2020 ഏപ്രിൽ 17, വെള്ളിയാഴ്‌ച

ദൂരെ

വർഷങ്ങളെത്രയായ് ദൂരേക്കകന്നു നാം കണ്ടുമുട്ടാതെത്ര നാളുകൾ പിന്നിട്ടു നീ നിൻ്റെ കൂട്ടിലും ഞാനെൻ്റെ കാട്ടിലും ജീവിതം മെല്ലെയായ് തള്ളി നീക്കി ഓർമ്മകൾ പേറി ഞാൻ എൻ്റെയീ നാളുകൾ നീട്ടി സമയം കളഞ്ഞു കുറേയേറെ നീ നിൻ്റെ കൂട്ടിലെ കൊച്ചു കിളികളെ നോക്കി വളർത്തി വലുതുമാക്കി ഞാനെൻ്റെ കാട്ടിലലഞ്ഞു നിന്നോർമ്മയിൽ പ്രണയമെൻ ചിന്തയെ ഭ്രാന്തമാക്കി ചിന്തയിൽ നീയും നിൻ വശ്യ നേത്രങ്ങളും ആ ചെറു ചുണ്ടിലെ പുഞ്ചിരിയും കാറ്റിലിളകുമാ കാർകൂന്തൽ മെല്ലെ നീ കായ്യാലൊതുക്കി മെല്ലെ നടന്നതും കാലിൽ തടയുമാ പട്ടുപാവാട നീ തെല്ലൊന്നുയർത്തി ഓടി മറഞ്ഞതും ഇന്നുമെന്നോർമ്മയിൽ മായാതിരിക്കുന്നു ഇന്നലെക്കണ്ട കിനാവു പോലെ അന്നത്തെ നാളുകൾ വീണ്ടും വരികിലെൻ ഹൃദയം മിടിക്കും തുടിക്കുമെൻ കണ്ണുകൾ പ്രണയാഗ്നി വീണ്ടും ജ്വലിക്കുമെൻ സിരകളിൽ നിന്നെ പ്രണയിച്ചു വീണ്ടും ലയിക്കും ഞാൻ വിനോദ് കുമാർ ടി.വി. 17 .04.2020 6.45 pm Kanathur Kazcha 2020*ദൂരെ*

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഓ.എൻ.വി

കവിതതൻ സൗന്ദര്യംനുകർന്നു  സമരസന്തതികൾ ശാന്തരായ്. നിന്നെ സ്നേഹിക്കുംപോലെ ഞാൻ   പാനപാത്രം ചെരിച്ചു ദാഹം തീർത്തു. ദേവതയും ചക്രവർത്തിമാരും‍  ഗാന...