ഹിരോഷിമയിലും നാഗസാക്കിയിലും
ബോംബിന്റെ, ചോരപ്പുഴയുടെ രൂക്ഷമാം ഗന്ധം,
നഗ്നയായോടിയ പെണ്ണിന്റെ,
നാനാ തരത്തിലും പൊട്ടിയ കാലുകൾ,
പൊട്ടിയ കയ്യുകൾ, കണ്ണു കാണാത്തവർ
ഭീകര താണ്ടവമാടിയ വിശ്വവിപത്തായ
ആറ്റം ബോംബിന്റെ ഭീഭൽസമുഖം
പൈശാചികം ആ രാത്രികൾ ലോകത്തിൻ
ശാന്തി കളഞ്ഞോരാ കണ്ടുപിടുത്തം
ഇന്നും മരിച്ചു ജീവിക്കുന്നു ചിലർ
അന്നത്തെ ഭീകര ബോംബിന്റെ കാരണം
ഇന്നുമീ ലോകത്തെ പേടിപ്പിക്കുന്നോരാ
ബോംബിന്റെയുഗ്ര താണ്ഡവ വേളകൾ
പോർവിളിക്കുന്നു ചിലർ മറ്റുള്ളവരെ
പോരടിക്കാൻ വിളിക്കുന്നു മടിയാതെ
അറിയുന്നില്ലേയിവർ കണ്ണടക്കുന്നോ,
കണ്ണടച്ചിരുട്ടാക്കുന്നുവോ മന:പൂർവ്വം
ഇന്നേക്ക് വർഷങ്ങളെത്രയായ്
നിർവീര്യമാകാത്ത ബോംബിന്റെ,
ചോരപ്പുഴയുടെ രൂക്ഷമാം ഗന്ധം,
44 / 07.08.2014
വിനോദ് കുമാർ ടി.വി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ