,
പകുത്തു വെച്ച വരിക്കച്ചക്കയും
ഒരു പടന്ന ചെറു പഴവും പുകഞ്ഞു
കത്തുന്ന ചന്ദനത്തിരികളും സുന്ദരം

കാഴ്ചകൾ മനസിന് കുളിർമ്മയേകട്ടെ
മനസ്സ് ശാന്തമാവട്ടെ, ധന്യമാവട്ടെ
ഈ ജന്മവും ഇനി വരും ദിവസങ്ങളും
ശുഭമംഗളമാവട്ടെ ഭാവി ജീവിതം


വിനോദ് കുമാർ ടി.വി
രാമപുരം, കണ്ണൂർ
23.04.2021 - 15.23 p.m

2021 ഏപ്രിൽ 18, ഞായറാഴ്‌ച

Go Go വാക്സിനേഷൻ

 *Go Go വാക്സിനേഷൻ*


വർഷമൊന്നു കഴിഞ്ഞിട്ടും
തുടരുന്ന മഹാമാരി
ഇത് രണ്ടാം വരവ്
തിരിച്ചു പോക്കെന്നാണാവോ

വീട്ടിലിരുന്നു മടുത്ത
ദരിദ്രജന്മങ്ങൾക്ക്
ഇനിയെന്നാണാവോ
മുക്തി ലഭിക്കുക ?

വാക്സിൻ സ്വീകരിച്ചവർ
വീണ്ടും സ്വീകരിച്ചുതുടങ്ങി
റേഷൻ കിട്ടാത്ത പാവങ്ങൾക്ക്
ഇനിയെന്നാണാവോ രണ്ടാം ഗഡു ?

ഞാനും വരിയിൽ
കാത്തിരിപ്പാണ്
ഒന്നാം ഗഡു കോവാക്സിന്

പരിശോധനാ മുറികളും
ഇടനാഴികളും കോണിപ്പടികളും
ഊഴം കാത്തുകിടക്കുന്നവരാൽ
നിറഞ്ഞു കവിഞ്ഞു തുടങ്ങി

ഇടയിൽ രണ്ടാമതൊരു
രജിസ്റ്റർ കൂടി തുറക്കേണ്ടി വന്നു
അതിനാൽ വേഗം നമ്പർ കിട്ടി
ആദ്യ നൂറിൻ്റെ പകുതിക്ക് മേലെ

കാത്തിരിപ്പാണ് കോണിപ്പടിയിൽ
സമയം കളയാനൊരു കവിത..
ഇവിടെയിരിപ്പാണ് ഊഴം കാത്ത്
ഇനിയും പത്തു പേരുണ്ട് മുന്നിൽ

നമ്പർ വിളിച്ചു രക്തസമ്മർദ്ദം
നോക്കി തൃപ്തരായി
നേരെ സൂചി കുത്തുവാൻ
മുറിയിൽ കയറിയിരിപ്പായി

മാലാഖ മധുരമായി മൊഴിഞ്ഞു
വരൂ, നോക്കൂ, കോവാക്സിനാണ്
അര മില്ലി, പനി തോന്നിയാൽ
കരുതിക്കോളു ഡോളോ
അല്ലെങ്കിൽ ക്രോസിൻ

അര മണിക്കൂർ വിശ്രമമുറിയിൽ
പിന്നീട് നേരെ വീട്ടിലേക്ക്
കുറച്ച് സമാധാനമായി
ഇനി പേടിക്കാനില്ല, അകലം പാലിച്ചിരിക്കാം
ഞാൻ ഹാളിൽ, ഭാര്യ അടുക്കളയിൽ
മകൾ ഓൺലൈൻ ക്ലാസ്സിൽ
എന്താ ചെയ്ക, ഈ കൊറോണയെ ?

വിനോദ് കുമാർ ടി വി
19.04.2021-11.33 a.m

ഓ.എൻ.വി

കവിതതൻ സൗന്ദര്യംനുകർന്നു  സമരസന്തതികൾ ശാന്തരായ്. നിന്നെ സ്നേഹിക്കുംപോലെ ഞാൻ   പാനപാത്രം ചെരിച്ചു ദാഹം തീർത്തു. ദേവതയും ചക്രവർത്തിമാരും‍  ഗാന...