നിൻ കരിമിഴിയിണ തൻ കടാക്ഷമേറ്റെൻ
ഹൃദയ കവാടം മെല്ലെ തുറന്നു
കടന്നു വരൂ നീയെൻ രാജകൊട്ടാരമതിൽ
വഴിക്കാം രാജ്ഞിയായ് ഓമലേ ഞാൻ നിന്നെ
ഒരു വാക്ക് പറയാൻ എന്നോമനെ
ഞാനെത്ര ദിവസമായ് കൊതിചിടുന്നു.
നാളെ ഞാൻ കാണുമ്പോഴെൻ മുന്നിലൊരു
മാലഖയായ് നീയോരുങ്ങീടെണം
ചന്ദനതിലകം ചാർത്തി നീ
കുളിച്ചീറനായ് തെക്കേ മതിലരികിൽ
കണ്ണുകളിൽ ഞാൻ വായിക്കും
കവിത ശകലങ്ങൾ ഒരു കാവ്യമായ്
മഹാകാവ്യമായ് ഓമനേ ഞാനെഴുതാം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ