2020 ഡിസംബർ 25, വെള്ളിയാഴ്‌ച
യേശുദേവൻ
പുൽമേടയിൽ നീ പിറന്നനാൾ തൊട്ടേ
ഭാഗ്യം തെളിഞ്ഞല്ലോ യേശുനാഥാ
നിന്നുടെ സ്നേഹലാളനയെന്റെ
ഓർമ്മയിലുണ്ടല്ലോയെന്നുമെന്നും
പാപികൾതൻ തെറ്റ് പൊറുത്തു നീ
സ്നേഹത്തിൻ ഭാഷ പറഞ്ഞു കൊടുത്തു
ജീവിതയാത്രയിൽ നേരിനു മാത്രമായ്
ജീവനെ ഹോമിച്ച യേശുദേവാ...
ഗാഗുൽത്താമലയിലെ വിലാപനാദം
ലോക ജനതക്കായ് ജീവിതഹോമം
കുരിശിൽ തറച്ചവർ നിന്നെ തനിച്ചാക്കി
മലയും വിട്ടു പിരിഞ്ഞുപോയി
മൂന്നാംദിനം നീയുയർത്തെഴുന്നേറ്റു
ഭാഗ്യമല്ലേയെന്റെ പുണ്യമല്ലേ
നിന്നുടെ തിരുനാമം വാഴ്ത്തപ്പെടട്ടെ
യേശുനാഥായെന്റെ കാരുണ്യമേ
യേശുനാഥായെന്റെ ജീവനാഥാ
വിനോദ് കുമാർ ടി വി, രാമപുരം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ഓ.എൻ.വി
കവിതതൻ സൗന്ദര്യംനുകർന്നു സമരസന്തതികൾ ശാന്തരായ്. നിന്നെ സ്നേഹിക്കുംപോലെ ഞാൻ പാനപാത്രം ചെരിച്ചു ദാഹം തീർത്തു. ദേവതയും ചക്രവർത്തിമാരും ഗാന...
-
Only for you............ I don't know how to tell you ....... But I know how to open and show my heart....... You became the...
-
കവിതതൻ സൗന്ദര്യംനുകർന്നു സമരസന്തതികൾ ശാന്തരായ്. നിന്നെ സ്നേഹിക്കുംപോലെ ഞാൻ പാനപാത്രം ചെരിച്ചു ദാഹം തീർത്തു. ദേവതയും ചക്രവർത്തിമാരും ഗാന...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ