2014 ഓഗസ്റ്റ് 17, ഞായറാഴ്‌ച
54-അത്തം മുതൽ തിരുവോണം വരെ
കവിത: *അത്തം മുതൽ തിരുവോണം വരെ*
*അത്തം*
ഒന്നാം ദിനമൊരു തുമ്പപ്പൂ
കൊണ്ടോരത്തപ്പൂക്കളമിട്ടല്ലോ
ഓണത്തുംബീ വന്നെൻ തുമ്പതൻ
തേൻ നുകർന്നു രസിച്ചാട്ടെ
*ചിത്തിര*
രണ്ടാം ദിനം രണ്ടു ചെണ്ടുമല്ലിതൻ
തണ്ടുകൾ കൊണ്ടു ഞാൻ പൂവിട്ടു
വണ്ടുകളെയെന്റെ പൂക്കളിൽ നിന്നും
തേൻ കുടിച്ചു രസിച്ചാട്ടെ
*ചോതി*
മൂന്നാം ദിനം മൂന്നു ചെത്തിപ്പൂ
ചേർത്തു ഞാൻ ചേലുള്ള പൂക്കളമിട്ടല്ലോ
പൂക്കളം കണ്ടെന്റെ ചേച്ചി പറഞ്ഞൂ
ചെത്തിപ്പൂ പൂക്കളം ചന്തമുണ്ടേ
*വിശാഖം*
നാലാം ദിനം നാലു പൂക്കളെ കൊണ്ടു ഞാൻ
നല്ലൊരു പൂക്കളമിട്ടല്ലോ
നാലു മണിപ്പൂവു കൊണ്ട് ഞാൻ ചതുരത്തിൽ
ചേലുള്ള പൂക്കളമിട്ടല്ലോ
*അനിഴം*
അഞ്ചാം ദിനം അഞ്ചു പൂക്കളെ കൊണ്ട് ഞാൻ
മൊഞ്ചുള്ള പൂക്കളമിട്ടല്ലോ
പുഞ്ചനെൽ പാടത്തിൽ കാറ്റിലിളകുന്ന
ആമ്പലിൻ പൂക്കളാൽ പൂക്കളിട്ടു
*തൃക്കേട്ട*
ആറാം ദിനം ഞാൻ പാറപ്പുറത്തുള്ള
നറു നീല പൂക്കളാൽ പൂക്കളിട്ടു
നൂറല്ലറുന്നൂറു പൂക്കളാൽ ഞാനെന്റെ
മുറ്റത്ത് പൂക്കളമിട്ടല്ലോ ..
*മൂലം*
ഏഴാം ദിനം ഞാൻ ഏഴു നിറത്തിലായ്
മുറ്റത്തു വട്ടത്തിൽ പൂക്കളിട്ടു
ഏറെ പണിപ്പെട്ടു നടന്നു തളർന്നിട്ടു
കിട്ടിയെനിക്കിന്നീ പൂക്കളെല്ലാം
*പൂരാടം*
എട്ടാം ദിനമെട്ടു പൂക്കൾ പറിക്കാനായ്
നെട്ടോട്ടമോടി ഞാൻ എട്ടിടത്ത്
തൊട്ടടുത്തുള്ളോരു തോട്ടത്തിൽ കയറി
ഞാൻ
എത്തിപ്പറിച്ചല്ലോ പൂക്കളെല്ലാം
തക്കാളി കാപ്സിക്കം ആപ്പിളു പൈനാപ്പിൾ
കിട്ടിയതെല്ലാം ഞാൻ പാട്ടിലാക്കി
വീട്ടിൽ വന്നിട്ടു ഞാൻ പൂക്കളമിട്ടല്ലോ
വട്ടത്തിൽ അടിപൊളി പൂക്കളിട്ടു
*ഉത്രാടം*
ഒമ്പതാം ദിനമൊരു കൊമ്പൻ പൂക്കളം
തീർക്കാനായ് മാർകറ്റിൽ പോയിവാങ്ങി
അമ്പോ വിലകുറേ കൂടുതലെങ്കിലും
വമ്പൻ പൂക്കളം തീർത്തു ഞാനും
*തിരുവോണം*
അത്തം പത്തിനു പൊന്നോണം എന്നല്ലോ
ആർത്തു രസിക്കേണം പത്താം ദിനം
വൃത്തം വലുതായി നന്നായ് വരച്ചിട്ടു
വൃത്തത്തിനുള്ളിലും വൃത്തമിട്ടു
വൃത്തത്തിൽ പൂക്കളെ നന്നായ് ഒരുക്കി ഞാൻ
മൊത്തത്തിൽ പൂക്കളെക്കൊണ്ടു മൂടി
ചിത്തത്തിൽ ആനന്ദപ്പൂത്തിരി കത്തുന്നു
ചെഞ്ചുണ്ടിൽ തിരുവോണപ്പാട്ടുകളും
വീട്ടുകാരും പിന്നെ നാട്ടുകാരും കൂടി
ആഘോഷിച്ചാഹ്ലാദിച്ചാനന്ദിച്ചു ..
വിനോദ് കുമാർ ടി.വി
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
ഓ.എൻ.വി
കവിതതൻ സൗന്ദര്യംനുകർന്നു സമരസന്തതികൾ ശാന്തരായ്. നിന്നെ സ്നേഹിക്കുംപോലെ ഞാൻ പാനപാത്രം ചെരിച്ചു ദാഹം തീർത്തു. ദേവതയും ചക്രവർത്തിമാരും ഗാന...
-
Only for you............ I don't know how to tell you ....... But I know how to open and show my heart....... You became the...
-
കവിതതൻ സൗന്ദര്യംനുകർന്നു സമരസന്തതികൾ ശാന്തരായ്. നിന്നെ സ്നേഹിക്കുംപോലെ ഞാൻ പാനപാത്രം ചെരിച്ചു ദാഹം തീർത്തു. ദേവതയും ചക്രവർത്തിമാരും ഗാന...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ