2024 ഓഗസ്റ്റ് 9, വെള്ളിയാഴ്‌ച

ഹെൻ്റെ കേരളം

കവിത: ഹെൻ്റെ കേരളം രചന: വിനോദ് കുമാർ ടിവി രാമപുരം അങ്ങ് വടക്കേക്കരയിൽ നിന്നും തമ്പുരാനെഴുന്നള്ളുന്നു കൂട്ടിനായ് കിങ്കരരനവധി വഴിനീളെ അന്തക രക്ഷകർ രഥമുരുളും നേരമങ്ങനെ തമ്പുരാനാർത്തു ചിരിക്കുന്നു സാമ്രാജ്യങ്ങൾ വെട്ടിപ്പിടിച്ചെ ന്നഹംബോധമുള്ളിൽ ഓരോ നോക്കും വാക്കും ചിരിയും മ്ലേച്ഛം ദൈവത്തിൻ സ്വന്തം നാടവൻ വിഷ ലിപ്തമാക്കി, .. രഥമുരുളുന്നു തെക്കോട്ട്; പിന്നെയും പിന്നെയും തെക്കോട്ടു പോകുന്നവൻ ഊരു ചുറ്റി ഊരു തെണ്ടി ഊരു തുക്കി ദൈവങ്ങളുടെ സ്വന്തം നാട്ടിൽ താണ്ഡവ നൃത്തമാടുന്നു രുധിരപ്പുഴകൾ തീർത്തവൻ പിന്നെയും രഥവുമായുരുളുന്നു സാമൂതിരിക്കോവിലിൻ നിലപാടു തറയിൽ ആർത്ത് വിളിച്ചവൻ തല തല്ലിച്ചിരിക്കുന്നു രഥമുരുരുളുന്നുണ്ട് പിന്നെയും വഴിനീളെ ഭാഷണമലങ്കാരമാക്കുന്നവൻ അഹങ്കാരം ഭൂഷണമാക്കുന്നവൻ ലഹള നടത്തിയാഗ്രാമഭംഗിയിൽ അവൻ രഥമുരുട്ടുന്നു, ഭീതി പരത്തുവാൻ കള്ളത്തരങ്ങളുടെ കൊള്ളത്തരങ്ങളുടെ വീമ്പ് പറച്ചിലിന്റെ അഹങ്കാരത്തിന്റെ രഥം നീണ്ടുകിടക്കുമാ പാതയോരത്ത് ചിലർ പ്രതിഷേധിക്കാൻ കറുപ്പെടുത്തു കിങ്കരന്മാരും കാവൽക്കാരും ചേർന്നാ പാവം പ്രതിഷേധി തൻ തലയിൽ ചട്ടിയുടച്ചു ഭാഷണം പിന്നെയും പോഴന്റെഭാഷണം അവൻ്റെ ജീവൻ രക്ഷിക്കാനാണത്രെ തല തട്ടിപ്പൊളിച്ചത് രാജാവ് നഗ്നനാണെന്നാർത്തു വിളിച്ചു പറയുന്ന പ്രജകൾ ബധിരനായന്ധനായ് വീണ്ടും രഥമുരുട്ടുന്നു തമ്പുരാനിനിയൊരു രാജ യോഗമില്ലെന്നറിയാതെ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഓ.എൻ.വി

കവിതതൻ സൗന്ദര്യംനുകർന്നു  സമരസന്തതികൾ ശാന്തരായ്. നിന്നെ സ്നേഹിക്കുംപോലെ ഞാൻ   പാനപാത്രം ചെരിച്ചു ദാഹം തീർത്തു. ദേവതയും ചക്രവർത്തിമാരും‍  ഗാന...