2020 ജനുവരി 11, ശനിയാഴ്‌ച

147-മണ്ണ്

അന്ധരായ് നമ്മൾ

മനുഷ്യർ കൈത്തോടിനെ

മണ്ണിട്ടു മൂടി
മാളിക തീർത്തവർ

കൈവഴി ഭദ്രമായ്
കൊട്ടിയടച്ചവർ
മാളികയേറി ആ
മണ്ണു മറന്നവർ

കാടുകൾ വെട്ടി ആ
കായലു തൂർത്തവർ
കാറിലമർന്നു ആ
കാഴ്ചകൾ കണ്ടവർ

കാണാത്ത മേച്ചിൽ
പുറങ്ങളും താണ്ടി ആ
മേടയിൽ സ്വർഗ്ഗം
പണിഞ്ഞു പൊറുത്തവർ

മണ്ണു മറന്നവർ
അട്ടഹസിച്ചവർ
നാടു മുഴുവനും
കുത്തിക്കുഴിച്ചവർ

രൗദ്രയായ് പ്രകൃതി,
നിയമം മറന്നവൾ
വർഷമേഘങ്ങളെ
മണ്ണിലിറക്കിയോൾ

കുന്നും മലകളും
കുത്തിയിളക്കിയോൾ
പ്രതികാരമായി തൻ
മാറു പിളർന്നവൾ

കണ്ടിട്ടും കാണാതെ
മണ്ണിതിൽ മാനവർ
മന്ദരായ് അന്ധരായ്
മദിച്ചു വാഴുന്നവർ


147-വിനോദ് കുമാർ ടി വി
11-01-2020 10.54 pm

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഓ.എൻ.വി

കവിതതൻ സൗന്ദര്യംനുകർന്നു  സമരസന്തതികൾ ശാന്തരായ്. നിന്നെ സ്നേഹിക്കുംപോലെ ഞാൻ   പാനപാത്രം ചെരിച്ചു ദാഹം തീർത്തു. ദേവതയും ചക്രവർത്തിമാരും‍  ഗാന...