2014 ഓഗസ്റ്റ് 22, വെള്ളിയാഴ്‌ച

53 -ബാറുകൾ അടച്ചു

ബാറുകൾ അടച്ചു




നാനൂറ്റി പതിനെട്ടു ബാറുകൾ അംബൊ
നാണക്കേടിതു നാട്ടാർക്കെല്ലം

നാട്ടിൽ ബാറുകൾ പൂട്ടിയെങ്കിൽ
നാട്ടാരെല്ലാം നന്നാവില്ലേ

നാണം കെട്ടും റോഡിൽ കിടക്കും
നാട്ടാർക്കിനിയിതു നല്ലൊരു കാലം

നാടനടിച്ചും നാണം കെട്ടും
നാളുകളിനിമേൽ കളയില്ലല്ലോ


നാലാൾ കാണ്‍കെ നാട്ടാർക്കെല്ലാം
നാടാകെയിനി നടക്കാമല്ലോ


നാരീജനമിനി ചൊല്ലില്ലല്ലോ
നാണം കെട്ടൊരു നായ വരുന്നേ

നാളെ കാലേ നാടനടിക്കാൻ
നാലുമണിക്കേ എണീക്കണ്ടല്ലോ

നാലു നാൾ നന്നായ് പണി  ചെയ്തെന്നാൽ 
നാലു കാശു മിച്ചം വെക്കാം 

നാളെ നമ്മുടെ മക്കൾക്കെല്ലാം 
നന്നായ് നല്ലൊരു ഭാവി പടുക്കാം 

നന്നായ് നന്നായ് നാന്നായ് നന്നായ്
നന്ദി നന്ദി നന്ദി നന്ദി 





53 - 22.08.2014 - 9.25 a.m
വിനോദ് കുമാർ ടി.വി 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഓ.എൻ.വി

കവിതതൻ സൗന്ദര്യംനുകർന്നു  സമരസന്തതികൾ ശാന്തരായ്. നിന്നെ സ്നേഹിക്കുംപോലെ ഞാൻ   പാനപാത്രം ചെരിച്ചു ദാഹം തീർത്തു. ദേവതയും ചക്രവർത്തിമാരും‍  ഗാന...