2014 മേയ് 18, ഞായറാഴ്‌ച

ആനയും എലിയും




ഒരുനാളിലോരിടത്തോരാനയുണ്ടായിരുന്നാനയുടെ

മുതുകത്തോരുകുഞ്ഞെലിയുംകയറിയിരുന്നങ്ങനെ

ആമോദമായവിടത്തെപ്പുഴയിൽനീരാടുവാനയിട്ടൊരു

ദിനമവർപോയൊരുനേരത്താകുഞ്ഞെലിയുടെയമ്മയെലി

യോടിക്കിതച്ചുവന്നെന്റെമോനേനീയെന്തയീകാണിച്ചേ

യെന്നാർത്തുവിളിച്ചുവന്നാനയുടെചെവിയിൽപിടിച്ചു

നിർത്തിയാകുഞ്ഞെലിയെതാഴത്തിറക്കാനാജ്ഞാപിച്ച

നേരമാതടിയനാമാനതന്റെമുതുകത്തിരുന്നൊരായെലി

വേഗംതാഴെക്ക്ചാടിയനേരമാമാവിന്റെചോട്ടിലിരുന്നോരാ

കരിമ്പൂച്ചയെലിയെയിട്ടോടിച്ചുപേടിച്ചയെലിയോടിയോടിയാ

പുഴയുടെവക്കത്തെയാലിന്റെകൊമ്പിലോടിക്കയറിയ

നേരമാകൊമ്പനാനതൻതുമ്പിക്കയ്യിൽവെള്ളമെടുത്തുശിരോടെ

കരിമ്പൂച്ചതൻമേലെചീറ്റിയടിച്ചതിവേഗമാചിന്നനെലിയുടെ

കൈപിടിച്ചുടനെതൻമുതുകത്തുവച്ചാനന്ദമോടെയായമ്മയെലിയുടെ

കൂടെനടന്നുപോയി.


2014 മേയ് 13, ചൊവ്വാഴ്ച

കാരാഗൃഹം

വർഷങ്ങളെത്രയായ് ഈ അഴിക്കൂട്ടിൽ ഞാൻ
ഏകാകിയായ്‌ ജീവനോടുക്കിടുന്നൂ

ഏകാന്തതയാനെന്റെ കൂട്ട്
എൻ നിഴൽ മാത്രമാണെന്റെ കൂട്ട്

അറിയില്ല കാലങ്ങളെത്ര കഴിച്ചു ഞാൻ
ഈ ഇരുൾ മൂടിയ കൽതുറുങ്കിൽ

ഓർമ്മകൾ മങ്ങീ പലതും മറന്നു ഞാൻ
നാടും മറന്നൂ നാളുംമറന്നൂ

പണ്ട് ഞാൻ പാടിയ പാട്ടുകളെന്നുടെ
ഓർമ്മയിൽ തത്തിക്കളിച്ചു മറയുന്നു

അന്നൊരഭിശപ്ത നിമിഷമെൻ ഭാവിയെ
കാരാഗൃഹത്തിൽ അടച്ചു  വർഷങ്ങളായ്

ഋതുക്കൾ മാറി മറഞ്ഞൂ
അറിയുന്നപലരും മരിച്ചു മറഞ്ഞു പോയ്‌

കാലമിതേറെയായ് പ്രകൃതിതൻ
സ്നേഹവാത്സല്യങ്ങൾ ഓർമ്മയായീ

വേനലും മഴയും മറന്നൂl
വയലും പുഴയും മറന്നൂ

എന്റെ സ്നേഹബന്ധങ്ങൾ മരിച്ചു
ഞാൻ സ്നേഹിക്കുവാനും മറന്നൂ

ഓ.എൻ.വി

കവിതതൻ സൗന്ദര്യംനുകർന്നു  സമരസന്തതികൾ ശാന്തരായ്. നിന്നെ സ്നേഹിക്കുംപോലെ ഞാൻ   പാനപാത്രം ചെരിച്ചു ദാഹം തീർത്തു. ദേവതയും ചക്രവർത്തിമാരും‍  ഗാന...