2020 മാർച്ച് 9, തിങ്കളാഴ്‌ച
149-നിന്നരികിൽ
നിൻ്റെ ചുണ്ടിൻ മധു നുണയാൻ
എത്തിടും ഞാനിനി വേഗം
നിൻ്റെ മാറിൽ മുഖമമർത്തി
നിദ്ര പൂകാൻ മമ മോഹം
ഓടിയെത്തി നിന്നരികിൽ
കൊഞ്ചി ഞാനിരുന്ന നേരം
നിൻ്റെ കണ്ണിന്നുളളിലന്ന്
ഞാൻ തെളിഞ്ഞു നിന്ന നേരം
നിൻ്റെ നീളൻ മുടി ചുരുളിൽ
എൻ്റെ കൈ തലോടിയപ്പോൾ
നിൻ്റെ കണ്ണിലൂറി നിന്നു
പ്രണയാർദ്ര രാഗഭാവം
നിൻ്റെ കൈ തൻ വിരലുകൾ
എൻ കയ്യാൽ തലോടുമ്പോൾ
നിൻ്റെ നെഞ്ചിൽ പ്രണയകാല
പഞ്ചവാദ്യമേളമായി
വിനോദ് കുമാർ ടിവി
രാമപുരം,കണ്ണൂർ
149-10.03.2020
(mohan Sitara)
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ഓ.എൻ.വി
കവിതതൻ സൗന്ദര്യംനുകർന്നു സമരസന്തതികൾ ശാന്തരായ്. നിന്നെ സ്നേഹിക്കുംപോലെ ഞാൻ പാനപാത്രം ചെരിച്ചു ദാഹം തീർത്തു. ദേവതയും ചക്രവർത്തിമാരും ഗാന...
-
Only for you............ I don't know how to tell you ....... But I know how to open and show my heart....... You became the...
-
കവിതതൻ സൗന്ദര്യംനുകർന്നു സമരസന്തതികൾ ശാന്തരായ്. നിന്നെ സ്നേഹിക്കുംപോലെ ഞാൻ പാനപാത്രം ചെരിച്ചു ദാഹം തീർത്തു. ദേവതയും ചക്രവർത്തിമാരും ഗാന...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ