2025 ഓഗസ്റ്റ് 2, ശനിയാഴ്‌ച
കാലചക്രം
കുട്ടിക്കുറുമ്പരാം കൊച്ചു കിടാവുകൾ
കുസൃതികാണിക്കുന്ന കാലമല്ലേ.
കുട്ടിക്കാലത്തുള്ള കൊച്ചുശീലങ്ങൾ
കുറെശ്ശേക്കുറേശ്ശേയായ് മാറിടുന്നു.
കുറ്റമില്ലാതുള്ള മാനുഷരില്ലല്ലോ
കുടിലതയുള്ളൊരീ ഭൂമുഖത്ത്.
അല്ലലറിയാതെ അറിവുകൾ നേടുവാൻ
അക്ഷരവിദ്യകൾ നേടും കാലം.
അന്നേരമാളുകൾ പക്വതയില്ലാത്ത;
അനുഭവമില്ലാത്ത പ്രായമല്ലോ.
അഭ്യാസമെല്ലാം കഴിയുന്ന നേരത്ത്
അനുഭവമേറേയറിവുമാവും.
അങ്ങനെയുള്ളൊരു ജീവിതവീഥിയിൽ
അലസത മാറ്റുന്നോരുദ്യോഗവും.
അപ്പോഴേക്കു നല്ല കല്യാണമാവാം
അതിനൊപ്പം ജീവിതം മുന്നോട്ടാവാം.
മക്കളുണ്ടായി ജീവിതം നീങ്ങുമ്പോൾ
മാനുഷജന്മങ്ങൾ സഫലമായി
മക്കളും കൊച്ചുമക്കളുമാവുമ്പോൾ
മനസ്സാകെ സന്തോഷപൂർണ്ണമാവും
മനം നിറയെ മധുര മോഹങ്ങൾ
മതിവരുവോളം ആഹ്ളാദ ജീവിതം
മനതാരിൽ ഒരുപിടി സ്വപ്‌നങ്ങൾ
മാനുഷ ജന്മവും സാർത്ഥകമാം
കാണ്ഡങ്ങളേഴും കഴിയുമ്പോഴേക്കും
കാപട്യമെല്ലാം മാറുമല്ലോ
കാലം കഴിയുമെന്നുള്ള വാർത്തകൾ
കണ്ണു തുറന്നൊന്നു കാണൂ മർത്യാ
വിനോദ് കുമാർ ടി വി., രാമപുരം,
17.07.2025 1.pm
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ഓ.എൻ.വി
കവിതതൻ സൗന്ദര്യംനുകർന്നു സമരസന്തതികൾ ശാന്തരായ്. നിന്നെ സ്നേഹിക്കുംപോലെ ഞാൻ പാനപാത്രം ചെരിച്ചു ദാഹം തീർത്തു. ദേവതയും ചക്രവർത്തിമാരും ഗാന...
-
Only for you............ I don't know how to tell you ....... But I know how to open and show my heart....... You became the...
-
കവിതതൻ സൗന്ദര്യംനുകർന്നു സമരസന്തതികൾ ശാന്തരായ്. നിന്നെ സ്നേഹിക്കുംപോലെ ഞാൻ പാനപാത്രം ചെരിച്ചു ദാഹം തീർത്തു. ദേവതയും ചക്രവർത്തിമാരും ഗാന...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ