2015 സെപ്റ്റംബർ 22, ചൊവ്വാഴ്ച

71-കണ്ണാടി

കണ്ണാടി



നീയല്ലേ എന്നെ

സുന്ദരനാണെന്ന്

ഓർമ്മിപ്പിക്കുന്നത്



നീയല്ലേ എൻറെ

നിമിഷങ്ങളെ

വെറുതേ കളയിക്കുന്നതു



നീയല്ലേ എന്നെ

അഹങ്കരിക്കാൻ

പ്രേരിപ്പിക്കുന്നത്



നീ തന്നെയല്ലേ എൻറെ

മുഖംശരിയല്ലെന്ന്

എനിക്ക് കാട്ടിത്തന്നതും


71-22.09.2015
വിനോദ് കുമാർ ടി.വി
vinodkumartv@gmail.com

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഓ.എൻ.വി

കവിതതൻ സൗന്ദര്യംനുകർന്നു  സമരസന്തതികൾ ശാന്തരായ്. നിന്നെ സ്നേഹിക്കുംപോലെ ഞാൻ   പാനപാത്രം ചെരിച്ചു ദാഹം തീർത്തു. ദേവതയും ചക്രവർത്തിമാരും‍  ഗാന...