2014 ഓഗസ്റ്റ് 5, ചൊവ്വാഴ്ച

മുരളീരവം










മുരളീധരാ...മുകുന്ദാ ഹരേ...

കദനങ്ങളെല്ലാം അകറ്റീടണേ.....


തൃപ്പാദ പദ്മങ്ങൾ  കൊണ്ടെന്റെ

പാപങ്ങളെല്ലാം.... തീർത്തീടണേ.....


പുല്ലാങ്കുഴൽ പാട്ടിൽ ഞാനെന്നുടെ...

വേദനയെല്ലാം  മറന്നിടുന്നൂ .......


കണ്‍ കോണിലെ കള്ളക്കുസൃതിയിൽ...

ഞാനെന്റെ ദുഃഖം  മറന്നിടുന്നൂ ....


നാമ കീർത്തനം പാടുമ്പോഴെല്ലാം....

ഞാനെന്റെ ശോകം  മറന്നിടുന്നൂ  ...


വാർമുടിക്കെട്ടിൽ ഞാനെന്റെ  ദുഃഖങ്ങൾ

ഒന്നൊന്നായെന്നും ഒളിച്ചുവെക്കാം....


വദനാംബുജ ദർശനമുണ്ടെങ്കിൽ

എൻ മനമെന്നും തെളിഞ്ഞു നില്ക്കും....


സങ്കടമെല്ലാമകറ്റി നീയെന്നെയെന്നെന്നും

കാത്തീടനെയെന്റെ ഉണ്ണിക്കണ്ണാ ...


മുരളീധരാ...മുകുന്ദാ ഹരേ...

കദനങ്ങളെല്ലാം അകറ്റീടണേ......




44 / 05.08.2014

*വിനോദ് കുമാർ ടി.വി.*

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഓ.എൻ.വി

കവിതതൻ സൗന്ദര്യംനുകർന്നു  സമരസന്തതികൾ ശാന്തരായ്. നിന്നെ സ്നേഹിക്കുംപോലെ ഞാൻ   പാനപാത്രം ചെരിച്ചു ദാഹം തീർത്തു. ദേവതയും ചക്രവർത്തിമാരും‍  ഗാന...