2024 നവംബർ 18, തിങ്കളാഴ്‌ച

മൗനനൊമ്പര0

പ്രഭാത കിരണങ്ങൾ കൊണ്ട് താമര വിരിയും പോലെ അവളുടെ ഹൃദയം പൂത്തുലയുന്ന നേരം അവളറിയാതെയവനവളുടെ മൗനനൊമ്പരം കാണാൻ വെയിലേറ്റു വാടും മുൻപ് അധരമധുരം നുണയാനണയും അമരനായകനവൻ കാമുകൻ അവനിയിലുയരും നേരമവൻ തേടും അവളിലെ പ്രണയമൂറും സൗഭഗം 18.11.2024 - 14.00 pm

2024 നവംബർ 14, വ്യാഴാഴ്‌ച

പ്രണയം

അത്രയധികമുണ്ടിന്നെന്റെയോർമ്മയിൽ  

നീയെന്ന സുന്ദരകാവ്യം; വരികളായ് 


അറിയാത്ത കാവ്യവരികളിൽ നിന്നുടെ 

ആത്മാവിൻ  രാഗമലിഞ്ഞിരുന്നു 


അറിയില്ലാ പ്രണയം; പറയാത്ത രാഗം 

ആത്മാവിലത്രയും സ്വപ്നഗാനം 

നിന്റെയിളം ചുണ്ടിൻ മധുരം നുകരുവാൻ

എന്റെ മനസ്സിന്നിതേറെ കൊതിക്കുന്നു


അറിയാതെ ഹൃദയങ്ങൾ രണ്ടിലുമായ് 

അലമാലകളായി പ്രേമസാഗരം 

അവസാനയാമവും കഴിയുന്നനേരം 

അറിയാതെ നാം രണ്ടുമൊന്നുചേരും

അറിയാതെ നാം

രണ്ടുമൊന്നു ചേരും 


വിനോദ് കുമാർ ടിവി രാമപുരം കണ്ണൂർ 

15.11.2024

02.56 p.m

2024 ഒക്‌ടോബർ 9, ബുധനാഴ്‌ച

post box

അന്നും പതിവ് പോലെ റോഡരികിലെ ചുവന്ന പെട്ടിയിൽ എന്തോ അന്വേഷിച്ചു അടുത്ത് ചെന്നു. സർക്കാർ ഓഫീസിലെ തൊഴിൽ കിട്ടുമോ എന്ന് അന്വേഷണമാണത്. ചുവന്ന പെട്ടിക്ക് എന്നെക്കാൾ പ്രായമുണ്ട്. ചിലപ്പോൾ എൻറെ അപ്പൂപ്പന്റെ പ്രായം ആയിക്കാണണം. തലമുറയായി ഈ ചുവന്ന പെട്ടി ആരെയോ കാത്തിരിക്കുന്നു. ജോലിയില്ലാത്ത ചെറുപ്പക്കാർക്കും പ്രണയബദ്ധരായ കാമുകീ കാമുകന്മാർക്കും പലപ്പോഴും അത്താണിയായിരുന്നു ഈ ചുവന്ന പെട്ടി. ഇന്ന് ഈ പെട്ടി അനാഥമാണ്. ആർക്കുവേണ്ടിയും കാത്തിരിക്കാറില്ല. ആരുടെയും വിശേഷങ്ങൾ അറിയാനോ ആരുടെയെങ്കിലും സർക്കാർ ജോലിയുടെ ഓർഡർ സ്വീകരിക്കാനോ ഈ പെട്ടിക്ക് കഴിയാറില്ല. നാട് വളരുകയല്ലേ. ചുവന്ന പെട്ടികൾ വരുന്ന വെള്ളയും ഇളം നീല നിറത്തിലുള്ള ഇല്ലെണ്ടും കാണാതായിട്ട് മൂന്ന് പതിറ്റാണ്ടായി. അവസാനമായി ഒരു കത്ത് എഴുതിയത് 1999 കല്യാണ ഒരുക്കങ്ങൾ തുടങ്ങാനുള്ള അറിയിപ്പു ആയിരുന്നു. പിന്നീട് അത്തരം ഒരു കത്ത് എഴുതാനുള്ള സാഹചര്യം ഉണ്ടായിട്ടില്ല. പുതുതലമുറയുടെ എഴുതാനുള്ള മാധ്യമങ്ങൾ ഓൺലൈനായി തീർന്നു. വിരൽത്തുമ്പിൽ അക്ഷരങ്ങൾ ഇന്ദ്രജാലം കളിക്കുമ്പോൾ, നിമിഷനേരം കൊണ്ട് ലോകത്തിൻറെ ഏത് കോണിലേക്കും സന്ദേശം അയക്കാൻ പറ്റുന്ന പുതുതലമുറയുടെ പുതിയ പുതിയ വകഭേദങ്ങൾ. തലമുറയായി കാത്തുനിൽക്കുന്ന ചുവന്ന പെട്ടി ഇപ്പോൾ അനാഥനാണ്. पोस्ट बॉक्स त्यादिवशी नेहमीप्रमाणे तो रस्त्याच्या कडेला असलेल्या लाल डब्यात काहीतरी शोधत त्याच्या जवळ गेला. सरकारी कार्यालयात नोकरी मिळते का, ही चौकशी आहे. लाल पेटी माझ्यापेक्षा जुनी आहे. कधीतरी माझ्या आजोबांच्या वयाची असावी. पिढ्यानपिढ्या हा लाल डबा कोणाची तरी वाट पाहत आहे. हा लाल डबा अनेकदा बेरोजगार तरुण आणि प्रेमळ प्रेमींचा अड्डा असायचा. आज ही पेटी अनाथ झाली आहे. कोणाचीही वाट पाहू नका. हा बॉक्स कोणाचाही तपशील जाणून घेऊ शकत नाही किंवा कोणत्याही सरकारी नोकरीची ऑर्डर स्वीकारू शकत नाही. देशाचा विकास होत नाही का? लाल बॉक्ससह पांढरा आणि हलका निळा Inland ला तीन दशके झाली आहेत. लग्नाची तयारी सुरू झाल्याची घोषणा करणारे शेवटचे पत्र 1999 मध्ये लिहिले होते. तेव्हापासून असे पत्र लिहिण्याचा प्रसंग आला नाही. लेखन माध्यमांची नवीन पिढी ऑनलाइन आहे. बोटांच्या टोकावर अक्षरांची जादू खेळत जगाच्या कोणत्याही कोपऱ्यात क्षणार्धात संदेश पाठवू शकणारी नवी पिढी. पिढ्यानपिढ्या वाट पाहणारी लाल पेटी आता अनाथ झाली आहे. विनोद कुमार टीव्ही रामपुरम, कन्नुर १०.१०.२०२४ ११.३५ p.m (Google translation from Malayalam to Marathi)

2024 ഒക്‌ടോബർ 3, വ്യാഴാഴ്‌ച

നീ....

സുന്ദരകവിതകളെഴുതാൻ മറന്നു ഞാൻ 
നിൻ പ്രണയത്തിലലിയാൻ തുടങ്ങി 
ഇന്ദുമുഖീ നിൻ കണ്ണിലെ വശ്യത 
എന്റെ ഹൃദയം കവർന്നു മുത്തേ 

ഇഷ്ടസഖീ നിന്നധരദ്വയങ്ങളെൻ 
ഇന്ദ്രിയമാകെ ഉലച്ചിടുന്നൂ
ഇനിയെന്ന് കാണും 
നമ്മളെന്നോർത്ത് ഞാൻ 
ഇലഞ്ഞിമരത്തണലിലായ് 
കാത്തു നിൽപ്പൂ 

ഇനിയില്ലൊരു 
തെല്ലു ചുവടുമാറ്റം 
ഇണപിരിയാതെ നാം 
ഒന്നുചേരാം 


വിനോദ് കുമാർ ടിവി 
രാമപുരം,കണ്ണൂർ 04.10.2024- 10pm

2024 സെപ്റ്റംബർ 29, ഞായറാഴ്‌ച

ജീവിതയാത്ര

ജീവിതയാത്രയിൽ നമ്മളീ രണ്ടുപേർ രണ്ടുദിശയിലായി ഒഴുകി നീങ്ങുന്നവർ നോക്കത്താ ദൂരത്ത് നീണ്ടു കിടക്കുന്ന പാളങ്ങൾ പോലെ സമാന്തരങ്ങളായ് അറിയാതെ എന്നെങ്കിലും നമ്മൾ തമ്മിലായി കണ്ടുമുട്ടും വരെ അന്യരായി നിന്നിടും കാണുന്ന നേരത്ത് കാണാതെ പോവല്ലേ കണ്ടില്ലെന്നു നടിച്ചിടല്ലേ ഓരോരോ ജീവിതയാത്രകളിൽ നമ്മൾ രണ്ടുപേരാണെന്ന് ഓർമ്മയിൽ നിൽക്കണം പണ്ടത്തെ കാലമല്ലെന്നുള്ളതോർക്കണം നമ്മൾ രണ്ടാളും രണ്ടു ധ്രുവങ്ങളിൽ... വിനോദ് കുമാർ ടിവി രാമപുരം കണ്ണൂർ 30.09.2024- 0.11 a.m

2024 ഓഗസ്റ്റ് 9, വെള്ളിയാഴ്‌ച

വഞ്ചന

അവൾ വഞ്ചിക്കുകയായിരുന്നു എന്നെ മാത്രമല്ല ഒരുപാടുപേരെ അവളുടെ സ്നേഹം തിരിച്ചറിയാൻ പറ്റാത്ത വിധം പ്രണയം നിറഞ്ഞതായിരുന്നു അവളുടെ സ്നേഹം ലോകത്തൊരാൾക്കും കിട്ടാത്തത്രയും കൂടുതലായിരുന്നു അവളുടെ സ്നേഹം കാശുള്ളവരോടായിരുന്നു അവളുടെ സ്നേഹം കാശിനു വേണ്ടി മാത്രമായിരുന്നു അതിന് അവൾ, അവളുടെ എല്ലാം, അവളുടെ വിലപ്പെട്ടതെല്ലാം തിരിച്ചു കൊടുത്തു അവസാനം അവൻ വന്നു. അവളുടേത് മാത്രമായൊരാൾ. അവൾ പോയി, അവളുടെതാണെന്ന് നമ്മൾ പലർക്കും തോന്നിയതെല്ലാം ആരുടെയുമല്ലാതാക്കി അവളവൻ്റെ കൂടെയിറങ്ങിപ്പോയി വിനോദ് കുമാർ ടിവി, രാമപുരം 16.05.2023-11.33 aam

ഹെൻ്റെ കേരളം

കവിത: ഹെൻ്റെ കേരളം രചന: വിനോദ് കുമാർ ടിവി രാമപുരം അങ്ങ് വടക്കേക്കരയിൽ നിന്നും തമ്പുരാനെഴുന്നള്ളുന്നു കൂട്ടിനായ് കിങ്കരരനവധി വഴിനീളെ അന്തക രക്ഷകർ രഥമുരുളും നേരമങ്ങനെ തമ്പുരാനാർത്തു ചിരിക്കുന്നു സാമ്രാജ്യങ്ങൾ വെട്ടിപ്പിടിച്ചെ ന്നഹംബോധമുള്ളിൽ ഓരോ നോക്കും വാക്കും ചിരിയും മ്ലേച്ഛം ദൈവത്തിൻ സ്വന്തം നാടവൻ വിഷ ലിപ്തമാക്കി, .. രഥമുരുളുന്നു തെക്കോട്ട്; പിന്നെയും പിന്നെയും തെക്കോട്ടു പോകുന്നവൻ ഊരു ചുറ്റി ഊരു തെണ്ടി ഊരു തുക്കി ദൈവങ്ങളുടെ സ്വന്തം നാട്ടിൽ താണ്ഡവ നൃത്തമാടുന്നു രുധിരപ്പുഴകൾ തീർത്തവൻ പിന്നെയും രഥവുമായുരുളുന്നു സാമൂതിരിക്കോവിലിൻ നിലപാടു തറയിൽ ആർത്ത് വിളിച്ചവൻ തല തല്ലിച്ചിരിക്കുന്നു രഥമുരുരുളുന്നുണ്ട് പിന്നെയും വഴിനീളെ ഭാഷണമലങ്കാരമാക്കുന്നവൻ അഹങ്കാരം ഭൂഷണമാക്കുന്നവൻ ലഹള നടത്തിയാഗ്രാമഭംഗിയിൽ അവൻ രഥമുരുട്ടുന്നു, ഭീതി പരത്തുവാൻ കള്ളത്തരങ്ങളുടെ കൊള്ളത്തരങ്ങളുടെ വീമ്പ് പറച്ചിലിന്റെ അഹങ്കാരത്തിന്റെ രഥം നീണ്ടുകിടക്കുമാ പാതയോരത്ത് ചിലർ പ്രതിഷേധിക്കാൻ കറുപ്പെടുത്തു കിങ്കരന്മാരും കാവൽക്കാരും ചേർന്നാ പാവം പ്രതിഷേധി തൻ തലയിൽ ചട്ടിയുടച്ചു ഭാഷണം പിന്നെയും പോഴന്റെഭാഷണം അവൻ്റെ ജീവൻ രക്ഷിക്കാനാണത്രെ തല തട്ടിപ്പൊളിച്ചത് രാജാവ് നഗ്നനാണെന്നാർത്തു വിളിച്ചു പറയുന്ന പ്രജകൾ ബധിരനായന്ധനായ് വീണ്ടും രഥമുരുട്ടുന്നു തമ്പുരാനിനിയൊരു രാജ യോഗമില്ലെന്നറിയാതെ.

ജീവൻറെയാധാരം

നിന്നെ കുറിച്ചുള്ള ഓർമ്മകളാണെൻ്റെ 
ജീവൻറെയാധാരം എന്നറിഞീടു നീ 
അന്ന് ഞാൻ ആദ്യമായി കണ്ടനാളിൽ 
നിന്നുടെ കൺകളിൽ മലരമ്പുകൾ 

ആദ്യനോട്ടത്തിൽ തന്നെ നീയെൻ 
ഹൃത്തിലെ പ്രണയമായി മാറിയല്ലോ 
ഈ കാലമത്രയും നിന്നെ എന്നുള്ളിൽ 
ഞാൻ അണയാതെ സൂക്ഷിച്ചു 
വച്ചിരുന്നു 
ദൈവമായി നീ എൻ മനസ്സിൻറെ ഉള്ളിൽ 
എരിഞ്ഞു തുടങ്ങുമ്പോൾ 
അറിയാതെ നീ എന്നെ വിട്ടു 
അകലുമ്പോൾ ഹൃദയവേദന നീ 
അറിയുന്നില്ലെന്ന് എത്രയോ കാലമായി 
സൂക്ഷിച്ചുവച്ച് ഞാൻ 
ഹൃദയ കോവിലിൽ ദേവിയായി 
എത്രയോ രാത്രികൾ സ്വപ്നങ്ങൾ കണ്ടു 
ഹൃദയം kothichuച്ത്തിനായി ആദ്യമായി 
കണ്ട നാൾ നീയെന്നരികത്ത് 
പിടയുന്ന മാനിന്റെ കണ്ണുമായി 
നിൻ മുഖസൗന്ദര്യം കണ്ണൻ മനസ്സിൽ 
ആയിരം കവിതകൾ നാം എടുത്തു 
അന്നു തുടങ്ങിയ വാക്കുകൾ 
പ്രണയമായി ഹൃദയത്തിൽ പ്രണയമായി 
ജീവിതം പ്രണയമായി നീ എൻറെ 
ലഹരിയായി അറിയാതെ നിന്നെ 
ഞാൻ പ്രണയിച്ചു പ്രണയിച്ചു
draft

സംഗീതനിശ

സംഗീതനിശ സ്വാ....ഗതം... സുസ്വാ...ഗതം...... സംഗീതനിശയിതിൽ സുസ്വാ....ഗതം... രാവുകളേറെയായ് സംഗീതനിശയിൽ നാം സുന്ദരഗാനങ്ങളാലപിപ്പൂ.. കവിതകളും...നാടൻ...പാട്ടുകളും ചേർന്നോരായിരം പാട്ടുകൾ പാടി നമ്മൾ... മറക്കാനാവാത്തൊരാർദ്രമാം രാഗങ്ങൾ മാധുര്യമേറുന്നൊരോർമ്മകളായ്... ഇന്നീ സംഗമ വേളയിലായ് വന്നു ചേർന്നൂ...നമ്മൾ...ഒത്തു ചേർന്നൂ.. ചൊല്ലിടാം...പാടിടാം...നമ്മളൊന്നിച്ചീ... സംഗമം സംഗീത സാന്ദ്രമാ...ക്കാം... സ്വാ....ഗതം... സുസ്വാ...ഗതം...... സു സ്വാഗതമേകുന്നു...സാദരം..... വിനോദ് കുമാർ ടി വി;.

ഓണനിലാവ്

ഒന്നാം ദിനമിതത്തം നാളിൽ

മുറ്റം നന്നായ് മെഴുകേണം
തുമ്പപ്പൂക്കളാൽ പൂക്കളം വേണം
ചേലൊത്ത പൂക്കളം തീർക്കേണം

രണ്ടാം നാളിൽ ചിത്തിരപ്പൂവാൽ
ചന്തത്തിൽ പൂക്കളമാവാലോ
ബന്ധു ജനങ്ങളും
കൂട്ടുകാരോക്കെയും
ചേർന്ന് കളിച്ചു രസിക്കാലോ

മൂന്നാം ദിവസം ചോതി നാളിലായ്
നല്ലൊരു പൂക്കളം തന്നെ വേണം
ഓണക്കോടിയെടുക്കേണം പിന്നെ
ഓടിച്ചാടിക്കളിക്കേണം
മൂത്തവർ നൽകും കോടിയുടുത്തു
കൊണ്ടുല്ലാസമോടെ രസിക്കേണം

നാലാം ദിവസം വിശാഖം നാളത്
ശ്രേഷ്ഠമായുള്ള ദിനവുമല്ലോ
സദ്യയുണ്ടാക്കേണം
പായസം വെക്കേണം
ഓണം വീട്ടിലേക്കെത്തിയല്ലോ

അനിഴം നാളിൽ ആറന്മുളയിലെ
വള്ളം കളിയത് കാണേണം
തൃക്കേട്ട നാളിലായ് പൂക്കളം തീർത്തിട്ടാഘോഷമായാടിപ്പാടിടേണം

മൂലം നാളിൽ സദ്യയൊരുക്കേണം
അലങ്കരിച്ചങ്ങനെ നൃത്തമാടാം
തൊടിയിൽ വിരിയുന്ന പൂക്കളെക്കൊണ്ടൊരു
വലിയൊരു പൂക്കളം തീർക്കേണം

എട്ടാം ദിനമോ പൂരാടം നാളല്ലോ
മണ്ണിന്റെ മാവേലിയുണ്ടാക്കണം
പൂജ നടത്തണം ഐശ്വര്യമായിട്ട്
ആഘോഷമോടെക്കളിച്ചിടെണം

ഒമ്പതാം നാളിലെ ഉത്രാടപ്പാച്ചിലും
ആഘോഷങ്ങളും കേമമാക്കാൻ
കൂട്ടുകാരെല്ലാരും ഒത്തൊരുമിക്കുന്നു
നല്ലൊരു പൂക്കളം തീർത്തിടുന്നു

പത്താം നാളിൽ കെങ്കേമമായിട്ട്
ഉഗ്രനാം പൂക്കളം തീർക്കേണം
തിരുവോണ നാളിലെ
നന്മയെയോർത്ത് നാം
നല്ലൊരു സദ്യകഴിക്കേണം
കൂട്ടുകാരും പിന്നെ വീട്ടുകാരും
ചേർന്ന് ആഘോഷ്മായിക്കഴിഞ്ഞിടേണം

വിനോദ് കുമാർ ടിവി, രാമപുരം

2024 ഓഗസ്റ്റ് 3, ശനിയാഴ്‌ച

വാനമ്പാടി

വാനമ്പാടി നീ പാടിയ പാട്ടുകളെങ്ങനെ ഞങ്ങൾ മറക്കും വാനമ്പാടി നീ പാടിയ പാട്ടുകളെങ്ങനെ ഞങ്ങൾ മറക്കും കൃഷ്ണനെപ്പറ്റി നീ പാടിയ പാട്ടുകൾ കേൾക്കുമ്പോൾ ഇമ്പമേറെയെന്നറിയുക കണ്ണിലെൻ കൃഷ്ണൻ്റെ രൂപം തെളിയുന്നു മനസിൽ മയൂരങ്ങൾ നൃത്തമാടീടുന്നു നിൻ്റെ ശബ്ദം കേട്ടു എല്ലാം മറക്കുന്നു നാം എത്രയോ മധുരമാം ഗാനങ്ങൾ നമുക്കേകി നീ നേരുന്നു ഞാനായിരം ആശംസകൾ നിൻ്റെ ജന്മന്നാളിൽ ദൈവം കനിയട്ടെ; ആയുരാരോഗ്യമേകട്ടെ നാൾക്കുനാൾ... വിനോദ് കുമാർ ടിവി രാമപുരം,കണ്ണൂർ 04.10.2024- 10pm

2024 ഓഗസ്റ്റ് 2, വെള്ളിയാഴ്‌ച

കവിതയെഴുത്ത്

നിൻ്റെ നെറ്റിത്തടത്തിൽ എൻ്റെ മൂക്ക് കൊണ്ട് ഞാൻ ആദ്യകവിതയെഴുതും കവിളുകളിൽ കവിളുകളാണ് സ്നേഹക്കവിതയെഴുതുക കഴുത്തിൽ മുഖമമർത്തി ഞാൻ വേറൊരു കവിതകുറിക്കും മാറിടത്തിൽ ചുണ്ടുകളാൽ പ്രണയകവിതയെഴുതും ആലില വയറിൽ വലതുകൈകൊണ്ട് സാന്ത്വനകവിതയെഴുതും തുടയിടയിൽ കൈവിരലുകൾ കൊണ്ട് ഞരമ്പുകൾ വലിച്ചു മുറുക്കി സിരകളെ ഉണർത്തുന്ന മാദകകവിതയെഴുതും മാദകലഹരിയിൽ ആസ്വാദനത്തിൻ്റെ രതിമൂർച്ഛയിൽ വിജ്രംബിക്കുന്ന മേനിയിൽ കവിതമഴ പെയ്യിക്കും ഒടുവിൽ മേനി തളർന്നവശയായി ആകാശം നോക്കി മയങ്ങിക്കിടക്കും നിന്നെപ്പുണർന്നു തളർന്നു മയങ്ങികിടന്നു ഞാനായിരമായിരം കവിതകൾ കിനാവ് കാണും 03.08.2024 2.pm

2024 ജൂലൈ 28, ഞായറാഴ്‌ച

വെടക്ക് (ബെടക്ക്) നോക്കികൾ

അങ്ങ് തെക്കേ കോണിൽ കരിന്തിരി കത്തുന്നുണ്ട് ചുവന്നു കലങ്ങിയ കണ്ണുകളിൽ ഇരുട്ട് കയറി തിമിരം ബാധിച്ചന്ധരായവർ അന്തമില്ലാത്ത അഹങ്കാരത്തിന്നടിമകൾ പണക്കൊഴുപ്പിൽ വിശപ്പറിയാത്ത നരാധമർ മാനുഷിക മൂല്യങ്ങൾ തോറ്റ മൂദ്രാവാക്യങ്ങൾ പാവങ്ങളുടെ കണ്ണിൽ പൊടിയിട്ട പടത്തലവന്മാർ വയറാളിയപ്പോൾ സഞ്ചിയിൽ കിട്ടിയത് കൊണ്ട് വിശപ്പടക്കാൻ വിധിക്കപ്പെട്ടവർ ചൂഷണത്താൽ പലരീതിയിൽ മാനഭംഗം നടത്തുവോർ വിനോദ് കുമാർ ടി വി, രാമപുരം 29.07.2023-

2024 ജൂൺ 6, വ്യാഴാഴ്‌ച

പ്രണയമൗനം


നീയകലേക്ക്  പോയ്മറഞ്ഞാൽ
ഞാനേകനായെങ്ങനെ നാൾ കഴിക്കും
മിണ്ടാതെയറിയാതെയെത്രനാൾ നീ
ദൂരങ്ങളിൽ മൗനവ്രതമിരിക്കും

നീയറിയുന്നില്ലയെന്നുടെ  നെഞ്ചിലെ
എരിയുന്ന തീക്കനലിന്റെ ചൂട്
മാരിക്കാർ കാക്കുന്ന വേഴാമ്പലാലായി ഞാൻ
എത്രയോ നാളുകൾ കാത്തിരിക്കാം

നിന്നകതാരിലെനിക്കായൊരിത്തിരി
ഇടമുണ്ടാകുമോ  പ്രണയത്തിനായ്
നിന്നുടെയേകാന്ത വേളകളിൽ
എന്നെയും കൂട്ടിനായ് കൂട്ടീടുമോ

ഇനിയൊന്നും ചൊല്ലുവാനില്ലെനിക്ക്
ഇനിയൊന്ന് കാണുവാനിടയാകുമോ
അറിയില്ല ഞാനിനിയുണ്ടാവുമോ നിൻവിളി കേട്ട് മരിച്ചീടുവാൻ

വിനോദ് കുമാർ ടിവി,
രാമപുരം, കണ്ണൂർ
03.06.2024-11.21p.m

2024 ഏപ്രിൽ 1, തിങ്കളാഴ്‌ച

 

ജീവിതമാകും നദിയിൽ നമ്മൾ
ഒരേ ദിശയിലായൊഴുകുന്നവർ
കരയിലെ കൈതച്ചെടികളിൽ തട്ടി നാം വഴിമാറിയൊഴുകുന്ന പുഴകളായി

ഇടയിലങ്ങിങ്ങായി നിൽക്കുന്ന പാറകൾ വഴികളിൽ മാറാത്ത തടസ്സമായി
ജീവിതം മുന്നോട്ടു പോകുന്ന നേരത്ത്
നേരിട്ടിടുന്നൊരാ വിഷമഘട്ടം

പലപ്പോഴുമറിയാതെ ഒഴുകുന്നു വഴിമാറി കരകയറി കരകയറിയൊഴുകിടുന്നു
ഇടയിൽ ചിലപ്പോൾ നാം സുന്ദര സ്വപ്നത്തിൽ
വിഷമങ്ങളറിയാതെ ജീവിക്കുന്നു

ഇടതടവില്ലാതെ തടസ്സങ്ങളില്ലാതെ അനസ്യൂതമൊഴുകുന്ന പുഴകളായി ജീവിത
പന്ഥാവിൽ ഏറെനേരം നമ്മൾ ഏകാകിയായിക്കഴിഞ്ഞിടുന്നു

പുഴയുമതുപോലെയൊഴുകുന്നു ഏകയായി ദിക്കറിയാതെ വിജനമായി
ജീവൻറെ യാത്രയിൽ നമ്മളും അറിയാതെ ജീവിച്ചിടുന്നൂ വിജനതയിൽ

ഒടുവിലായിപ്പുഴ ഗതിമാറി ഒഴുകിയാ അറബിക്കടലിലലിഞ്ഞിടുന്നു അതുപോലെ നമ്മുടെ ജീവിതം അവസാനമാറടിമണ്ണിൽ ലയിച്ചിടുന്നു

വിനോദ് കുമാർ ടി വി, രാമപുരം 26.05.2022-00.42 am

ഓ.എൻ.വി

കവിതതൻ സൗന്ദര്യംനുകർന്നു  സമരസന്തതികൾ ശാന്തരായ്. നിന്നെ സ്നേഹിക്കുംപോലെ ഞാൻ   പാനപാത്രം ചെരിച്ചു ദാഹം തീർത്തു. ദേവതയും ചക്രവർത്തിമാരും‍  ഗാന...