2024 സെപ്റ്റംബർ 29, ഞായറാഴ്‌ച
ജീവിതയാത്ര
ജീവിതയാത്രയിൽ
നമ്മളീ രണ്ടുപേർ
രണ്ടുദിശയിലായി
ഒഴുകി നീങ്ങുന്നവർ
നോക്കത്താ ദൂരത്ത്
നീണ്ടു കിടക്കുന്ന
പാളങ്ങൾ പോലെ
സമാന്തരങ്ങളായ്
അറിയാതെ എന്നെങ്കിലും
നമ്മൾ തമ്മിലായി
കണ്ടുമുട്ടും വരെ
അന്യരായി നിന്നിടും
കാണുന്ന നേരത്ത്
കാണാതെ പോവല്ലേ
കണ്ടില്ലെന്നു
നടിച്ചിടല്ലേ
ഓരോരോ ജീവിതയാത്രകളിൽ
നമ്മൾ രണ്ടുപേരാണെന്ന്
ഓർമ്മയിൽ നിൽക്കണം
പണ്ടത്തെ കാലമല്ലെന്നുള്ളതോർക്കണം
നമ്മൾ രണ്ടാളും രണ്ടു ധ്രുവങ്ങളിൽ...
വിനോദ് കുമാർ ടിവി രാമപുരം കണ്ണൂർ
30.09.2024- 0.11 a.m
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ഓ.എൻ.വി
കവിതതൻ സൗന്ദര്യംനുകർന്നു സമരസന്തതികൾ ശാന്തരായ്. നിന്നെ സ്നേഹിക്കുംപോലെ ഞാൻ പാനപാത്രം ചെരിച്ചു ദാഹം തീർത്തു. ദേവതയും ചക്രവർത്തിമാരും ഗാന...
-
Only for you............ I don't know how to tell you ....... But I know how to open and show my heart....... You became the...
-
കവിതതൻ സൗന്ദര്യംനുകർന്നു സമരസന്തതികൾ ശാന്തരായ്. നിന്നെ സ്നേഹിക്കുംപോലെ ഞാൻ പാനപാത്രം ചെരിച്ചു ദാഹം തീർത്തു. ദേവതയും ചക്രവർത്തിമാരും ഗാന...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ